26/07/2025
പുതിയൊരു അദ്ധ്യായം!
അൻപ് ലൈബ്രറി മന്ദിരം: കൂദാശയും ഉദ്ഘാടനവും!
തീയതി: 2025 ഓഗസ്റ്റ് 02, ശനിയാഴ്ച
സമയം: വൈകുന്നേരം 3:00 PM മുതൽ
സ്ഥലം: മല്ലപ്പള്ളി ആനിക്കാട്, അൻപ് വയോജന പരിപാലന കേന്ദ്രത്തോട് ചേർന്ന്.
📖 അറിവിൻ്റെ ലോകം തുറക്കുന്നു!
യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ, അഭി. ഡോ. ഗീവർഗീസ് മോർ കൂറിലോസ് പിതാവിൻ്റെ നിസ്തുലമായ പ്രയത്നത്തിലൂടെ ഈ ലൈബ്രറി മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നു! തിരുമേനിയുടെ വിലയേറിയ പുസ്തക ശേഖരം ഇനി പൊതുജനങ്ങൾക്കും പ്രയോജനപ്പെടും.
ഈ മഹത്തായ സംരംഭത്തിന് സാമ്പത്തിക പിന്തുണ നൽകിയത് കുവൈറ്റ് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് റീശ് ദൈവാലയമാണ്.
കുവൈറ്റ് ഇടവകയക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി! ❤️
പരിപാടികൾ:-
3:00 PM: കൂദാശ
അഭി. ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത
3:30 PM: ഉദ്ഘാടനം
അഡ്വ. മാത്യു ടി തോമസ് എം.എൽ.എ.
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു! 🙏