Voice of kaloor

  • Home
  • Voice of kaloor

Voice of kaloor good page
official news channel of kaloor

മുൻ എംപിയും ഹൈബി ഈഡൻ എംപി യുടെ പിതാവുമായ ജോർജ് ഈഡൻ്റെ ഇരുപത്തിരണ്ടാമത് ചരമവാർഷിക ദിനം ഇന്ന്
26/07/2025

മുൻ എംപിയും ഹൈബി ഈഡൻ എംപി യുടെ പിതാവുമായ ജോർജ് ഈഡൻ്റെ ഇരുപത്തിരണ്ടാമത് ചരമവാർഷിക ദിനം ഇന്ന്

ജയിൽചാടിയ ഗോവിന്ദച്ചാമി പിടിയിൽ; വലയിലായത് തളാപ്പിലെ കെട്ടിടവളപ്പിലെ കിണറ്റിൽനിന്ന്Voice of kaloor കണ്ണൂർ : കണ്ണൂർ സെൻട്...
25/07/2025

ജയിൽചാടിയ ഗോവിന്ദച്ചാമി പിടിയിൽ; വലയിലായത് തളാപ്പിലെ കെട്ടിടവളപ്പിലെ കിണറ്റിൽനിന്ന്
Voice of kaloor
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. പ്രദേശത്തെ കിണറ്റിൽ ഒളിച്ചിരുന്ന ഇയാളെ സാഹസികമായി പൊലീസ് വലിച്ചു കയറ്റുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂർ പൊലീസ് ട്രെയിനിങ് സെന്ററിൽ എത്തിച്ചു. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സംഭവത്തിൽ മൂന്നു പ്രിസൺ ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ അന്തരിച്ചു; ഇടിക്കൂട്ടിലെ ജനപ്രിയൻVoice of kaloor ന്യൂയോർക്ക്∙ ഡബ്ല്യുഡബ്ല്യുഇ താരവും ഗ...
25/07/2025

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ അന്തരിച്ചു; ഇടിക്കൂട്ടിലെ ജനപ്രിയൻ
Voice of kaloor
ന്യൂയോർക്ക്∙ ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിൽ ഹൾ‌ക്കിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഹൾക്ക് കോമയിലാണെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. ഭാര്യ സ്കൈ ഇക്കാര്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിയോഗം.
1953ൽ ജോർജിയയിലെ അഗസ്റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്. കൗമാര പ്രായത്തിൽ തന്നെ ഗുസ്തി ഇഷ്ടമായിരുന്ന ഹൾക്ക് 1977ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് പലപ്പോഴും ഹൾക്ക് റിങ്ങിലെത്തിയത്. 1980കളിൽ ഡബ്ല്യുഡബ്ല്യുഇയിൽ നിറഞ്ഞുനിന്ന താരമാണ് ഹൾക്ക്. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
1983ലായിരുന്നു ആദ്യ വിവാഹം. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ൽ ലിൻഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ഹോഗൻ വീണ്ടും വിവാഹിതനായി. സ്കൈ ഡെയ്‌ലിയെയാണ് വിവാഹം ചെയ്തത്.

മാമംഗലം ഭാഗ്യതാരാ ലൈനിൽ താമസിക്കുന്ന കലൂർ ഷറഫുൽ ഇസ്ലാം മദ്രസ മാനേജിംഗ് കമ്മിറ്റി അംഗം  K.U ഖാലിദ് ഹാജി അന്തരിച്ചു. പരേതന...
24/07/2025

മാമംഗലം ഭാഗ്യതാരാ ലൈനിൽ താമസിക്കുന്ന കലൂർ ഷറഫുൽ ഇസ്ലാം മദ്രസ മാനേജിംഗ് കമ്മിറ്റി അംഗം K.U ഖാലിദ് ഹാജി അന്തരിച്ചു.
പരേതനായ സി കെ ഉമ്മറിൻ്റെ മകനാണ്.
ഖബറടക്കം ഇന്ന് രാത്രി പതിനൊന്ന് മണിക്ക് കലൂർ ജുമാ മസ്ജിദിൽ നടക്കും.
Voice of kaloor ൻ്റെ ആദരാഞ്ജലികൾ

വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചുVoice of kaloor വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ...
21/07/2025

വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു
Voice of kaloor
വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ് . മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ‌ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി. കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. അച്യുതാനന്ദന്‍. മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്.
വോയിസ് ഓഫ് കലൂരിന്റെ ആദരാഞ്ജലികൾ

കാതിൽ പാട്ടിന്റെ തേൻ മഴയായി രമേശ് മുരളിചങ്ങമ്പുഴ പാർക്കിൽരമേശ് മുരളിപാടുന്നു27.7.2025വൈകുനേരം 6.30
21/07/2025

കാതിൽ പാട്ടിന്റെ തേൻ മഴയായി രമേശ് മുരളി
ചങ്ങമ്പുഴ പാർക്കിൽ
രമേശ് മുരളി
പാടുന്നു
27.7.2025
വൈകുനേരം 6.30

കലൂർ പുതിയ റോഡ് ജംഗ്ഷനിൽ വേലൂക്കാരൻ കോംപ്ലക്സിന് മുൻവശം ശനിയാഴ്ച രാത്രി ഏതോ വാഹനം ഇടിച്ച് റോഡിലേക്ക് ഒടിഞ്ഞു വീഴാറായി നി...
21/07/2025

