Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത

  • Home
  • Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത

Thiruvithamkoor Vartha  തിരുവിതാംകൂർ വാർത്ത The purpose of this page is to bring the news and videos of Thiruvananthapuram district to the public without any bias.

പിറന്നാൾ ആശംസകൾഅവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ
29/05/2024

പിറന്നാൾ ആശംസകൾ
അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ

07/04/2024

നാളെ (8/4/24)രാവിലെ 10 ന് ചരിത്ര പ്രസിദ്ധമായ വെള്ളനാട് പൊങ്കാല

02/04/2024
02/04/2024

വെള്ളനാട് പൂരത്തിന് തുടക്കമായി
Video & Editing- Chandhanu Dhanapal

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ  ഇന്നലെ വൈകുന്നേ...
07/11/2023

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ ഇന്നലെ വൈകുന്നേരം നിര്യാതനായി. സംസ്കാരം രാവിലെ 11 മണിക്ക്.

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) അന്തരിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ...
18/07/2023

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) അന്തരിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു വിയോഗ വാർത്ത കൂടി. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കരം തങ്കമ്മ കുര്യൻ(94) ആണ് മരിച്ചത്.മുന്‍ എം.എല്‍.സി. വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ്.

ഉമ്മൻ ചാണ്ടിയുടെ അന്ത്യദർശനം തലസ്ഥാനത്തെ ദർബാർ ഹാളിൽ പുരോഗമിക്കവേയാണ് കോട്ടയത്തെ കുടുംബത്തിൽ നിന്നും ഈ ദുഃഖവാർത്തയെത്തുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ(ബുധന്...
18/07/2023

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ(ബുധന്‍) രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

ഫോട്ടോ : സിയാദ്

ഓർത്തഡോക്സ് സഭാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത്... വൈദികരുടെ കല്ലറകളോട് ...
18/07/2023

ഓർത്തഡോക്സ് സഭാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത്...

വൈദികരുടെ കല്ലറകളോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്ക് കല്ലറ ഒരുക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മ...
14/07/2023

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു. വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. വര്‍ക്കിംഗ് ചെയര്‍മാനായി മന്ത്രി വി. ശിവന്‍കുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓര്‍ഡിനേറ്ററുടെയും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കണ്‍വീനറുടെയും ചുമതലകള്‍ നിര്‍വഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍: വി. ജോയ് എം.എല്‍.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍: ജി. സ്റ്റീഫന്‍ എം.എല്‍.എ, ട്രേഡ് ഫെയര്‍ കെ. ആന്‍സലന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഇല്ല്യൂമിനേഷന്‍: സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ, സെക്യൂരിറ്റി: ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഘോഷയാത്ര: എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീന്‍ പ്രോട്ടോകോള്‍: എം. വിന്‍സന്റ് എം.എല്‍.എ, റിസപ്ഷന്‍: മേയര്‍ ആര്യ രാജേന്ദ്രന്‍, വോളന്റിയര്‍ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു, എം.എല്‍.എ മാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളമെന്തെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമായിരുന്നു. അത് മാതൃകാപരമായി സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത്തവണ കൂടുതല്‍ വിദേശ സഞ്ചാരികള്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനോടകം തന്നെ കേരളത്തെ ചെറിയ രീതിയില്‍ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയായിരിക്കും ഇത്തവണത്ത ആഘോഷം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും ഇത്തവണ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. വെര്‍ച്വല്‍ പൂക്കളം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളും ഉണ്ടാകും. പരിപാടികളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കും-മന്ത്രി പറഞ്ഞു. ഘോഷയാത്രയിലും കലാപരിപാടികളിലും വ്യത്യസ്തത ഉണ്ടാകണമെന്നും യുവതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും നിര്‍ദ്ദേശിച്ചു.

