Food House by Vijin

  • Home
  • Food House by Vijin

Food House by Vijin കുക്കിങ്ങ് ഇഷ്ട്ടപെടുന്നവരും കുക്കിങ് ചെയ്യാൻ ആഗ്രഹിക്കുന്നവരും യാത്രകളെ സ്നേഹിക്കുന്നവർക്കും സ്വാഗതം
(5)

ഏവർക്കും ഹൃദയം നിറഞ്ഞ  #ഓണാശംസകൾ 🌼💮🏵️🌸Food House by Vijin
05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ #ഓണാശംസകൾ 🌼💮🏵️🌸
Food House by Vijin

വളരെ മോശമായിപ്പോയി, ഇങ്ങനൊന്നും ചെയ്യരുത് 😔😔
01/09/2025

വളരെ മോശമായിപ്പോയി, ഇങ്ങനൊന്നും ചെയ്യരുത് 😔😔

29/08/2025

പുയ്യാപ്ല കോരകറി കട്ടിയുള്ള ചാറോട് കൂടിയ മുളകിട്ട കറി 😋😋😋👌👌👌👌

കൊച്ചിയെ അറിയാം :--മുഴുവൻ വായിച്ചിട്ട് കമന്റ് എഴുതുക 👇1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.         പത്മ ജങ്...
25/08/2025

കൊച്ചിയെ അറിയാം :--
മുഴുവൻ വായിച്ചിട്ട് കമന്റ് എഴുതുക 👇
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.

പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.

ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.

ലുലു മാൾ ഉള്ള ഇടപ്പള്ളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..

അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുന്നെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.

ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്

കൊച്ചാഴി ആണ് കൊച്ചി ആയതു ..

കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്

കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയിൽവേ സ്റ്റേഷൻ ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.

പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.

ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.

ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.

പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുയിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക തുടങ്ങിയ സിനിമകളും ഇവിടെ റിലീസ് ചെയ്തു

ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.

1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.

MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .

MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .

പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.

South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .

Broadway തുടക്കത്തിൽ ഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )

1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .

ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.

AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്

ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്

1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.

ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.

1840 -1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)

ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു'
NB----Vintage Photographs of Cochin and Ernakulam - Kerala 1950's to 1980's

24/08/2025

ലക്ഷദീപിൽ എങ്ങനെ പോവാം
ലക്ഷദീപിൽ എങ്ങനെ പോവാം
ഞാൻ പോയത് ഇവരുടെ പാക്കേജിൽ ആണ് ASTRAL SAFARI ADVENTURES
Contact number :62827 07040

🌴🌊

സത്യമാണോ???ആമ മോതിരം ധരിച്ചാൽ സാമ്പത്തിക സ്ഥിരത, ഭാഗ്യം,  എന്നിവ നൽകുമെന്നും, ഇത് മാനസിക ശാന്തതയും നെഗറ്റീവ് ഊർജ്ജത്തിൽ ...
22/08/2025

സത്യമാണോ???ആമ മോതിരം ധരിച്ചാൽ സാമ്പത്തിക സ്ഥിരത, ഭാഗ്യം, എന്നിവ നൽകുമെന്നും, ഇത് മാനസിക ശാന്തതയും നെഗറ്റീവ് ഊർജ്ജത്തിൽ നിന്നുള്ള സംരക്ഷണവും നൽകുമെന്നും വിശ്വസിക്കപ്പെടുന്നു ഇത്രത്തോളം ഗുണം ഉണ്ടെന്ന് പറയുന്നു ശരിയാണോ
"വിശ്വാസം" അതല്ലേ എല്ലാം....
അറിയാവുന്നവർ മാന്യമായ കമന്റ് ഇടുക 🙏

20/08/2025

നെയ്‌ച്ചോർ എളുപ്പത്തിൽ കുക്കറിൽ പെർഫെക്ട് നെയ്‌ച്ചോർ

19/08/2025

ലക്ഷദീപിൽ എങ്ങനെ പോവാം എത്ര രൂപ വേണം എന്തൊക്കെ വേണം

16/08/2025

സൂത ആണോ ചൂത ആണോ എന്താണേലും ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ 😋😋👌👌

ഒരു കൗതുകം തോന്നി എടുത്തതാ എനിക്ക് തോന്നിയ കൗതുകം ആണോ നിങ്ങൾക്കും തോന്നിയത് എന്റെ കൗതുകം നിങ്ങൾ പറഞ്ഞശേഷം പറയാം
15/08/2025

ഒരു കൗതുകം തോന്നി എടുത്തതാ എനിക്ക് തോന്നിയ കൗതുകം ആണോ നിങ്ങൾക്കും തോന്നിയത് എന്റെ കൗതുകം നിങ്ങൾ പറഞ്ഞശേഷം പറയാം

11/08/2025

ഇനി ആരും കഴിക്കും ഇതുപോലെ മസാല ഉണ്ടാക്കി കോവക്ക റോസ്റ്റ് ചെയ്തു നോക്കൂ 😋😋😋😋👌👌👌

ലോകം കീഴടക്കിയ ബിരിയാണി; മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കോഴിക്കോട് പാരഗൺ ഹോട്ടൽ 😍നിങ്ങളിൽ ആരൊക്കെ പാര...
07/08/2025

ലോകം കീഴടക്കിയ ബിരിയാണി; മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കോഴിക്കോട് പാരഗൺ ഹോട്ടൽ 😍
നിങ്ങളിൽ ആരൊക്കെ പാരഗണിലെ ബിരിയാണി കഴിച്ചിട്ടുണ്ട് Paragon Restaurant, Calicut

Address


Telephone

+916238950422

Website

Alerts

Be the first to know and let us send you an email when Food House by Vijin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Food House by Vijin:

  • Want your business to be the top-listed Media Company?

Share