CallmeRiz

CallmeRiz Welcome lifestyle infra

പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ഗവ.ഡെന്റല്‍ കോളേജ് ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേ...
04/05/2025

പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ഗവ.ഡെന്റല്‍ കോളേജ്

ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച് ഗവ. ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതികള്‍ക്ക് വേഗം പകര്‍ന്നതിന്റെ ഭാഗമായാണ്
നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരം കുറിച്ച് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം യാഥാർത്ഥ്യമായത്.

31.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സമ്പൂര്‍ണ്ണമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. നാല് ക്ലാസ് മുറി, ക്ലിനിക്ക്, 50 പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുന്ന ഹാൾ, 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കായി പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ വിദ്യാർഥികളുടെ ക്ലാസുകൾ ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന അവസാനഘട്ട നടപടികളെല്ലാം പൂർത്തിയാക്കി കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഒരു ക്ലാസില്‍ 50 കുട്ടികള്‍ വീതം ആറു ബാച്ചുകളാണ് കോളേജില്‍ ഉള്ളത്. ഓറല്‍ മെഡിസിന്‍ ആൻഡ് റേഡിയോളജി,കൃത്രിമ ദന്തരോഗ വിഭാഗം, മോണ രോഗവിഭാഗം, കണ്‍സര്‍വേറ്റിവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോഡോണ്‍ടിക്‌സ്, ദന്ത രോഗ വിഭാഗം, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, കുട്ടികളുടെ ദന്തരോഗ വിഭാഗം, സാമൂഹിക ദന്തരോഗ വിഭാഗം, ഓറല്‍ പത്തോളജി തുടങ്ങിയ ഒമ്പത് വിഭാഗങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ദിവസം രണ്ടു മണിക്കൂര്‍ തിയറി ക്ലാസുകളും ബാക്കി സമയം പ്രാക്ടിക്കൽ ക്ലാസുകളും നടക്കും. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്‌സുകളും അടുത്ത ഘട്ടത്തില്‍ പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

05/02/2025
ആലപ്പുഴ ഹൌസ് ബോട്ട് എക്സ്പീരിയൻസ് ചെയ്യാൻ വരുന്നവർ പിന്നെയും വരുവോ എന്നുള്ള കാര്യത്തിൽ സംശയമാണ് 🙄ആലപ്പുഴയിൽ ഏറ്റവും കൂടു...
19/11/2024

ആലപ്പുഴ ഹൌസ് ബോട്ട് എക്സ്പീരിയൻസ് ചെയ്യാൻ വരുന്നവർ പിന്നെയും വരുവോ എന്നുള്ള കാര്യത്തിൽ സംശയമാണ് 🙄
ആലപ്പുഴയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റ് വരുന്ന spot ആണ് ഫിനിഷിങ് പോയിന്റ്, ഹൗസ്ബോറ്റുകളുടെ കേന്ദ്രം......
അതുപോലെ തന്നെ ടുറിസം എന്നത് പണം ചിലവഴിക്കുക എന്നതാണ് മറ്റൊരു defenition......
എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ടുറിസ്റ്റുകളെ കൊണ്ട്
പണം ചിലവഴിപ്പിക്കാൻ ആലപ്പുഴക്കാർക്കോ ഭരണാധികാരികൾക്കോ അറിയില്ല എന്നതാണ്.......
ഫിനിഷിങ് പോയിന്റ് അടുത്ത് നല്ലൊരു മാർക്കറ്റോ entertiment fecilities ഒന്നും തന്നെ ഇല്ലാത്തതിനാൽ ഈൗ വരുന്ന ടൂറിസ്റ്റുകൾ ബോട്ട് യാത്ര കണ്ടു പോകുക മാത്രമാണ് ഇവിടെ നടക്കുന്നുള്ളു.......
പിന്നെ ഇതുപോലെയുള്ള ബുദ്ധിമുട്ടുകളും മൈന്റ്അൻസ് ഇല്ലയിമയും.......

ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണംആലപ്പുഴ: ഓഗസ്റ്റ് 12 ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവ മത്സര വളളംകളിക...
25/07/2023

ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണം

ആലപ്പുഴ: ഓഗസ്റ്റ് 12 ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്റെയും ട്രാക്കിന്റെയും പന്തലിന്റെയും നിര്‍മ്മാണം നടത്തേണ്ടതിനാല്‍ ആലപ്പുഴ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുളള ഭാഗത്ത് നിന്നും ഹൗസ് ബോട്ടുകള്‍ നാളെ (26 ബുധനാഴ്ച) രാവിലെ ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് 12ന് വൈകുന്നേരം ആറ് മണി വരെ മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനറായ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇത് ആലപ്പുഴയുടെ അടുത്തൊരു വികസനം....റോയൽപാർക്കിന്‌ എതിർവശം ഉള്ള പണ്ടത്തെ പിക്ച്വർ ജം സമീപം ഒരു തിയേറ്റർ ആണ്..... അവിടെ ഒ...
28/06/2023

