
26/07/2025
ചില സംഘാടനങ്ങളും അതിലെ പങ്കാളിത്തവും ഏറെ ഹൃദ്യവും അഭിമാനവുമുള്ള സംഗതികളാണ്.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കോട്ടീരി ഓഫീസ് ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും അത്തരത്തിലുള്ളതാണ്.
ജീവിതകാലത്ത് ജാതി മത ഭേദമന്യേ മനുഷ്യരെ ചേർത്തു പിടിച്ചു അവർക്ക് സാന്ത്വന സ്പർശം നൽകിയ,ചുറ്റുപാടുകളിൽ പ്രകാശം ചൊരിഞ്ഞ വഴിവിളക്കായിരുന്നു അഭിവന്ദ്യരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.
എപ്പോഴും അശരണരുടെ അത്താണിയായി വർത്തിച്ച പ്രിയപ്പെട്ട തങ്ങളുടെ നാമധേയത്തിൽ നടന്നുവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആശ്ചര്യജനകമാണ്.
കോട്ടീരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്‌റ്റും സാമൂഹ്യ സേവന മേഖലയിൽ പ്രോജ്ജ്വലമായ അദ്ധ്യായങ്ങൾ രചിക്കുമെന്നതിൽ എനിക്ക് സംശയമേതുമില്ല.
ഈ മഹൽ സംരംഭത്തിന് നേതൃത്വം നൽകുന്ന പ്രിയ സഹോദരങ്ങൾക്ക് വിജയാശംസകൾ നേരുന്നതോടൊപ്പം നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജഗന്നിയന്താവ് ഉന്നതമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
*റഫീഖ് നെഹൽ*✅