Estuary Books

  • Home
  • Estuary Books

Estuary Books PUBLISHERS AND DISTRIBUTERS

06/09/2025
31/08/2025
പ്രണയവാനം...................മഴയും നിലാവും പുണർന്നു നിൽക്കുംമരതകക്കാടിൻ്റെ നെഞ്ചിലൂടെഇതുവരെ കേൾക്കാത്ത പാട്ടുമായിഒരു പക്ഷ...
29/08/2025

പ്രണയവാനം...................

മഴയും നിലാവും പുണർന്നു നിൽക്കും
മരതകക്കാടിൻ്റെ നെഞ്ചിലൂടെ
ഇതുവരെ കേൾക്കാത്ത പാട്ടുമായി
ഒരു പക്ഷി മെല്ലെ പറന്നു പോയി

അതു പോയ വഴിയാകെ പൂത്തു നിന്നു
അരുവികൾ കോരിത്തരിച്ചു നിന്നു
അവയിൽ പൊടുന്നനെ തേൻ നിറഞ്ഞു
അടവി തൻ ഹൃദയം തുടിച്ചു നിന്നു

ഇതു പോലെ പാടിപ്പറന്നു പോയ
പറവയെന്താവാം പറഞ്ഞിരിക്കാം?

പടുമരം തന്നിൽ പടർന്നു കേറും
കരിനാഗമൊന്നിൻ്റെ പ്രണയഭാവം
ഇണയെത്തിരക്കുന്ന പോലെ, വാനം
മുകിലാൽ കനം മുറ്റി നിന്ന നേരം
അകലെയാ പക്ഷിതൻപാട്ടു തീർത്ത
വഴികളിൽ മഴവില്ലു പൂത്തു നിന്നു
കരളിൽ കിനാവിൻ്റെ വിത്തു നട്ട്
പ്രണയമാ കാട്ടിൽ തപസ്സിരുന്നു.

അത്തവും ഓണവും..................അത്തം കറുത്താൽ വെളുക്കുമോണം ഇത്ഥം പറഞ്ഞന്നു വെച്ച കാര്യംനോക്കൂ, മഴക്കാലമൊന്നു പോയാൽപൂക്കാ...
22/08/2025

അത്തവും ഓണവും..................

അത്തം കറുത്താൽ വെളുക്കുമോണം
ഇത്ഥം പറഞ്ഞന്നു വെച്ച കാര്യം
നോക്കൂ, മഴക്കാലമൊന്നു പോയാൽ
പൂക്കാലമെത്തിയാലോണമായി
പൂത്തുമ്പി വന്നെത്തിയുമ്മറത്തെ
തൂമുല്ലയെത്തൊട്ടിരുന്നു, മെല്ലെ
ഓണമായാൽ ഭൂമി പുഞ്ചിരിക്കും
വീണമീട്ടും, കുയിൽ പാട്ടു പാടും
കാടാകെയുന്മത്ത നൃത്തമാടും
പാടാൻ മിടിക്കുമതിൻ മനസ്സും
മുറ്റത്തു മാതേരു വെച്ചു കൊണ്ടും
മെച്ചത്തിലൂണു ചമച്ചു കൊണ്ടും
കഷ്ടത മുറ്റിയ ഭൂതകാലം
വിസ്മരിച്ചീടുന്നു നമ്മളെങ്ങും

നന്മ ചെയ്യുന്നവരെങ്ങാകിലും
പൊങ്ങാതിരിക്കുവാനന്നു തന്നെ
പൊങ്ങിയ കാലിനെ ധിക്കരിക്കാൻ
നമ്മൾ പഠിച്ച ചരിത്രമല്ലോ
പൊന്നോണമെന്നതിൻ നീതിസാരം
എന്നുമോർമിക്കേണമീ ചരിത്രം

പൂത്തുനിൽക്കുന്നൊരീ ചന്തമെല്ലാം
വേർപ്പിൻ്റെ വേരെന്ന ദർശനത്തെ
ഓർത്തെടുക്കാം നമുക്കോണമായാൽ
കൂട്ടുകൂടാം, അലിഞ്ഞൊന്നായിടാം.

സ്പന്ദനം..............ഒരു പൂമ്പാറ്റക്കെന്തു ചെയ്യുവാനുണ്ടീ ഭൂവിൽ?ചെറുതെന്നാലുമതിൻ ചിറകിൽ നോക്കൂ നിങ്ങൾപലതാം നിറങ്ങളുണ്ടെ...
22/08/2025

സ്പന്ദനം..............

ഒരു പൂമ്പാറ്റക്കെന്തു ചെയ്യുവാനുണ്ടീ ഭൂവിൽ?
ചെറുതെന്നാലുമതിൻ ചിറകിൽ നോക്കൂ നിങ്ങൾ
പലതാം നിറങ്ങളുണ്ടെന്തിന്,പലതരം
ചെറു പൂക്കളിൽ പോയിപ്പതുങ്ങിക്കിടക്കുവാൻ
അങ്ങനെ പൂവും, പറ്റിക്കിടക്കും പൂമ്പാറ്റയും
ഒന്നു ചേരുമ്പോലല്ലോ ജീവിതമുലകത്തിൽ
സ്പന്ദിച്ചു നിൽപ്പൂ, അതിൻ താളമാണല്ലോ നമ്മെ
ബന്ധിപ്പതീ ലോകത്തിൻ
വിസ്മയ പ്രവാഹത്തിൽ.....

