23/02/2025
കുറ്റിമുല്ല ചെടികൾ വാങ്ങുമ്പോഴും നടുമ്പോളും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ....
നിങ്ങളുടെ കൈയിൽ കിട്ടുന്ന ചെടികൾ വലിയ ചെടികൾ ആയാലും ചെറിയ ചെടികൾ ആയാലും തറയിൽ ആണ് നടുന്നതെങ്കിൽ oru ചുവട്ടിൽ കുറഞ്ഞത് 4 ചെടികൾ എങ്കിലും വക്കണം. ഗ്രോബാഗ് OR ചെടിചട്ടിയിൽ ആണെങ്കിൽ ഒരു കുറ്റിമുല്ല തൈ നട്ടാൽ മതി ... മണ്ണിൽ വേര് പിടിക്കും വരെ തണൽ കൊടുക്കുക രാവിലെയും വൈകുന്നേരവും രണ്ട് നേരം നനക്കണം 2 ആഴ്ച വരെ.
ചെടികൾ നട്ടു 3,4 ദിവസം ആകുമ്പോൾ ഉണ്ടായിരുന്ന മുഴുവൻ ഇലകളും.. കരിഞ്ഞു ഉണങ്ങിയതുപോല ഇലകൾ മുഴുവൻ കൊഴിഞ്ഞു പോകും... അത് കണ്ടു വിഷമിക്കരുത്.. ഒരാഴ്ച ആകുമ്പോൾ മുഴുവൻ ഇലകളും കൊഴിഞ്ഞു ചെടി കമ്പു മാത്രം ആകും... പിന്നീട് ഒരാഴ്ച കഴിഞ്ഞ് പുതിയ തളിരു ഇലകൾ വന്നു തുടങ്ങും... രണ്ടു ആഴ്ച കഴിയുമ്പോൾ ആവശ്യത്തിന് പുതിയ തളിരു ഇലകൾ വന്നു ചെടികൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത വളർന്നു തുടങ്ങുന്നതാണ്... ഒരു മാസം കഴിയുമ്പോൾ.. നല്ല ആരോഗ്യം ഉള്ള ചെടികൾ ആയി മാറും... പിന്നെയും ഒരു മാസം കഴിഞ്ഞേ പുതിയ മൊട്ടുകൾ വന്നു തുടങ്ങുള്ളൂ.... ആദ്യം ഉണ്ടാകുന്ന മൊട്ടുകൾ വിരിയാൻ സമ്മതിക്കാതെ നുള്ളിക്കളഞ്ഞു.. ചെടിയെ ആരോഗ്യത്തോടെ വളരാൻ വിടുക... ചെടികൾ നട്ടു 4 മാസത്തിനു ശേഷം ഉണ്ടാകുന്ന മൊട്ടുകൾ പൂക്കളാക്കുന്നതാണ് ഏറ്റവും നല്ലതും.. ലാഭവും.. നാലു മാസം വരെ മൊട്ടുകൾ ഉണ്ടാകുന്ന ശിഖരങ്ങൾ വെട്ടി പുതിയ ശിഖരങ്ങൾ ഉണ്ടാകാൻ സഹായിക്കുക.. എങ്കിൽ നല്ല രീതിയിൽ ചെടി നിറയെ പൂക്കൾ ഉണ്ടാകും... ചെടികൾ നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ചേർത്ത് നടാൻ പ്രത്യകം ശ്രദ്ധിക്കുക... ഇപ്പോൾ എല്ലാവർക്കും അയക്കുന്ന ചെടികൾ 6 മാസം പ്രായം ഉള്ള ഉള്ളതും നല്ല വേര് പിടിച്ചതും ആണ്.... നഴ്സറി കവറുകളിൽ നടുന്ന size ആണ് ചെടികൾ.. അതുകൊണ്ട് തന്നെ തുടക്കം മുതൽ ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ ദിവസവും നിറയെ പൂക്കൾ ഉണ്ടാകും...പ്രത്യകം ശ്രദ്ധിക്കുക കുറ്റിമുല്ല ചെടികളുടെ വേര് ആണ് ചെടിയുടെ ആരോഗ്യം.. വെള്ളക്കെട്ട് വരാതെ നോക്കുക...തൈ ആവശ്യമുണ്ടെങ്കിൽ WhatsApp ൽ contact ചെയ്യാം
1, WhatsApp : 090373 13212
2, ഒരു ചെടി 25 രൂപ, വലുത് 35 രൂപ
3, Speed Post Delivery 100 രൂപ
4, Wholesale ആയും ലഭ്യമാണ്
5, Cash On Delivery ഇല്ല
6, All India Delivery Available
#കുറ്റിമുല്ല