Foodie Ratheesh

Foodie Ratheesh Welcome to my channel,"Foodie Ratheesh"! Discover amazing food, thrilling travel & exciting fishing videos. Thanks for joining me on this journey! Ratheesh
(5)

Your support means a lot—please Like, follow, and share your thoughts in the comments.

13/07/2026

കേരളത്തിൽ ഒരു മണിക്കൂർ വൈദ്യുതി നിയന്ത്രണം

വെറും 50 രൂപയ്ക്ക് നെ റോസ്റ്റ് കൂടാതെ ദോശയും കൂടെ സ്പെഷ്യൽ കറികളും... വേറെ എന്ത് വേണം? 🤤 തിരുവനന്തപുരം വട്ടിയൂർക്കാവ് കാ...
13/07/2026

വെറും 50 രൂപയ്ക്ക് നെ റോസ്റ്റ്
കൂടാതെ ദോശയും കൂടെ സ്പെഷ്യൽ കറികളും... വേറെ എന്ത് വേണം? 🤤 തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ ക്ഷേത്രത്തിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന ഈ തട്ടുകട ഒരു കിടിലൻ ചോയ്‌സ് ആണ്. വൈകുന്നേരം നല്ല ചൂട് ദോശയും വിവിധ തരം കറികളും കൂട്ടി ഒരു വെറൈറ്റി ഡൈനിങ് അനുഭവം വേണമെന്നുണ്ടെങ്കിൽ തീർച്ചയായും ഇവിടെ വന്ന് നോക്കണം.

​ഇവിടുത്തെ സ്പെഷ്യൽ കട്ടനും ഒന്നു ട്രൈ ചെയ്യാൻ മറക്കല്ലേ! 🔥

​📍 ലൊക്കേഷൻ: വട്ടിയൂർക്കാവ്, കാവല്ലൂർ ക്ഷേത്രത്തിന് മുൻവശം.

​വൈകുന്നേരം 6 മണി മുതൽ രാത്രി 9:30 വരെ കട തുറന്നിരിക്കും (തിങ്കളാഴ്ച അവധി). സൺ‌ഡേ മാത്രം രാവിലെ കട ഉണ്ട്



11/07/2026

ബിരിയാണി മാമന്റെ സ്പെഷ്യൽ ചിക്കൻ പക്കാവട





തിരുവനന്തപുരം മുട്ടത്തറയിലെ 'ശരവണ ഫാസ്റ്റ് ഫുഡ്' (Saravana Fast Food) എന്ന ചെറിയ കടയിലെ ചിക്കൻ ഫ്രൈയുടെ രുചി ഒന്നു വേറെ ...
07/07/2026

തിരുവനന്തപുരം മുട്ടത്തറയിലെ 'ശരവണ ഫാസ്റ്റ് ഫുഡ്' (Saravana Fast Food) എന്ന ചെറിയ കടയിലെ ചിക്കൻ ഫ്രൈയുടെ രുചി ഒന്നു വേറെ തന്നെയാണ്! അധികം ആരും എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത എന്നാൽ രുചി കൊണ്ട് വിസ്മയം തീർക്കുന്ന ഒരിടം.
​ വിനോദേട്ടന്റെ കൈപ്പുണ്യത്തിൽ ഒരുങ്ങുന്ന ഈ ചിക്കൻ ഫ്രൈയുടെ രഹസ്യം അതിന്റെ മാരിനേഷനിലാണ്. വറ്റൽ മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുത്ത കൂട്ട് ചിക്കനിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷമാണ് ഫ്രൈ ചെയ്യുന്നത്. വളരെ സിമ്പിൾ ആയ ചേരുവകൾ ആണെങ്കിലും, അതിന്റെ അളവുകളും ഫ്രൈ ചെയ്യുന്ന സമയവും വിനോദേട്ടന് മാത്രം അറിയാവുന്ന ഒരു കലയാണ്!

​സമയം: വൈകുന്നേരം 5 മണി മുതൽ രാത്രി 10:30 വരെ.
​അവധി: ഞായറാഴ്ച.

​സ്ഥലം: തിരുവനന്തപുരം, മുട്ടത്തറ. കല്ലുമൂട് ജംഗ്ഷനിൽ നിന്ന് പീഡി നഗർ പോകുന്ന വഴിയിൽ പൊന്നറ പാലം എത്തുന്നതിന് മുൻപ് ഇടതുവശത്തായി ഈ കട കാണാം.
​ഇവിടെ സീറ്റിംഗ് കപ്പാസിറ്റി കുറവായതുകൊണ്ട് മിക്കവരും പാഴ്സൽ ആണ് വാങ്ങിപ്പോകുന്നത്. എങ്കിലും പറ്റുമെങ്കിൽ ചൂടോടെ തന്നെ ഒന്ന് കഴിച്ചു നോക്കുക. ടേസ്റ്റ് കിടുവാണ്!

04/07/2026

പന്നി പെരട്ടിന്റെ കൂടെ ഒരു അടിപൊളി മട്ടൻ സൂപ്പ്...
.