കലന്ദിക സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന കാമ്പ്യും, രക്തദാന ക്യാമ്പുംവെള്ളനാട് : വെള്ളനാട് ഗവ : V&HSS ലെ 2003 SSLC ...
14/07/2023

കലന്ദിക സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന കാമ്പ്യും, രക്തദാന ക്യാമ്പും

വെള്ളനാട് : വെള്ളനാട് ഗവ : V&HSS ലെ 2003 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായായ കലന്ദികയും ചൈതന്യ സൈറ്റ് ഫൗണ്ടേഷനും ചേർന്ന് കേശവദാസപുരം ചൈതന്യ കണ്ണുശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ശാസ്ത്മംഗലം ശ്രീരാമകൃഷ്‌ണ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നു.പ്രസ്തുത ക്യാമ്പിൽ വെള്ളനാട് മെറിറ്റ് ഡയഗ്നോസ്റ്റിക്‌സിന്റെ ഭാഗമായി പ്രമേഹം, രക്തസമ്മർദം എന്നിവയുടെ സൗജന്യ പരിശോധനയും നടത്തുന്നു. ഈ ക്യാമ്പിൽ എല്ലാ നല്ലവരായ നാട്ടുകാരും പങ്കെടുത്ത് ക്യാമ്പിന്റെ സേവനം പ്രയോജനപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു
സ്ഥലം: ഗവ : VHSS വെള്ളനാട്
തീയതി: 16 ജൂലൈ 2023
രാവിലെ 9 മുതൽ 12 .30 വരെ
*ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ നേത്രപരിശോധന
*ബി പി എൽ കാർഡുടമകളായ അർഹരായ രോഗികൾക്കു സൗജന്യ തിമിര ശസ്ത്രക്രിയ
*ആരോഗ്യ ഇൻഷുറൻസ് (ആയുഷ്മാൻ ഭാരത്, പി എം ജെ എ വൈ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഉള്ളവർക്ക് പദ്ധതി മുഖാന്തിരം ശസ്ത്രക്രിയയും, തുടർ ചികിത്സയും ലഭിക്കുന്നതാണ്.
*ആരോഗ്യ പദ്ധതിയിൽ ഉൾപെട്ടിട്ടില്ലാത്ത അർഹരായ രോഗികൾക്കു കുറഞ്ഞ നിരക്കിൽ ചികിത്സ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

റോഡ് നവീകരണത്തിനായി കൂട്ടായ്മ സംഘടിപ്പിച്ചു.വെള്ളനാട് : കുളക്കോട് - വെളിയന്നൂർ - എലിയാവൂർ - കമ്പനിമുക്ക് റോഡിന്റെ വർഷങ്ങ...
02/07/2023

റോഡ് നവീകരണത്തിനായി കൂട്ടായ്മ സംഘടിപ്പിച്ചു.

വെള്ളനാട് : കുളക്കോട് - വെളിയന്നൂർ - എലിയാവൂർ - കമ്പനിമുക്ക് റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ന് ഗവ: LPS വെളിയന്നൂരിൽ വച്ച് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടേയും സന്നദ്ധ സംഘടനകളുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീ സരിത്ത് രാജൻ സ്വാഗതം ആശംസിച്ച കൂട്ടായ്മയിൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ശ്രീ. R പ്രമോദ് കുമാർ വിഷയാവതരണം നടത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജലക്ഷ്മി, വൈസ് പ്രസിഡന്റ് ശ്രീ ശ്രീകണ്ഠൻ, വാർഡ് മെമ്പർ ശ്രീ ശോഭൻകുമാർ മറ്റ് നാട്ടുകാരായ നിരവധിപേർ സംസാരിച്ചു. വരും ദിവസങ്ങളിൽ ഒപ്പ് ശേഖരണം തുടങ്ങി മറ്റ് പ്രവർത്തനങളെക്കുറിച്ച് കൂട്ടായ്മയിൽ ചർച്ചകൾ നടന്നു

Address


Telephone

+919567179555

Website

Alerts

Be the first to know and let us send you an email when Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share