ഹരിശങ്കർ മുന്നൂർക്കോട്

ആഗസ്റ്റ് 24 ഞായർ 10 AMസംഘാടക സമിതിമംഗലാംകുന്ന്Estuary Booksഓഫീസിൽപങ്കെടുക്കുക.
22/08/2025

ആഗസ്റ്റ് 24 ഞായർ 10 AM
സംഘാടക സമിതി
മംഗലാംകുന്ന്
Estuary Books
ഓഫീസിൽ
പങ്കെടുക്കുക.

Estuary Books ൻ്റെ ഓണം പുസ്തകോത്സവം നാളെ Aug 20 ന് തുടങ്ങുന്നു. Aug 29 ന് അവസാനിക്കും.ഈ സമയത്ത് ഉള്ള ഓരോ പർച്ചേസിനുമൊപ്പ...
20/08/2025

Estuary Books ൻ്റെ ഓണം പുസ്തകോത്സവം നാളെ Aug 20 ന് തുടങ്ങുന്നു. Aug 29 ന് അവസാനിക്കും.
ഈ സമയത്ത് ഉള്ള ഓരോ പർച്ചേസിനുമൊപ്പം ഒരു സമ്മാനകൂപ്പൺ ലഭ്യമാവുന്നു. Aug 30 ന് നറുക്കെടുപ്പിൽ ഓരോരുത്തർക്കും കിട്ടുന്ന വിസ്മയകരമായ സമ്മാനങ്ങൾ അറിയാം.
പുസ്തകോത്സവത്തിൽ പങ്കാളികളാവൂ. സമ്മാനം നേടൂ....🙏
9744986999

17/08/2025

Estuary Books പാലക്കാടിൻ്റെ കഥയെഴുതുന്നു.
'നക്ഷത്രങ്ങളും നാട്ടു വെളിച്ചവും'എന്ന് പേരുകൊടുത്തിട്ടുള്ള പദ്ധതിയിൽ അതേ പേരിലുള്ള പുസ്തകം 6 volumes ആയി പുറത്തിറക്കലാണ് ലക്ഷ്യം. ജില്ലയിലെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് രചന നിർവഹിക്കുക.
ഇതിനായി ജില്ലയിൽ വ്യാപകമായി ചെറിയ ചെറിയ സാംസ്കാരിക ഒത്തുചേരലുകൾ സംഘടിപ്പിക്കും. ജില്ലയുടെ ചരിത്രത്തിലേക്കും തനിമയിലേക്കും വേരുകൾ പടർത്തുകയും ഭാവിയുടെ ആകാശത്തിലേക്ക് ചില്ലകളുയർത്തുകയും ചെയ്യുന്ന ഒരു സാംസ്കാരിക ദൗത്യമാണ് Estuary Books ഏറ്റെടുക്കുന്നത്.
ഈ സംരംഭത്തിൻ്റെ ഭാഗമാവാൻ ഏവർക്കും സാധിക്കും.
അവരവരുടെ സാദ്ധ്യതകളനുസരിച്ച് ഇതിൻ്റെ കൂടെ ഉണ്ടാവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ആഗസ്റ്റ് 24ന് രാവിലെ 10ന് മംഗലാംകുന്ന് Estuary Books ൽ ചേരുന്ന സംഘാടക സമിതി യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Estuary Books നു വേണ്ടി

ഹരിശങ്കർ മുന്നൂർക്കോട്.
9744986999

08/08/2025

പാമ്പ്.........

ഒരു പാമ്പു നമ്മിലുണ്ടിഴയുന്നു നിത്യവും
പകലെന്നു രാവെന്നു ഭേദമില്ലാതെ
ഒരു പാമ്പു നമ്മിൽ ചുരുണ്ടിരിക്കുന്നുണ്ട്
മനതാരിലെത്തമോദ്വാരത്തിലെപ്പൊഴും
അതു ഫണം പൊക്കിത്തിരക്കും നമുക്കുള്ളി
ലതിനെത്തൊടാനാരു കൈ പൊക്കിയാലും
അതു ചീറ്റുമുഗ്രം വിഷം കൊണ്ടു ചുറ്റും
പടരും വെറുപ്പിൻ്റെ ഘോരാന്ധകാരം
പതിയെത്തലോടിപ്പടം തൊട്ടു മെല്ലെ
പ്പകരുമോ നിങ്ങൾ
വെയിലും നിലാവും
അതു ശുദ്ധബോധമാം
തൊടിയിലേക്കപ്പോൾ
ഇഴയും, പ്രപഞ്ചം സഹസ്രാര പത്മം!
ഹരിശങ്കർ മുന്നൂർക്കോട്

Address


Telephone

+919744986999

Website

Alerts

Be the first to know and let us send you an email when Estuary Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share