തിരുവനന്തപുരം പട്ടണക്കരയിലെ അടിപൊളി തട്ടുകട! 😍​വൈകുന്നേരങ്ങളിൽ നല്ല ചൂടൻ ചിക്കൻ തോരനും, ബീഫും, പുട്ടും ഒക്കെ കഴിക്കാൻ പറ...
02/07/2026

തിരുവനന്തപുരം പട്ടണക്കരയിലെ അടിപൊളി തട്ടുകട! 😍

​വൈകുന്നേരങ്ങളിൽ നല്ല ചൂടൻ ചിക്കൻ തോരനും, ബീഫും, പുട്ടും ഒക്കെ കഴിക്കാൻ പറ്റിയ ഒരിടം തിരയുകയാണോ? എങ്കിൽ നേരെ അമ്പലത്തറ - ആറ്റുകാൽ റോഡിലുള്ള 'രുചീസ് തട്ടുകട'യിലേക്ക് വിട്ടോ! 😋

​കഴിഞ്ഞ മൂന്ന് വർഷമായി അശ്വതി ചേച്ചി നടത്തുന്ന ഈ കടയിലെ ഭക്ഷണം ശരിക്കും വീട്ടിലെ രുചിയാണ്. ഇവിടുത്തെ സ്പെഷ്യൽ ഐറ്റങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ചിക്കൻ തോരനും ചിക്കൻ ഫ്രൈയും എടുത്തു പറയണം. നല്ല ചെറിയ ഉള്ളി ഒക്കെ ചേർത്ത് വയ്ക്കുന്ന ചിക്കൻ തോരൻ കഴിക്കേണ്ടത് തന്നെയാണ്.

​​ഞായറാഴ്ച ദിവസങ്ങളിൽ കട അവധിയാണ്

​ബാക്കിയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെയാണ് സമയം.

​അപ്പം, പൊറോട്ട, ഇടിയപ്പം, പുട്ട്, ചിക്കൻ കറി, ചിക്കൻ ഫ്രൈ തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്.

​അപ്പവും പുട്ടും ഒക്കെ ഓർഡർ ചെയ്യുന്നതിനനുസരിച്ച് ലൈവായി ഉണ്ടാക്കിത്തരും.

​അടിപൊളി ഭക്ഷണവും ആസ്വദിച്ച് ഒന്ന് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കാവുന്നതാണ്.

​📍 ലൊക്കേഷൻ: അമ്പലത്തറ മീൽമ ബണ്ട് റോഡിൽ നിന്നും ആറ്റുകാലിലേക്ക് പോകുന്ന വഴി, പട്ടണക്കര.
രുചി തട്ടുകട

01/07/2026

40 രൂപ ഊണ്

വീട്ടിലെ ഊണിന്റെ അതേ രുചിയിൽ ഒരു ഉച്ചയൂണ്! 🍲തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട  പെരിന്താന്നി റൂട്ടിൽ സുഭാഷ് നഗർ ജംഗ്ഷന് സമീപ...
30/06/2026

വീട്ടിലെ ഊണിന്റെ അതേ രുചിയിൽ ഒരു ഉച്ചയൂണ്! 🍲
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട പെരിന്താന്നി റൂട്ടിൽ സുഭാഷ് നഗർ ജംഗ്ഷന് സമീപം, ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഒരു കൊച്ചു കട. പേര് പ്രത്യേകിച്ച് ഒന്നുമില്ല, എങ്കിലും ഇവിടുത്തെ "വീട്ടിലെ ഊണ്" എന്ന ബോർഡ് കണ്ടാൽ ആർക്കും പെട്ടെന്ന് തിരിച്ചറിയാം.
കഴിഞ്ഞ 11 വർഷമായി ഷീബ ചേച്ചി നടത്തുന്ന ഈ കട, ഉച്ചസമയത്ത് നല്ലൊരു ഊണ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്.
ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഊണിന്റെ സമയം.
ഊണിന് മീനിനും വെറും 100 രൂപ മാത്രം! വെറും ഊണ് മാത്രമാണെങ്കിൽ 80 രൂപയ്ക്ക് ലഭിക്കും.
സാമ്പാർ, മീൻ കറി, പുളിശ്ശേരി, അച്ചാർ, തോരൻ, അവിയൽ, കപ്പ, വറുത്ത മീൻ എന്നിങ്ങനെ ഇവിടുത്തെ ഊണിന്റെ കൂടെ ലഭിക്കുന്നത്.
രുചികരമായ മീൻ കറിയും വറുത്ത മീനും എല്ലാം കൂടി ചേരുമ്പോൾ ശരിക്കും ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ്! നിങ്ങൾ ആ വഴിയേ പോകുന്നുണ്ടെങ്കിൽ തീർച്ചയായും ഒന്ന് കയറി നോക്കണം.

27/06/2026

🍗 സ്പെഷ്യൽ ചിക്കൻ തോരൻ 🍗 ക്രിസ്പി ചിക്കൻ ഫ്രൈ 🥞 ലൈവ് അപ്പം & തട്ട് ദോശ

25/06/2026

സ്പെഷ്യൽ മട്ടൻ സൂപ്പ് പിന്നെ ക്രീമി ചിക്കൻ സൂപ്പ്





Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Foodie Ratheesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share