Menrvaa Television - News

  • Home
  • Menrvaa Television - News

Menrvaa Television - News Menrva Television (News)

ഭാവഗായകൻ പി ജയചന്ദ്രൻവിടവാങ്ങി....10 തിയ്യതി വെള്ളിയാഴ്ച രാവിലെ  9.30 ക്ക് മൃതദേഹം പൂങ്കുന്നത്ത് ,ചക്കാമുക്ക് ,  തോട്ടേക...
09/01/2025

ഭാവഗായകൻ പി ജയചന്ദ്രൻ
വിടവാങ്ങി....

10 തിയ്യതി വെള്ളിയാഴ്ച രാവിലെ 9.30 ക്ക് മൃതദേഹം പൂങ്കുന്നത്ത് ,ചക്കാമുക്ക് , തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് ( മണ്ണത്ത് ഹൗസ് ) കൊണ്ടുവരും ' അവിടെ നിന്ന് കൊണ്ടു പോയി 12 മണി മുതൽ സംഗീത അക്കാദഹി ഹാളിൽ ( റീജനൽ തിയ്യറ്റർ ) പൊതുദർശ്ശനം '

പിറ്റേന്ന് ( 11 തിയ്യതി ) 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം . വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരം

*ഇൻകാസ് സലാല റീജിയണൽ കമ്മിറ്റി അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ  നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.*      ...
04/01/2025

*ഇൻകാസ് സലാല റീജിയണൽ കമ്മിറ്റി അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.* അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഇൻകാസ് സലാല റീജണൽ കമ്മിറ്റി റിഥം കഫേ ഹാൾ സലാലയിൽ അനുശോചന യോഗം ചേർന്നു.ഒമാൻ നാഷണൽ കമ്മറ്റി അംഗം ശ്രീ. ദീപക് മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശ്രീ മധു കെളോത്ത് സ്വാഗത പ്രസംഗം നടത്തി , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കൾച്ചറൽ സെക്രട്ടറി ശ്രീ. കെ.കെ രമേശ് കുമാർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു . നാഷണൽ കമ്മറ്റി അംഗം ശ്രീ. ബാബു കുറ്റ്യാടി അനുസ്മരണ പ്രസംഗം നടത്തി , ശ്രീ.കെ.ജെ ജോസഫ് പ്രധാന സന്ദേശം നടത്തി , സെക്രട്ടറിമാരായ റ്റി.ആർ രഘുനാഥ്, മനാഫ് വെട്ടത്തൂർ ,എം കെ സൈഫുദ്ദീൻ തുറവൂർ, അനിൽ കുമാർ കെ.ബി ,ജോൺ ഈപ്പൻ, സുരേഷ് പന്തളം ,പോൾ വയനാട് എന്നിവർ അനുശോചന പ്രസംഗം നടത്തി, നവദീപ് നന്ദൻ,നിഷാദ് ഒലവക്കോട് , ഷെമി സൈഫുദ്ദീൻ ,അജിത മണി,ഐസൺ ജോസഫ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി. ശ്രീ.റ്റി. ആർ രജത് നന്ദി പ്രകാശിപ്പിച്ചു.

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍............................
28/12/2024

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍.......................................

2024-25 വര്‍ഷത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ നിന്നും 229 ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. മൊത്തം 5000 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുന്നത്.........................................

കൊച്ചി/മുംബൈ: ധീരുബായ് അംബാനിയുടെ 92ാമത് ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1000,000 അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 229 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നാണിത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ഇതാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളിലെ 1,300 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 100,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. ഇതില്‍ നിന്നാണ് 5000 പേരെ തിരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും 12ാം ക്ലാസിലെ മാര്‍ക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായിരുന്നു. തിരഞ്ഞെടുത്ത 70% വിദ്യാര്‍ത്ഥികളുടെയും വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയാണ്.

ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇത് വിദ്യാര്‍ത്ഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു-റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാര്‍ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അതിന് ശേഷം ഓരോ വര്‍ഷവും 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.

'അസാധാരണ കഴിവുകളുള്ള യുവമനസുകളെ അംഗീകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പിലൂടെ തങ്ങളുടെ മുഴുവന്‍ സ്‌കില്ലും പുറത്തെടുത്ത് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാനും, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി അവരുടെ സേവനം ഉറപ്പാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അവസരങ്ങളുടെ വലിയ ലോകം തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളുടെ ഈ വലിയ യാത്രയുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,,' റിലയന്‍സ് ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

Big B അമിതാഭ് ബച്ചൻ (82) ജന്മദിനാശംസകൾ
11/10/2024

Big B അമിതാഭ് ബച്ചൻ (82) ജന്മദിനാശംസകൾ

രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി...
09/10/2024

രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി...

