
02/08/2025
ടെസ്റ്റ് ക്രിക്കറ്റിൽ ബൗളർമാർ നിരന്തരം , ഓവർ നിയന്ത്രണമില്ലാതെ ബോൾ ചെയ്യേണ്ടി വരും, അപ്പോഴും കോംബിനേഷൻ മാറ്റി മാറ്റി അവർക്ക് മാക്സിമം വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് ശ്രദ്ധിക്കും…
പക്ഷേ, ടീം അവശ്യപ്പെടുമ്പോഴൊക്കെ ഒട്ടും തളർച്ചയില്ലാതെ നിരന്തരം അതിന് തയാറായി വരുന്നൊരാൾ ഉണ്ട്. ശരിക്കും ഇയാളല്ലേ ഇപ്പോഴത്തെ ടീം ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുന?
കമിറ്റ് മെന്റ് എന്നത് 100/100 …
ടീം ക്ഷീണിക്കുമ്പോൾ അയാൾ അഗ്രസീവ് ആയി ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നു,,,,
നിരന്തരം ബോൾ ചെയ്ത് കൊണ്ടേ ഇരിക്കുന്നു….
ഒട്ടും പരിഭവവും, പരാതികളും ഇല്ലാതെ.
അഭിനന്ദിക്കുമ്പോൾ അയാളുടെ പേരു വാക്കുകളിൽ വരാതെ ഇരിക്കാൻ ഇനിയും ആരെങ്കിലും ബോധപൂർവം ശ്രമിക്കും..
കാരണം അയാളുടെ പേര് മുഹമ്മദ് സിറാജ് എന്നാണ് .
🇮🇳