കണ്ണശ്ശനാട്

  • Home
  • കണ്ണശ്ശനാട്

കണ്ണശ്ശനാട് കടപ്ര-നിരണം പ്രാദേശിക വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജോർജ്  പനയ്ക്കാമറ്റത്തിൻ്റെ സഹധർമ്മിണി, നിരണം സെൻ്റ് മേര...
29/08/2025

മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജോർജ് പനയ്ക്കാമറ്റത്തിൻ്റെ സഹധർമ്മിണി, നിരണം സെൻ്റ് മേരിസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ആനി ജോർജ് (രമണി ടീച്ചർ) (75) നിര്യാതയായി. ഭൗതിക ശരീരം ഒന്നാം തീയതി തിങ്കളാഴ്ച വൈകിട്ട് നാല് മണിയ്ക്ക് കടപ്രയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്കാരശുശ്രൂഷ ചൊവ്വാഴ്ച രണ്ടു മണിയ്ക്ക് ഭവനത്തിലും മൂന്നു മണിയ്ക്ക് നിരണം, സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലും നടത്തപ്പെടുന്നതാണ്. മക്കൾ: ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം (യൂ. എസ്.), ദിദി ജോർജ് പനയ്ക്കാമറ്റം (ഓസ്ട്രേലിയ), ബെനി ജോർജ് പനയ്ക്കാമറ്റം (ബഹ്‌റൈൻ). മരുമക്കൾ :മെറിൻ (യു. എസ്), രേണു (ഓസ്‌ട്രേലിയ), അഞ്ജു (ബഹ്‌റൈൻ). കൊച്ചുമക്കൾ: ലിഡിയ, ജോർജി, ഏബൽ, അനബെൽ, അബിയ, റ്റോബിയാ, ഒലിവിയ. പരേത വളഞ്ഞവട്ടം, മാലിയിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ....പടിയറ മായാവിഹാറിൽ പരേതനായ ശ്രീ. കെ. സദാശിവപണിക്കരുടെ സഹധർമ്മിണി ശ്രീമതി. വി. പി. സരോജിനിയമ്മ (വെട്ടുവേല...
18/08/2025

സംസ്കാരം നാളെ....
പടിയറ മായാവിഹാറിൽ പരേതനായ ശ്രീ. കെ. സദാശിവപണിക്കരുടെ സഹധർമ്മിണി ശ്രീമതി. വി. പി. സരോജിനിയമ്മ (വെട്ടുവേലിൽ ഓമന ) വാർദ്ധക്യ സഹജമായ അസുഖം മൂലം 8/08/2025 വെള്ളിയാഴ്ച രാവിലെ 7:30 ന് നിര്യാതയായ വിവരം ഇതിനോടകം അറിഞ്ഞിരിക്കുമെന്നു കരുതുന്നു. പരേതയുടെ സംസ്ക്കാര ചടങ്ങുകൾ 19/08/2025 ചൊവ്വാഴ്ച ഉച്ചക്ക് 2മണിക്ക് പടിയറ മായാവിഹാർ വീട്ടുവളപ്പിൽ വച്ച് നടത്തുന്ന വിവരം എല്ലാ ബന്ധു ജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകുവാൻ താല്പര്യപ്പെടുന്നു.
ശ്രീലത. എസ്സ്. ( മകൾ )
Mob: 0091- 7306161103
ശ്രീകുമാർ. എസ്സ്. ( മകൻ )
Mob: 0091- 9744075784
പരേതക്ക് കണ്ണശ്ശനാടിന്റെ പ്രണാമം അർപ്പിക്കുന്നു.

നിര്യാതയായി   കഴിഞ്ഞ ദിവസം കട പ്ര എസ്.എൻ ഹോസ്പിറ്റലിനടുത്ത് വെളുപ്പിന് സവാരിക്കിടയിൽ സ്കൂട്ടർ അപകടത്തിൽ ഉണ്ടായ ഗുരുതരമായ...
12/08/2025

നിര്യാതയായി
കഴിഞ്ഞ ദിവസം കട പ്ര എസ്.എൻ ഹോസ്പിറ്റലിനടുത്ത് വെളുപ്പിന് സവാരിക്കിടയിൽ സ്കൂട്ടർ അപകടത്തിൽ ഉണ്ടായ ഗുരുതരമായി പരുക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിരണം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ കണ്ണംങ്കോട് വീട്ടിൽ ജഗദമ്മ (നിർമ്മല ) 52 വയസ്സ് നിര്യാതയായി.

