07/04/2026
ഇറാൻ - അമേരിക്ക - ഇസ്രയേൽ യുദ്ധം അഞ്ചാം വാരത്തിലാണ്. ഇതിത്രയും നീളു മ്പോൾ 45 കൊല്ലം മുമ്പ് ഇറാനോട് കൊമ്പ് കോർത്ത അമേരിക്കയുടെ അന്നത്തെ പ്രസി ഡൻ്റ് ജിമ്മി കാർട്ടർ പറഞ്ഞൊരു ഡയലോ ഗുണ്ട്:
" എല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു. ആയുധവും സമ്പത്തും. എന്നിട്ടും ജയിക്കാ നായില്ല. because God was with Iran! (പടച്ചോൻ ഇറാൻ്റെ കൂടെയായിരുന്നു!! ").
സമാന ഡയലോഗ് ഇത്തവണ ട്രംപും നടത്തി: " ഏതോ ഒരു അദൃശ്യ ശക്തി ഇറാന് പിറകി ലുണ്ട്....!!!" എന്ന്.
ഇറാൻ എന്തോ വിസ്മയം ( ന്ട്ടാന്തരം ) കാ ണിക്കുന്നെന്നും ദൈവം ഇറാൻ്റെ കൂടെയാ ണെന്നല്ല ഞാൻ പറയുന്നത്. കാക്കയെ വെടി വെച്ചിടുന്ന പോലെ F-15 വിമാനങ്ങളെ നില ത്തേക്കിടുമ്പോൾ ഇതെങ്ങനെ സാധിക്കുന്നു കോയ എന്ന് തോന്നിപ്പോവുന്നു. കൂടാതെ.....
അമേരിക്കയെ പിന്തുണക്കാൻ രാജ്യങ്ങളേ മുന്നോട്ട് വരാതെ ഒറ്റപ്പെട്ടു പോയി. ഭരണ മാ റ്റത്തിന് പോയവരുടെ രാജ്യത്തെ തെരുവു കളിലാണ് ഭരണ മാറ്റത്തി്നായി ജനം നിറ യുന്നത്! ഇറാൻ ശാന്തമാണ്? ഏറ്റവുമൊടുവിലായി കര സേന മേധാവിയെ അടക്കം പല അമേരിക്കൻ സൈനിക മേധാ വികളുടെയും ട്രംപ് പറഞ്ഞയച്ചു. അമേരിക്കയിലെ 70% ജനങ്ങൾക്കും ട്രംപി നെ മതിയായി. ജനപ്രീതി മൈനസ് പതിനേഴായി താണു എന്നും കേൾക്കുന്നു!
അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആകാശ പാത അനുവദിച്ചില്ല! ബ്രിട്ടൻ അമേരിക്കൻ പക്ഷത്തില്ല. അമേരിക്കൻ സൈനിക താവളം ഇനി വേണ്ടെന്ന് ഖത്തറും തീരുമാനി ച്ചു എന്ന് കേൾക്കുന്നു. അമേരിക്കൻ ആയുധങ്ങൾ സൗദി വാങ്ങുന്നത് നിർത്തിയേക്കും! ചുരുക്കത്തിൽ അറബ് രാജ്യങ്ങൾ വീണ്ടു വിചാരത്തിലാണ്.
യുദ്ധത്തിന് മുമ്പ് ഹോർമുസ് കടലിടുക്ക് അട ച്ചിരുന്നില്ല? ഇപ്പൊൾ അടഞ്ഞ് കിടക്കുന്നു. യുദ്ധത്തിന് മുമ്പ് ഇറാൻ്റെ എണ്ണ വിറ്റത് 47 ഡോളറിന്. ഇന്നത് ഇരട്ടിയാണ്!
ആര് ജയിച്ചു എന്ന ചോദ്യം അപ്രസക്തം!! നയതന്ത്രപരമായി അമേരിക്ക തോറ്റ് തൊപ്പി യിട്ടു. സൈനികമായി അമേരിക്കയെയും ഇസ്രയേലിനെയും ഇറാൻ തോൽപ്പിച്ചു എന്ന് പറയുന്നത് ശരിയാവണമെന്നില്ല. രണ്ട് രാജ്യ ങ്ങൾ ചേർന്നിട്ടും ഇറാനെ തോൽപ്പിക്കാനാ യില്ല എന്നത് ഒരു ശരിയാണ്!! അതും ശരി യല്ലെങ്കിൽ അമേരിക്കയെ ഇറാൻ വരച്ച വ രയിൽ നിർത്തുന്നു!!
എന്ന് വെച്ച് ഇറാൻ ജയിക്കണമെന്നില്ല! ഇറാൻ ജയിച്ചാൽ അറബ് രാജ്യങ്ങൾ ഇറാൻ്റെ അടിമകളാവണമെന്നില്ല! അമേരിക്ക ജയിച്ചാൽ യുദ്ധ ചിലവെങ്കിലും ട്രമ്പ് അറബ് രാജ്യങ്ങളിൽ നിന്ന് എണ്ണി വാങ്ങും. ഭരണ മാറ്റം ഇറാനിൽ മാത്രം ഒതുങ്ങില്ല.
ഈ യുദ്ധത്തിൻ്റെ ബാക്കിപത്രം എന്തായിരു ന്നാലും ഇറാൻ വിഷയത്തിൽ ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു! ഇതിൻ്റെ കെമിസ്ട്രി എന്തായിരിക്കും? ഒന്നുറപ്പിക്കാം. ഇറാൻ പഴയ ഇറാനായിരിക്കില്ല. അമേരിക്ക പഴയ അമേ രിക്കയായിരിക്കില്ല!! ലോക രാഷ്ട്രീയം മാറി മറിയാൻ ഇറാൻ നിമിത്തമായി. അല്ലെങ്കിൽ ഇറാന് മാറ്റി മറിക്കാനായി!!