12/09/2021
*🌀കൈക്കോട്ട്കടവിന്റെ ദേശപ്പെരുമ*
*_✍️ഫത്താഹ് കൈക്കോട്ട്കടവ്_*
💠💠12/Sep/2021 Sunday💠💠
*✍🏽UDL 24X7 Online News Portal🗣*
*╭✥⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊✥╮*
_വാർത്തകൾ അറിയാൻ ഞങ്ങളുടെ യുഡിഎൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..._ https://chat.whatsapp.com/Lj4jMpz8HgQISrHicHQEB5 *╰✥⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊⚊✥╯*
ചരിത്രപരമായ സവിശേഷതകളാൽ സമ്പുഷ്ടമായ പ്രദേശമാണ് നമ്മുടെത്. കവ്വായിക്കായലിന്റെ കൈവഴിയായ വയലോടിപ്പുഴയുടെ കുളിർ തെന്നലേറ്റ് പുളകം കൊള്ളുന്ന തീരദേശ ഗ്രാമമായ കൈക്കോട്ട് കടവ്.
പഴയ കാലത്ത് തന്നെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ നാട്. കേരളക്കരയാകെ വിജ്ഞാന വെളിച്ചം പകർന്ന ആത്മീയ ജ്യോതിസ്സുകൾ അധിവസിച്ചയിടം. ഉന്നതമായ ഭൗതിക വിദ്യ കരസ്ഥമാക്കിയവരും സർക്കാർ തലത്തിൽ തന്നെ ഉയർന്ന പദവികൾ അലങ്കരിച്ചവരും ജീവിച്ച് വിട പറഞ്ഞ് പോയ പ്രദേശം.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടിനെ സമ്മാനിച്ചത് കൈക്കോട്ട് കടവായിരുന്നു വി.പി. മുഹമ്മദ് കുഞ്ഞി ഹാജി.
അദ്ദേഹത്തിന്റെ മുത്തപുത്രനായ വി.പി. അബ്ദുല്ലയായിരുന്നു തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും നിന്ന് ആദ്യമായി നിയമബിരുദം നേടിയ മുസ്ലിം വിദ്യാർഥി.
കോഴിക്കോട് മേരിക്കുന്നിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മാസികയായ MESSAGE ന്റെ എഡിറ്ററും മാനേജിംഗ് ഡയരക്ടറുമായിരുന്നു ഇപ്പറഞ്ഞ അഡ്വ.വി.പി. അബ്ദുല്ല. അദ്ദേഹത്തിന്റെ മകനായ, കൈക്കോട്ട് കടവിന്റെ ഹൃദയത്തുടിപ്പുകളുമായി ഇഴുകിച്ചേർന്ന് വളർന്ന് വന്ന ബശീർ അബ്ദുല്ലയായിരുന്നു UAE യിൽ മലയാളം റേഡിയോ പ്രക്ഷേപണത്തിന് അടിത്തറ പാകിയത്.
നിയമബിരുദം നേടിയ രണ്ടാമത്തെ മുസ്ലിം വിദ്യാർഥിയും കൈക്കോട്ട് കടവുകാരൻ തന്നെയായ വി.പി.അമീറലിയായിരുന്നു. നേരത്തെ പറഞ്ഞ പ്രഥമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരുമകനായ അഡ്വ. അമീറലി ന്യായാധിപ പീഠത്തിലെത്തിയ തൃക്കരിപ്പൂരിലെ ഏക മുസ്ലിമാണ്. വടകര മുൻസിഫ് ആയിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.
1936 ൽ കൈക്കോട്ട് കടവിൽ ഒരു എൽ.പി.സ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ അതിന് വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്തിരുന്ന ആദ്യ മാനേജരായ കൈക്കോട്ട് കടവ് വലിയ പീടികത്തറവാട്ടിലെ കാരണവർ കെ.വി.പി. അബ്ദുൽ കാദർ ഹാജി പണ്ട് ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
തൃക്കരിപ്പൂർ പഞ്ചായത്തിൽ നിന്ന് ആദ്യമായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ആദ്യത്തെ മുസ്ലിം പെൺകുട്ടിയും കൈക്കോട്ടുകടവുകാരി തന്നെ - നേരത്തെ പറഞ്ഞ അഡ്വ.വി.പി. അബ്ദുല്ലയുടെ മകൾ സഫിയ. അവരിപ്പോൾ കോഴിക്കോട് താമസിക്കുന്നു.
അനാഥ മക്കളുടെ അത്താണിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ.ഹാജിയുടെ മകൻ അബ്ദുസ്സമദ് അവരെ വിവാഹം കഴിച്ചിരുന്നു.
കൈക്കോട്ട് കടവിന്റെ ദേശപ്പെരുമയിൽ ചെറിയൊരംശം മാത്രമാണ് ഇവിടെ കുറിച്ചിട്ടത്.
_അറിയാനും പറയാനുമായി ഇനിയുമേറെയുണ്ട്. അവ പിന്നീടൊരിക്കലാവാം..._
◼️◼️◼️◼️◼️◼️◼️◼️◼️
_📢വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കൂ...📲 വിവാഹം, വിവാഹ വാർഷികം,ചരമ വാർഷികം, മറ്റുള്ള എല്ലാ പരിപാടികളും ഞങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.._
_Facebook ലൂടെ വാർത്തകൾ അറിയാൻ_
https://www.facebook.com/UDL-24x7-News-110560841093262/
Instagram :
https://www.instagram.com/udl24x7onlinenews/
*_UDL 24X7 🌀nline News Portal ൽ അംഗം ആകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.._*👇