കൊച്ചു കളിവള്ളത്തിന്റെ അമരത്തു നിന്ന് നിരണം ചുണ്ടന്റെ നേതൃത്വത്തിലേക്കും പിന്നീട് അന്തർദേശീയ ബോട്ട് റെസ്സിന്റെ അമരത്ത് എ...
19/07/2025

കൊച്ചു കളിവള്ളത്തിന്റെ അമരത്തു നിന്ന് നിരണം ചുണ്ടന്റെ നേതൃത്വത്തിലേക്കും പിന്നീട് അന്തർദേശീയ ബോട്ട് റെസ്സിന്റെ അമരത്ത് എത്തിയ റെജി അടിവാക്കൽ നിരണത്തുകാരുടെ അഭിമാനത്തിന്റെ പ്രതീകമാണ്. മലയോര ജില്ലയായ പത്തനംതിട്ടയിൽ നിന്നും ആദ്യമായി സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ട വ്യക്തിയും. വേൾഡ് നിലവാരത്തിലേക്ക് ജലോത്സവത്തെകൈ പിടിച്ചുയർത്തുന്നതിന് വേണ്ടി രൂപീകൃതമായ സംഘടനയാണ് ഇന്റർനാഷണൽ ബോട്ട് റൈസ് ഫെഡറേഷൻ .
നിരണം ചുണ്ടൻ വള്ള സമിതിയുടെ പ്രഥമ പ്രസിഡന്റ് ആണ് റെജി അടിവാക്കൽ. നിരണം വള്ള സമിതി & ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റായി നിലവിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സ്ഥാനം.
കൂടുതൽ കരുത്തോടെ ജലോത്സവത്തെ ഒരു അന്തർദേശീയ കളിയുടെ പട്ടികയിൽ എത്തിക്കുവാൻ കഴിയട്ടെ എന്ന് കണ്ണശ്ശനാടിന്റെ പേരിൽ ആശംസിക്കുന്നു.

ചരമ അറിയിപ്പ് :-വളഞ്ഞവട്ടം:വട്ടക്കാട്ട് തെക്കുംമുറിയിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ ഭാര്യ കമലാക്ഷിയമ്മ (86) നിര്യാതയായി.സംസ...
10/07/2025

ചരമ അറിയിപ്പ് :-
വളഞ്ഞവട്ടം:വട്ടക്കാട്ട് തെക്കുംമുറിയിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ ഭാര്യ കമലാക്ഷിയമ്മ (86) നിര്യാതയായി.
സംസ്കാരം ജൂലൈ 11 വെള്ളിയാഴ്‌ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽനടക്കും.
മക്കൾ. വി.ബി സദാനന്ദൻ,മഞ്ജുള, ഗിരിജ.
മരുമക്കൾ.അനിതസദാനന്ദൻ,രാധാകൃഷ്ണൻ, പരേതനായ ശശിധരൻ.
പരേതക്ക് കണ്ണശ്ശനാടിന്റെ പ്രണാമം...

നിരണം പഞ്ചായത്തിൽ മുറ്റത്തൊരു മീൻതോട്ടം പദ്ധതിയിൽ മികച്ച കർഷകയായി തിരഞ്ഞെടുത്ത ജോളി ഈപ്പന് അഭിനന്ദനങ്ങൾ..
10/07/2025

നിരണം പഞ്ചായത്തിൽ മുറ്റത്തൊരു മീൻതോട്ടം പദ്ധതിയിൽ മികച്ച കർഷകയായി തിരഞ്ഞെടുത്ത ജോളി ഈപ്പന് അഭിനന്ദനങ്ങൾ..