കലൂർ പുതിയ റോഡ് ജംഗ്ഷനിൽ വേലൂക്കാരൻ കോംപ്ലക്സിന് മുൻവശം ശനിയാഴ്ച രാത്രി ഏതോ വാഹനം ഇടിച്ച് റോഡിലേക്ക് ഒടിഞ്ഞു വീഴാറായി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. അധികാരികൾ ഉടൻ മുറിച്ചു മാറ്റിയില്ലെങ്കിൽ അപകടം ഉണ്ടാവുമെന്ന് ഉറപ്പാണ്. അപകടം ഉണ്ടായതിനു ശേഷം മാറ്റുന്നതിനേക്കാൾ നല്ലത് ഉടനെ മാറ്റുന്നതാണ്

എറണാകുളം ജില്ലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കലൂർ മഠത്തിപ്പറമ്പിൽ വിൻസൻ്റ് ചേട്ടൻ്റെ ജന്മദിനം
19/07/2025

എറണാകുളം ജില്ലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കലൂർ മഠത്തിപ്പറമ്പിൽ വിൻസൻ്റ് ചേട്ടൻ്റെ ജന്മദിനം

ഉമ്മൻചാണ്ടിയുടെ ചരമവാർഷികം;പഠനോപകരണങ്ങൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്.കൊച്ചി:യൂത്ത് കോൺഗ്രസ്സ് എറണാകുളം നിയോജകമണ്ഡലം കമ്...
17/07/2025

ഉമ്മൻചാണ്ടിയുടെ ചരമവാർഷികം;പഠനോപകരണങ്ങൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്.
കൊച്ചി:യൂത്ത് കോൺഗ്രസ്സ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലത്തിലെ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ പഠിക്കുന്ന അര്‍ഹരായ വിദ്യാർത്ഥികൾക്ക് ഒരു അധ്യായന വര്‍ഷത്തെ പഠനത്തിന് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും സ്കൂൾ പ്രധാന അധ്യാപിക അനിയമ്മ ടീച്ചർക്ക് കൈമാറി.
MP ശ്രീ.ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫൽ വലിയവീടൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ മേയർ ശ്രീ.ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ശ്രീ.ദീപക് ജോയ് , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാരോൺ പനക്കൽ , സംസ്ഥാന സെക്രട്ടറി സഞ്ജയ് ജയിംസ് , മുൻ സംസ്ഥാന സെക്രട്ടറി ജോൺസൺ മാത്യു, യൂത്ത് കേയർ കോർഡിനേറ്റർ സാനു എം.എസ് , നേതാക്കളായ സനൂപ് മുരളീധരൻ, കെ.വി.പി കൃഷ്ണകുമാർ , ജോസ് ഫെലിക്സ് , അനൂപ് മാത്യു , സോണി , അലൻ , ഷാരുൺ കെ ഷാജൻ, ഹെയ്ൻസ് എന്നിവർ നേതൃത്വം നൽകി.

കഴുത്തിൽ കരിമൂർഖനെ ചുറ്റി വെച്ച് , ബൈക്കിൽ സഞ്ചരിച്ച യുവാവ് കടിയേറ്റ് മരിച്ചു.Voice of kaloor ഭോപ്പാല്‍: മധ്യപ്രദേശില്‍ ...
17/07/2025

കഴുത്തിൽ കരിമൂർഖനെ ചുറ്റി വെച്ച് , ബൈക്കിൽ സഞ്ചരിച്ച യുവാവ് കടിയേറ്റ് മരിച്ചു.
Voice of kaloor
ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂര്‍ഖന്‍ പാമ്പിലെ കഴുത്തിലിട്ട് യാത്ര ചെയ്തയാള്‍ പാമ്പുകടിയേറ്റ് മരിച്ചു. ഗുണ ജില്ലയിലെ ദീപക് മഹാവര്‍ (35) എന്നയാളാണ് കൈയില്‍ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. സ്ഥലത്തെ പ്രധാന പാമ്പുപിടിത്തക്കാരനായിരുന്നു.
വൈദ്യചികിത്സ നൽകിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ദീപക് മഹാവർ മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രയ്ക്കിടയിൽ സെല്ഫിയെടുക്കാനൊക്കെ കാഴ്ചക്കാർക്ക് അവസരം കൊടുത്തിരുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു; കാന്തപുരത്തിന്റെ ഇടപെടലും നിര്‍ണായകമായിVoice of kaloor സനാ: നിമിഷപ്...
15/07/2025

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു; കാന്തപുരത്തിന്റെ ഇടപെടലും നിര്‍ണായകമായി
Voice of kaloor
സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെ (ബുധനാഴ്ച)യാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ സൂഫി പണ്ഡിതന്മാർ കുടുംബവുമായി നടത്തിയ ചർച്ചയാണ് ഫലം കണ്ടത്.
നേരത്തെ, ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്.

തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുവരികയാണ്. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യൻ എംബസിയോ ഇല്ല. യെമെനിൽ ആഭ്യന്തരപ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് 2016 മുതൽ ഇന്ത്യയിൽനിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വലിയ വെല്ലുവിളി നേരിട്ടിരുന്നു.
യെമെൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലാണ് സംഭവം. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിലവിൽ യെമെൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.


Address


Alerts

Be the first to know and let us send you an email when Voice of kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share