മലയാള സിനിമയുടെ അമ്മ മുഖം, കവിയൂർ പൊന്നമ്മ അന്തരിച്ചു
20/09/2024

മലയാള സിനിമയുടെ അമ്മ മുഖം, കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാളത്തിന്റെ പ്രിയഅഭിനേത്രി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. വാര്‍...
19/09/2024

മലയാളത്തിന്റെ പ്രിയഅഭിനേത്രി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിലയൻസ് ഡിജിറ്റൽ ദീപാവലി ധമാക്ക: ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ  നേടാം കൊച്ചി : റിലയൻസ് ഡിജിറ്റൽ "ദീപാവലി ധമാക്ക" ഓ...
18/09/2024

റിലയൻസ് ഡിജിറ്റൽ ദീപാവലി ധമാക്ക: ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ നേടാം

കൊച്ചി : റിലയൻസ് ഡിജിറ്റൽ "ദീപാവലി ധമാക്ക" ഓഫർ അവതരിപ്പിച്ചു, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ സേവനം ഇതിലൂടെ നേടാം . ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് 18 സെപ്റ്റംബർ 2024 മുതൽ നവംബർ 3 വരെ ലഭ്യമാണ്.

പുതിയ ഉപഭോക്താക്കൾക്ക് 20,000 രൂപയോ അതിൽ കൂടുതലോ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ തുടങ്ങിയവയിൽ നിന്നും ഷോപ്പിംഗ് നടത്തിയോ അല്ലെങ്കിൽ 2222 രൂപയ്ക്ക് 3 മാസത്തെ ദീപാവലി പ്ലാൻ എടുത്തോ ഈ ആനുകൂല്യം നേടാം. നിലവിലുള്ള ഉപയോക്താക്കൾക്ക് 2222 രൂപയുടെ ഒറ്റത്തവണ മുൻകൂർ റീചാർജ് ചെയ്തുകൊണ്ട് ഈ ഓഫറിൻ്റെ പ്രയോജനങ്ങൾ നേടാം.

യോഗ്യരായ ഉപഭോക്താക്കൾക്ക് 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെയുള്ള അവരുടെ നിലവിലുള്ള എയർഫൈബർ പ്ലാനിന് തുല്യമായ മൂല്യമുള്ള 12 കൂപ്പണുകൾ ലഭിക്കും, അടുത്ത 30 ദിവസത്തിനുള്ളിൽ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ, ജിയോ പോയിൻ്റ് സ്റ്റോർ അല്ലെങ്കിൽ ജിയോ മാർട്ട് ഡിജിറ്റൽ എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ 15,000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഇത് റിഡീം ചെയ്യാം.

17/09/2024
വയനാട് ദുരിതബാധിതതർക്ക് സഹായം പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻഅടിയന്തര സഹായങ്ങളും ദീർഘകാല വികസന സംരംഭങ്ങളും ഉൾപ്പെടുംവയനാട...
06/08/2024

വയനാട് ദുരിതബാധിതതർക്ക് സഹായം പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ
അടിയന്തര സഹായങ്ങളും ദീർഘകാല വികസന സംരംഭങ്ങളും ഉൾപ്പെടും

വയനാട് : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ്റെ ദുരന്തനിവാരണ സംഘം സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേർന്ന് പ്രവർത്തിക്കും. പാൽ, പഴങ്ങൾ തുടങ്ങിയ പോഷക ആഹാരങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വിതരണം ചെയ്യും. വെള്ളം, ടോയ്‌ലറ്ററികൾ, അവശ്യ ശുചിത്വ വസ്തുക്കൾ, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കും.
വീട് നഷ്‌ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് താൽക്കാലിക ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും.
സുസ്ഥിര ഉപജീവനം പുനഃസ്ഥാപിക്കാൻ വയനാടിൻ്റെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നൽകും. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ തുടർച്ച ഉറപ്പാക്കാൻ പുസ്തകങ്ങളും കളി സാമഗ്രികളും വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കും.
ദുരന്തബാധിതർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും യുവാക്കൾക്കും, കൗൺസിലിംഗ് നൽകും, ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങും.

“വയനാടൻ ജനതയുടെ ദുരിതവും ഉരുൾപൊട്ടൽ മൂലമുണ്ടായ വൻ നാശനഷ്ടങ്ങളും ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അങ്ങേയറ്റം ദുഃഖകരമായ ഈ സമയത്ത്, ഞങ്ങളുടെ ഹൃദയം ഉരുൾപൊട്ടൽ ബാധിച്ച ഓരോ വ്യക്തിക്കും കുടുംബത്തിനും ഒപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു" റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള ദുരന്തസാധ്യത നേരിടാനുള്ള സംരംഭങ്ങളെ അടിസ്ഥാനമാക്കി, വയനാട്ടിലും രാജ്യത്തുടനീളവുമുള്ള മറ്റ് ദുർബല പ്രദേശങ്ങളിലും സഹകരണപരവും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ളതുമായ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. റിലയൻസ് ഫൗണ്ടേഷൻ ടീം സംസ്ഥാന അധികാരികളുമായി സജീവമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ നടപടികൾ ഉടനടി കാര്യക്ഷമമായി നടപ്പാക്കും.
2018, 2019, 2021 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കോവിഡ്-19 മഹാമാരിയിലും കേരളത്തിന് റിലയൻസ് ഫൗണ്ടേഷൻ സഹായം നൽകിയിരുന്നു.

നിര്യാതനായി
04/08/2024

നിര്യാതനായി

Address


Telephone

+919747886600

Website

Alerts

Be the first to know and let us send you an email when Menrvaa Television - News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Menrvaa Television - News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share