ചരമ അറിയിപ്പ് :-നിരണം : പുളിക്കാപ്പള്ളിൽ താഴ്ചയിൽ ശങ്കരൻകുട്ടി (71)നിര്യാതനായി.സംസ്കാരം ഇന്ന്(28-06-25) ശനിയാഴ്ച്ച ഉച്ചക...
28/06/2025

ചരമ അറിയിപ്പ് :-
നിരണം : പുളിക്കാപ്പള്ളിൽ താഴ്ചയിൽ ശങ്കരൻകുട്ടി (71)നിര്യാതനായി.
സംസ്കാരം ഇന്ന്(28-06-25) ശനിയാഴ്ച്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.
പരേതന് കണ്ണശ്ശനാടിന്റെ ആദരാഞ്ജലികൾ

തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവ് പ്രഫ. എ ലോപ്പസ് അന്തരിച്ചു: സംസ്കാരം ബുധനാഴ്ച 11 ന്, നാളെ ( ചൊവ്വ ) പൊതുദർശനം..........
23/06/2025

തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവ് പ്രഫ. എ ലോപ്പസ് അന്തരിച്ചു: സംസ്കാരം ബുധനാഴ്ച 11 ന്, നാളെ ( ചൊവ്വ ) പൊതുദർശനം......................................
തിരുവല്ല: മുൻ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റും, സിപിഐ എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ വീട്ടിൽ പ്രഫ. എ ലോപ്പസ് ഹൃദയാഘാതത്തെ തുടർന്ന് (86) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി). മകൻ: അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ: ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല).
സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയുടെ പിതൃസഹോദര പുത്രനാണ്.
പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. 1979 മുൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷകസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഐ എം തിക്കപ്പുഴ ബ്രാഞ്ച് അംഗമാണ്.
പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ആഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും
4 ന് പരുമല ലോക്കൽ കമ്മറ്റി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും.വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരുമല സെൻ്റ് ഫ്രാൻസിസ് സ്കൂൾ ജംഗ്ഷനിൽ അനുശോചന യോഗം ചേരും.

പകലോമറ്റം താന്നിമൂട്ടിൽ പരേതരായ ടിഡി ജോസഫിന്റെയും തങ്കമ്മ ജോസഫിന്റെയും ഇളയ മകൻ ബിജി( തോമസ് ജോസഫ് -- 62) ഇന്ന് രാവിലെ എട്...
04/06/2025

പകലോമറ്റം താന്നിമൂട്ടിൽ പരേതരായ ടിഡി ജോസഫിന്റെയും തങ്കമ്മ ജോസഫിന്റെയും ഇളയ മകൻ ബിജി( തോമസ് ജോസഫ് -- 62) ഇന്ന് രാവിലെ എട്ടുമണിക്ക് ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് വളഞ്ഞവട്ടം എബനേ സർ മാർത്തോമ പള്ളിയിൽ പൊതുദർശനത്തിന് ശേഷം പതിനൊന്നു മണിക്ക് സംസ്കാര ശുശ്രൂഷ നടത്തും.
ഭാര്യ പന്തളം തൈക്കൂട്ടത്തിൽ ഷൈല,
മക്കൾ - എൽക്കാ ( കൊറിയ), മീഖാ, മേഘ ( ഇരുവരും ചെന്നൈ)

26/05/2025
നിരണം : വലിയ പറമ്പിൽ അലീനഭവനിൽ ജോസ് സുനിതാ ദമ്പതികളുടെ മകൾ അനീലാ സാറാ ജോസ്  2024-25 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  ...
09/05/2025

നിരണം : വലിയ പറമ്പിൽ അലീനഭവനിൽ ജോസ് സുനിതാ ദമ്പതികളുടെ മകൾ അനീലാ സാറാ ജോസ് 2024-25 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും Full A+ നേടി.

അനീല മോൾക്ക് കണ്ണശ്ശനാടിന്റെ അഭിനന്ദനങ്ങൾ

Address


Telephone

+919847885837

Website

Alerts

Be the first to know and let us send you an email when കണ്ണശ്ശനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share