Sree Lakshmi

Sree Lakshmi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Lakshmi, Digital creator, Trivandrum, Trivandrum.

17/07/2026

സ്വന്തം ആയി പാട്ടൊക്കെ ഉള്ള പൂച്ചയാണ്.
Meet Mr Dingiri 🐈

ഡിങ്കിരി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന കഥ… 🐾❤️ഒരു ദിവസം രാത്രി ഏകദേശം 11.30 കഴിഞ്ഞിരിക്കണം.കുറച്ച് ഗ്യാസ് ട്രബിൾ തോന്നിയ...
13/07/2026

ഡിങ്കിരി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന കഥ… 🐾❤️

ഒരു ദിവസം രാത്രി ഏകദേശം 11.30 കഴിഞ്ഞിരിക്കണം.

കുറച്ച് ഗ്യാസ് ട്രബിൾ തോന്നിയതുകൊണ്ട്, "കുറച്ച് നേരം നടന്നിട്ട് വരാം" എന്ന് വിചാരിച്ച് വീടിനടുത്തുള്ള ജങ്ഷൻ വരെ ഇറങ്ങി.

അപ്പോഴാണ് എന്റെ കാലിനടുത്തേക്ക് എന്തോ ഒരു ചെറിയ സാധനം ഉരുണ്ടുരുണ്ടു വന്നത്.

ആദ്യം ഒരു തവളയാണെന്നാണ് കരുതിയത്. 😅

ഒന്ന് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് മനസ്സിലായത്... അത് ഒരു കുഞ്ഞുപൂച്ചയായിരുന്നു.

അവൻ വന്നയുടൻ കാലിൽ ഉരുമ്മി നിൽക്കാൻ തുടങ്ങി. പരിചയമുള്ള ആരെയോ കണ്ട സന്തോഷം പോലെ.

കുറച്ച് നേരം അവന്റെ കൂടെ നിന്നു. അമ്മ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് ചുറ്റും ഒരുപാട് നോക്കി. പക്ഷേ ആരെയും കണ്ടില്ല.

അതേസമയം റോഡിലൂടെ ഒരു ബൈക്ക് വന്നാൽ അതിന്റെ പിന്നാലെ ഓടും. പിന്നെ തിരിഞ്ഞ് ഞങ്ങളെ നോക്കി കരയും.

ആ ഓട്ടം കണ്ടപ്പോഴേ മനസ്സിലായി...

ഇവിടുത്തെ പൂച്ചക്കുട്ടിയല്ല. എവിടെയോ നിന്ന് പേടിച്ച് ഓടിയെത്തിയതാകണം.

സമയം അപ്പോഴേക്കും രാത്രി ഒരു മണിയോട് അടുത്തിരുന്നു.

ആ കുഞ്ഞിനെ ആ സമയത്ത് റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാൻ മനസ്സ് വന്നില്ല.

അങ്ങനെ അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

"നാളെ രാവിലെ വീണ്ടും കൊണ്ടുവന്ന് അമ്മയെ അന്വേഷിക്കാം" എന്നായിരുന്നു തീരുമാനം.

അപ്പോൾ Swiggy Instamart ഇൽ കുറച്ച് ക്യാറ്റ് ഫുഡും ഓർഡർ ചെയ്തു. 😄

പിറ്റേന്ന് വീണ്ടും അവിടെ കൊണ്ടുപോയി അത് ഒരു വലിയ കഥയാണ്. പക്ഷേ അവനെ അന്വേഷിച്ച് ആരും വന്നില്ല.

അങ്ങനെയാണ് ഡിങ്കിരി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. 🐈❤️

നിങ്ങളുടെ പൂച്ച കുട്ടിയെ നിങ്ങൾക്ക് എങ്ങനെ ആണ് കിട്ടിയത്?

#ഡിങ്കിരി

Address

Trivandrum
Trivandrum

Alerts

Be the first to know and let us send you an email when Sree Lakshmi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Lakshmi:

Shortcuts

Share