21/06/2025
എൻ്റെ മുഖം കാണും മുമ്പേ...
എൻ്റെ ശബ്ദം കേൾക്കും മുമ്പേ...
എൻ്റെ സ്വഭാവഗുണങ്ങളും ദോഷങ്ങളും അറിയും മുമ്പേ... എന്നെ സ്വപ്നം കണ്ട, എനിക്കായ് കാത്തിരുന്ന
എന്നെ സ്നേഹിച്ച ഒരേ ഒരു ഹൃദയം...
അതാണെന്റെ..**** ഉമ്മ.**** അതെ എന്റെ പ്രിയപ്പെട്ട നഫീസുമ്മ... (നബീസുമ്മ )
(ഞാനാട്ടോ എന്റുമ്മാടേം ഉപ്പാടേം ആദ്യത്തെ കണ്മണി) അതൊരു ഭാഗ്യം തന്നെയാട്ടോ കാരണം രണ്ട് ഹൃദയങ്ങളൊന്നായ ദിനങ്ങളിൽ തന്നെയവർ സ്വപ്നം കണ്ടെത് എന്നെയാവും...
തൊട്ടിലുണ്ടായിട്ടുമെന്നെ നെഞ്ചിലിട്ടുറക്കി, അർദ്ധരാത്രിയിലും ഉറക്കമിളച്ചു പടച്ചോനോട് ഉള്ളുരുകി പ്രാർത്ഥിക്കുമ്പോൾ സ്വന്തം പേര് പറയാൻ മറന്നുപോകുന്ന ലോകത്തിലെ ഒരേ ഒരാൾ അതുമ്മ മാത്രമായിരിക്കും..
ഓരോ ഹൃദയത്തിന്റെ അറകളിലും മറവിക്ക്
പിടികൊടുക്കാത്തചില ഓർമ്മകളുണ്ടാവും കണ്ണിനെ ഈറനണിയിക്കുന്ന മരിച്ചാലും
മറക്കാനാവാത്ത ഓർമ്മകൾ..... പത്ത് വർഷങ്ങൾക്ക് മുൻപ് ഈ ദുൽഹജ്ജ് മാസത്തിന്റെ അവസാനത്തിലാണ് (23/24)എന്റെ പ്രിയ പെട്ട ഉമ്മ.... ഓർമയായത്...എൻ്റെ ഹൃദയത്തിന് സഹിക്കാൻ കഴിയാത്ത...എനിക്കുൾക്കൊള്ളാൻ കഴിയാത്ത ആ സത്യം.. ഞാൻ തൊട്ടറിഞ്ഞു.. എന്റുമ്മാടെ തണുത്തുറഞ്ഞ ശെരീരം മയ്യിത്ത്കുളിപ്പിക്കാൻ വേണ്ടി സഹോദരിമാർക്ക് എടുത്തു വെച്ചുകൊടുക്കും നേരം എൻ്റെ പൊന്നുമ്മ പുഞ്ചിരിച്ചതായി ഞാൻ കണ്ടു.. സത്യം..എനിക്കങ്ങനെ തോന്നി.. അല്ലാഹുവിനിഷ്ട്ടപെട്ട അടിമകൾ മരണപ്പെടുന്ന നേരത്ത്, അല്ലെങ്കിൽ മയ്യിത്തെടുക്കാൻ നേരം സ്വർഗ്ഗത്തിന്റെ ഫോട്ടോ കാണിക്കപ്പെടും അവരതു കണ്ടു പുഞ്ചിരിക്കുമെന്നും...നാം പഠിച്ചിട്ടുണ്ടല്ലോ.. ഈ കഴിഞ്ഞ വർഷങ്ങളിൽ പലപ്രാവശ്യം എന്റെഉമ്മാനെ സ്വപ്നത്തിൽ കാണുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി...
ഉമ്മയുറങ്ങുന്നതു ഞാൻ കണ്ടിട്ടില്ല, ആദ്യമുണരുന്നതും ഒടുവിലുറങ്ങുന്നതും ഉമ്മയായിരുന്നല്ലോ, അവസാനമൊരുദിനം ഉറങ്ങുന്നത് കണ്ടപ്പോൾ...പിന്നുണരുന്നത് കാണാനുമായില്ല...