ഇത് ആലപ്പുഴയുടെ അടുത്തൊരു വികസനം....
റോയൽപാർക്കിന്‌ എതിർവശം ഉള്ള പണ്ടത്തെ പിക്ച്വർ ജം സമീപം ഒരു തിയേറ്റർ ആണ്..... അവിടെ ഒരു കൺവെൻഷൻ സെന്റർ വരും എന്നാണ് പറയുന്നത്.....
ഇത്രയും വലിയൊരു സ്ഥലത്തു വരാൻ പറ്റിയ ഒരു അടിപൊളി വികസനം ആയിരിക്കും.
കൺവെൻഷൻ സെന്റർ + കോ വർക്കിംഗ്‌ സ്പേസ് കൂടെ വന്നാൽ നല്ലൊരു ഡെവലപ്പ്മെന്റ് തന്നെ ആയിരിക്കും ആലപ്പുഴയുടെ ടൗണിനു.... ✨️👍

ഇത് ആലപ്പുഴ ഇനി വരുന്ന ആലപ്പുഴയുടെ വികസനങ്ങൾക്ക് തുടക്കം എന്ന നിലയിൽ.....ഇത്രയും പ്രീമിയം ബിൽഡിംഗ്‌ ആലപ്പുഴയിൽ വേറെ ഉണ്ട...
28/06/2023

ഇത് ആലപ്പുഴ ഇനി വരുന്ന ആലപ്പുഴയുടെ വികസനങ്ങൾക്ക് തുടക്കം എന്ന നിലയിൽ.....
ഇത്രയും പ്രീമിയം ബിൽഡിംഗ്‌ ആലപ്പുഴയിൽ വേറെ ഉണ്ടോ എന്ന് തന്നെ സംശയം ആണ്........ ✨️👍

ഇത് നമ്മുടെ ആലപ്പുഴ കൊറ്റംകുളങ്ങര വാർഡിലെ ആര്യാട് സ്കൂളിൽ നിന്നുള്ള കാഴ്ചയാണ്...മേൽക്കൂര എല്ലാം തകർന്നിരിക്കുന്നു മഴയും ...
17/05/2023

ഇത് നമ്മുടെ ആലപ്പുഴ കൊറ്റംകുളങ്ങര വാർഡിലെ ആര്യാട് സ്കൂളിൽ നിന്നുള്ള കാഴ്ചയാണ്...
മേൽക്കൂര എല്ലാം തകർന്നിരിക്കുന്നു മഴയും വെയിലും കൊണ്ട് ബിൽഡിംങും അതിനുള്ളിലെ ജിമ്മിൽ ഉള്ള equpments എല്ലാം തന്നെ തുരുമ്പെടുക്കരായിരിക്കുന്നു....
ഇനി കുറച്ചു നാളുകൂടെ കഴിഞ്ഞാൽ തുരുമ്പായിട്ടു ആക്രി വിലക്ക് കൊടുക്കാം....
സ്കൂൾ അടച്ചിടുമ്പോൾ സ്കൂളിന്റെ ശോചനിയ അവസ്ഥ കണ്ടു പരിഹരിക്കാൻ ആരും ഇല്ലാത്തതു കൊണ്ടോ അതോ ഉത്തരവാദിത്തപെട്ടവർ കണ്ടില്ലന്നു നടിക്കുന്നതോ, ഇത് ഇന്നോ ഇന്നലയോ പൊളിഞ്ഞതല്ല ഷീറ്റ് ഇത്രയും ശോചനിയമാകാൻ എന്നവണ്ണം അത്തരമൊരു കാറ്റോ മഴയോ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.... 🤔
ലക്ഷങ്ങൾ മുടക്കി ചെയ്തതിനെ സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ ചെയ്യാൻ പോകരുത്....

Agriculture Land for sale Place - Kerala , Alappuzha ( Gods own country )Any Agricultural. peoples intrested contact tha...
28/03/2023

Agriculture Land for sale
Place - Kerala , Alappuzha ( Gods own country )
Any Agricultural. peoples intrested contact that number



18/11/2022

Xsens is the leading innovator in motion tracking technology and products.The Xsens MVN motion capture suit is an easy-to- use, cost efficient system for full-body human motion capture

Address


Alerts

Be the first to know and let us send you an email when CallmeRiz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CallmeRiz:

  • Want your business to be the top-listed Media Company?

Share