13/11/2020
പ്രിയപ്പെട്ടവരേ,
തിരുവനന്തപുരം കോർപ്പറേഷനിലെ കുര്യാത്തി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്..
കുരിയാത്തിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് ഞാൻ പൊതു പ്രവർത്തനം ആരംഭിച്ചത്. യൂണിറ്റ് പ്രസിഡന്റ്, ബൂത്ത് പ്രസിഡൻറ്, വാർഡ് പ്രസിഡൻറ്, മണ്ഡലം പ്രസിഡൻറ്, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ തിരഞ്ഞെടുപ്പ് കോർഡിനേറ്റർ എന്നീ പദവികളിൽ പ്രവർത്തിക്കുവാനുള്ള അവസരം എനിക്ക് എന്റെ പ്രസ്ഥാനം തന്നു. ഏൽപ്പിച്ച എല്ല ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിറവേറ്റിട്ടുള്ള ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ ഇപ്പോൾ കിട്ടിയ സ്ഥാനാർത്ഥിത്വത്തെ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുകയാണ്..
കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴും നമ്മുടെ നാടിന്റെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി നാടിന്റെ നൻമ മാത്രം ലക്ഷ്യം വച്ച് മാത്രമേ ഞാൻ ഇന്നേ വരെ പ്രവർത്തിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തിന് അതീതമായി വിവിധ സംഘടനകളുമായി ചേർന്ന് കലാ കായിക വിദ്യാഭ്യാസ രംഗത്ത് കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടത്തി വരികയാണ്. സഹായം ചോദിച്ച് വരുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ ഞാൻ നോക്കിയിട്ടില്ല എന്നുള്ളത് എന്നെ അറിയാവുന്നവരോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..
പൊതു രംഗത്ത് എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും ഞാൻ ഒരിക്കലും മിസ്സാക്കാത്ത ഒന്നേയുള്ളൂ.. അതെന്റെ നല്ലവരായ സുഹൃത്തുക്കളാണ്.. പ്രായ ഭേദമന്യേ, രാഷ്ട്രീയത്തിനതീതമായി അവർ എനിക്ക് നൽകിയിട്ടുള്ള കലവറയില്ലാത്ത സ്നേഹവും പിന്തുണയും മാത്രമാണ് ജീവിതത്തിൽ ആകെയുള്ള കൈമുതൽ.
എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും എപ്പോഴും കൂടെയുണ്ടാകണം. ഞാനും എന്നും നിങ്ങളോടൊപ്പമുണ്ടാകും. കുര്യാത്തി വാർഡിൽ UDF സ്ഥാനാർത്ഥിയായി കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കുന്ന എനിക്ക് നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു...