
29/05/2025
പഠനോപകരണ കിറ്റ് വിതരണം.
പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ സാന്റമോണിക്കയുടെ സഹകരണത്തോടെ തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 300 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം നടത്തി.
പ്രസിഡണ്ട് പ്രകാശ് അയ്യറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് സാന്റ മോണിക്ക മാനേജിങ് ഡയറക്ടർ ഡെനി തോമസ് വട്ടകുന്നേൽ പൊതു പരിപാടി ഉദ്ഘടനം ചെയ്തു.
പഠനോപകരണ കിറ്റ് വിതരണോദ്‌ഘാടനം പ്രശസ്ത സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി എം എം മോഹനൻ സ്വാഗതം പറഞ്ഞു. എറണാകുളം എസിപി പി. രാജ്‌കുമാർ, ഹിൽപാലസ് SHO L J യേശുദാസ്, ജെയിംസ് മാത്യു, അബ്ദുൾ ഗഫൂർ, അഡ്വക്കറ്റ് സി. ദേവാനന്ദ്, അഡ്വക്കറ്റ് k. രാജൻ, ടി. കെ. മണി. ഗോകുലൻ, വി. സി. ജയേന്ദ്രൻ, ജോൺ തോമസ്, സന്തോഷ്, പ്രസന്ന, സതി ദിലീപ്, കുട്ടൻ എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ട്രെയിനർ അജേഷിന്റെ മോട്ടിവേഷൻ ക്ലാസ്സും, തിരുവാങ്കുളം ഭവൻസ് വിദ്യാ മന്ദിർ അവതരിപ്പിച്ച ഫ്ലാഷ് മോബും, വിവിധ കലാ പരിപാടികളും നടന്നു.