03/07/2025
ആൻ ഫീൽഡിലെ ചുവപ്പ് പരവതാനിയിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടവുമായി വന്നിറങ്ങിയതിന്റെ ആഘോഷം ഇനിയും നിലചില്ല.
ലിസ്ബണിലെ തെരുവോരങ്ങളിൽ, പോർച്ചുഗലിന്റെ നേഷൻ കപ്പ് കിരീടത്തിന്റെ ആരവങ്ങൾ ഇപ്പോഴും കേൾക്കാം…
കളിക്കൂട്ട്കാരിയെ ഔദ്യോദിഗമായി വിവാഹം കഴിച്ചത് ഒൻപത് ദിവസങ്ങൾക്ക് മുൻപാണ്.
ഒരിക്കലും മറക്കാൻ കഴിയാത്ത സന്തോഷത്തിന്റെ നിമിഷം എന്ന അടിക്കുറിപ്പോടെ വിവാഹാഘോഷ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് മണിക്കൂറുകൾക്കുള്ളിൽ അയാൾ തിരിച്ചു പോയി.
നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോ കോച്ച് തിരിച്ച് വിളിക്കുന്ന ഒരു കളിക്കാരനെ പോലെ , ജീവിതത്തിന്റെ ഡാഗൗട്ടിലേക്ക് അയാളെ തിരിച്ചു വിളിച്ചത് ആരായിരിക്കും?
Adieu jota…. ആൻഫീലിഡിൽ എല്ലാഴ്പോഴും മുഴങ്ങിക്കൊണ്ടിരുന്ന ആ ഗാനം തന്നെ അയാളെ യാത്രയയാക്കുന്നു…. “നെവർ വാൽക്ക് അലോൺ…”