പലരും ചോദിക്കാറുണ്ട് നിഷാദ് എന്നും ചിരിച്ച് കൊണ്ടാണല്ലോ എപ്പോഴും ഹാപ്പിയാണല്ലോ.. എന്നൊക്കെ.. കാരണം ഉമ്മാനെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് അവസാനയാത്രയാക്കുമ്പോൾ പോലും എന്റെ കണ്ണിലെ കണ്ണുനീർത്തുള്ളികൾ ആരും കണ്ടിട്ടില്ല, കരച്ചിലോ വിതുമ്പലോ എന്റെ മുഖത്തു വന്നിട്ടുമില്ല, സഹിക്കാനും ക്ഷമിക്കാനും സ്വന്തം ജീവിതം കൊണ്ടാണെന്റ പൊന്നുമ്മ എന്നെ പഠിപ്പിച്ചത്
പതിനാല് വർഷങ്ങൾക്കുമുൻപ് എന്റെ പൊന്നനുജൻ നിയാസ്മോൻ നാഥനിലേക്കു യാത്രയായപ്പോൾ നൊന്തു പ്രസവിച്ച എന്റുമ്മ ആ മയ്യിത്തിലേക്കു നോക്കി പൊട്ടിക്കരഞ്ഞില്ല, നിലവിളിച്ചില്ല, പടച്ചോന്റെ പരീക്ഷണം എന്ന് കരുതി എല്ലാം ഉള്ളുതുക്കി മൗനം കൊണ്ട് പ്രാർത്ഥിച്ചു... ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചു.. മരണ വീട്ടിൽ പൊട്ടിക്കരയാൻ പാടില്ലെന്ന്.. പക്ഷെ ഞാൻ കണ്ടിട്ടുണ്ട് പല പല പകലിലും വൃതമെടുത്തും അർദ്ധരാത്രിയിൽ നമസ്കാരപ്പായയിൽ ആകാശത്തേക്ക് കയ്യുയർത്തി ലോകനാഥനുമുന്പിൽ പൊട്ടിക്കരഞ്ഞു പ്രാർത്ഥിക്കുന്നതും..
ആ ഉമ്മാടെ വഴിയിൽ തന്നെ ഞാനും എന്റെ എല്ലാ സങ്കടങ്ങളും അർദ്ധരാത്രിയിൽ തഹജ്ജുദിൽ അടിമയും ഉടമയും മാത്രമാകുന്ന സമയം ഹൃദയം കൊണ്ട് കരയുകയും, ജീവിതത്തിൽ വന്നുപോകുന്ന തെറ്റുകൾക്ക് മാപ്പ് ചോദിക്കുകയും, ഉമ്മ കാണിച്ച് തന്ന വെളിച്ചം ഏതു കൊടുങ്കാറ്റിലും അണഞ്ഞുപോവാതിരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.. കരഞ്ഞു തീർക്കേണ്ടതെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടുതന്നെ ഇരുട്ട്... വെളിച്ചമാവും മുൻപേ തന്നെ കണ്ണീർ തീർന്നു പോവുന്നതുകൊണ്ട്.. പകൽ വെളിച്ചത്തിൽ.. നിങ്ങളുടെ മുൻപിൽ ചിരിച്ച്,. പുഞ്ചിരിച്ചു കൊണ്ട് നടക്കുവാൻ.... ശ്രമിക്കുന്നു ..അതാണെനിക്കിഷ്ട്ടം..
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും അറിയാതെ യറിയാതെ ആശിച്ചു പോവുകയാ.. എന്നെങ്കിലുമൊരുനാൾ തിരിച്ചു വന്നിരുന്നെങ്കിലെന്ന്...
നാഥാ.... എന്റുമ്മാക്ക് നീ എല്ലാം പൊറുത്തുകൊടുക്കുകയും.. നിന്റെ സ്വർഗം നൽകുകയും ചെയ്യേണമേ... നാളെ ഞങ്ങളെയും നിന്റെ സ്വർഗത്തിൽ ഉമ്മാടെ കൂടെ ഒരുമിച്ചു ചേർക്കേണമേ... ആമീൻ... പ്രിയപെട്ടവരേ.. നിങ്ങളുടെ ദുആയിലും, പ്രാർത്ഥനകളിലും എന്റുമ്മാനെ ഉൾപ്പെടുത്തണം എന്ന അപേക്ഷയോടെ...എന്റുമ്മാക്ക്.. അല്ലാഹു സ്വർഗം.. നല്കീടട്ടെ... ആമീൻ... എന്ന പ്രാത്ഥനയോടെ...
നബീസുമ്മാടെ സ്വന്തം നിഷാദ്മോൻ