
10/08/2023
ഗ്രാന്റ് തൃക്കരിപ്പൂർ ഫെസ്റ്റ് സ്വാഗത സംഘം രൂപീകരണം ആവേശമാക്കി പ്രവാസി സമൂഹം
ദുബൈ: ദുബൈ തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആതിഥ്വമരുളുന്ന ഗ്രാന്റ് തൃക്കരിപ്പൂർ ഫെസ്റ്റിന്റെ സ്വാഗത സംഘം രൂപീകരണം മിനി സംഗമമാക്കി മാറ്റി പ്രവാസി സമൂഹം. ദുബൈ അബൂ ഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത രൂപീകരണ യോഗത്തിൽ പ്രവാസ ലോകത്തെ വിവിധ മേഖല കളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. തൃക്കരിപ്പൂരിനു പുറത്ത് തൃക്കരിപ്പൂരൂകാരുടെ എറ്റവും വലിയ സംഗമമായ ഗ്രാന്റ് തൃക്കരിപ്പൂർ ഫെസ്റ്റിൽ യു.എ.യിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമായി മൂവായിരത്തോളം ആളുകളെ പങ്കെടുപ്പിക്കും.
ആക്ടിംഗ് പ്രസിഡന്റ് സലാം തട്ടാനിച്ചേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ദുബൈ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന സെക്രട്ടറി സലാം കന്യാപ്പാടി, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, സെക്രട്ടറി ഹസൈനാർ ബീഞ്ചന്തടുക്ക, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എ.ജി.എ റഹ്മാൻ, ജന സെക്രട്ടറി ഷബീർ കൈതക്കാട്, ഷാർജ തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് അമീർ എം.ടി.പി, ഇൻ കാസ് നേതാവ് യു.പി മുഹമ്മദ് സഹീർ, അമാനാ ഇൻഷൂറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ, ലെജന്റ് ഫുഡ് സ്റ്റഫ് ചെയർമാൻ സി.സുബൈർ, ആർകോ ഗ്രൂപ് എം.ഡി വി.പി.എം അബ്ദുൽ റഹീം, എസ്.ആർ.ജെ ഫാഷൻസ് എം.ഡി ടി.പി. സിറാജ് അബൂദാബി തൃക്കരിപ്പൂർ കെ.എം.സി.സി വൈസ് പ്രസിഡന്റ് റഫീഖ് ആയിറ്റി, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ നൗഫൽ എം.ടി, സുനീർ എൻ.പി, ആരിഫലി വൾവക്കാട്, സുഹൈൽ ഉടുമ്പുന്തല, മൻസൂർ ഉടുമ്പുന്തല, മഷ്ഹൂദ് ഉദിനൂർ, ആസിഫ് പെരിയോത്ത്, ഷുക്കൂർ ഉടുമ്പുന്തല, ടി.പി അബൂബക്കർ ഹാജി, എൻ. അബൂബക്കർ, ഫായിസ് ഉടുമ്പുന്തല, സലാഹുദ്ധീൻ വെള്ളാപ്പ് തുടങ്ങിയവർ സംസാരിച്ചു. ജന സെക്രട്ടറി ഷാഹിദ് ദാവൂദ് സ്വാഗതവും ട്രഷറർ നിസാർ നങ്ങാരത്ത് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഹുസൈനാര് ഹാജി എടച്ചാക്കൈ, രക്ഷാധികാരികളായി എം.ടി മുഹമ്മദ് ഫൈസി ഉസ്താദ്, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ, ജമാൽ ബൈത്താൻ, അബ്ദുള്ള ആറങ്ങാടി, സലാം കന്യാപ്പാടി, ടി.ആർ ഹനീഫ, എം.എ ബഷീർ, കെ.പി അബ്ദുൽ സലാം, മുഹമ്മദ് കുഞ്ഞി സെർവ്മി, സഹീർ യു.പി, അബ്ദുൽ റഹീം ആർക്കോ, ഷുഹൈബ് അബ്ദുൽ സലാം, മുഹമ്മദ് തലയില്ലത്ത്, സലാം എൻ.പി, മുത്തലിബ് എ.കെ, സി സുബൈർ, മുനീർ അൽ വഫ, എം ഷബീർ അൽ മസൂദ്, അമീർ ഫെഡറൽ ഫുഡ്സ്, എം ഇസ്മായിൽ ബീരിച്ചേരി, മൊയ്തീൻ ടി, സുബൈർ ബൈത്താൻ ചെയർമാൻ എൻ.പി അബ്ദുൽ ഹമീദ് ഹാജി, വൈസ് ചെയർമാൻ സലാം തട്ടാനിച്ചേരി, ഷഹനാസ് അലി എൻ, സിറാജ് ടി.പി, സി സമീർ, സദക്കത്തുള്ള ജനറൽ കൺവീനറായി ഷാഹിദ് ദാവൂദ് ജോയിൻ കൺവീനറായി നൗഫൽ എം.ടി, ഷബീർ കൈതക്കാട്, മുഹമ്മദ് മണിയനോടി, മഷൂദ് ഉദിനൂർ, റഫീഖ് അബുദാബി ട്രഷറർ നിസാർ നങ്ങാറത്ത് തുടങ്ങി വിവിധ സബ് കമ്മിറ്റികളായി 200 അംഗ കമ്മിറ്റിയെ
തെരെഞ്ഞെടുത്തു.