RahasyaKalavara

  • Home
  • RahasyaKalavara

RahasyaKalavara This is rahasyakalavara page, we have running a successful youtube channel. Here you will get informative video contents. Support us. Thank in advance

02/07/2022
ദിവ്യ എസ് ഐയർ (IAS) (Divya S Iyer I A S) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്...
28/06/2022

ദിവ്യ എസ് ഐയർ (IAS) (Divya S Iyer I A S) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണെന്ന് അവരു ഒരിക്കലും അറിഞ്ഞിരുന്നില്ല.. ദിവസങ്ങളായി അലക്കാത്ത വസ്ത്രങ്ങൾ ധരിച്ച് പോളിത്തീൻ സഞ്ചികൾ പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധയെ അവൾ അവിടെ കണ്ടു.. ദിവ്യ അവരെ പിന്തുടർന്നു പോയി, വൃദ്ധ ഒരു മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നത് കണ്ടു.. ദിദ്യ ചോദിച്ചു, വിശക്കുന്നുണ്ടോ? "ഇല്ല" വൃദ്ധയുടെ മറുപടി വന്നു.. എന്നിട്ടും ദിവ്യ അവർക്കായി ഒരു ഇഡ്ഡലിയും വടയും വാങ്ങി.. പ്രായമായ സ്ത്രീ ഭക്ഷണം കഴിക്കുമ്പോൾ, ദിവ്യ അവരോട് അവരെ കുറിച്ച് ചോദിച്ചറിഞ്ഞു.. ദിവ്യ അവരോട് നിങൾ എവിടെ ഉള്ളതാണെന്ന് ചോദിച്ചപ്പോൾ അവർ വിരമിച്ച അധ്യാപികയാണെന്ന് അറിയിച്ചു.. പേര് വത്സ... വിരമിച്ചതിന് ശേഷം എന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് പോയി, അവരുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് അവർ പറഞ്ഞു.. അതിനാൽ അവർ റെയിൽവേ സ്റ്റേഷന് മുന്നിൽ യാചിക്കാൻ തുടങ്ങി..
തുടർന്ന് ദിവ്യ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല വസ്ത്രവും ഭക്ഷണവും നൽകി.. വത്സ ടീച്ചറുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ചുള്ള ഒരു ഹ്രസ്വ കുറിപ്പോടെ അവൾ അവരുടെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു.. അവരെ അറിയുന്ന ഒരാളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം, മലപ്പുറം ഇസ്‌ലാമിക് പബ്ലിക് സ്‌കൂളിലെ വൽസ ടീച്ചറുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് കോളുകളുടെ പ്രവാഹം ആയിരുന്നു..
"ഞാൻ അവരുടെ ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷം എന്റെ ഫോൺ റിംഗ് ചെയ്യുന്നത് നിന്നിട്ടില്ല.. അവരുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് നിരവധി കോളുകൾ ലഭിച്ചു.. അവരിൽ പലരും ഇപ്പോൾ അബുദാബിയിലും മലേഷ്യയിലുമാണ് താമസിക്കുന്നത്.. മലപ്പുറത്തുള്ള അവരുടെ കുറച്ച് വിദ്യാർത്ഥികൾ തിരുവനന്തപുരത്തേക്ക് എടുക്കാൻ പോകുന്നുവെന്ന് പോലും പറഞ്ഞു.. അവരുടെ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മികച്ച അദ്ധ്യാപികയായിരുന്നു എന്നാണ്.. എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്," ദിവ്യ... സ്വന്തം മക്കൾ അവരെ ഉപേക്ഷിച്ചു പോയെങ്കിലും അവർ പഠിപ്പിച്ച കുട്ടികൾ അവരെ ഉപേക്ഷിച്ചില്ല.. അതാണ് ഗുരു ശിഷ്യപരമ്പരയുടെ മഹത്വം. ..

2010 ഡിസംബർ 23നു സംവിധായകൻ കാർത്തിക് സുബ്ബരാജ് ഫേസ് ബുക്കിൽ ഇങ്ങനെ കുറച്ചു   'Thenmerku Paruva Kaatru' is releasing tomo...
12/06/2022

2010 ഡിസംബർ 23നു സംവിധായകൻ കാർത്തിക് സുബ്ബരാജ് ഫേസ് ബുക്കിൽ ഇങ്ങനെ കുറച്ചു

'Thenmerku Paruva Kaatru' is releasing tomorrow Really excited and looking forward to watch Vijay Sethupathi on big screen..All the best Vijai..Rock the screen

ആ പോസ്റ്റിനു താഴെ ഒരാൾ കമന്റ്‌ ചെയ്തു Who is Vijay Sethupathi?

അതിനു കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി You Will Know him Soon...

വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടൻ ആണ് വിജയ് സേതുപതി . മനസ്സിൽ സിനിമ എന്നത് മാത്രം മനപാഠം ആക്കിയ മനുഷ്യൻ..

വിജയ് സേതുപതിയുടെ Filimography വിക്കിപീഡിയയിൽ പരിശോദിച്ചാൽ കുറേ അധികം സിനിമകളിൽ അദ്ദേഹത്തിന്റെ role എന്ന ഭാഗത്തു കാണിച്ചിട്ടുള്ളത് UNKNOWN എന്നാണ്..

ഇന്ന് അദ്ദേഹം പ്രേക്ഷകർക്കു മക്കൾ സെൽവൻ ആണ്.. അദ്ദേഹത്തിന്റെ filimography ഇന്ന് unknown അല്ല..

സിനിമ സ്വപ്നം കാണുന്ന ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് വിജയ് സേതുപതി .പിന്നിട്ട വഴികളിൽ നിന്നും നേരിട്ട അവഗണകളിൽ നിന്ന് അനുഭവങ്ങളിൽ നിന്നും Unknown എന്ന ലേബലിൽ നിന്നും ഉയരങ്ങളിൽ എത്തിയ നടൻ ആണ് അദ്ദേഹം

You Will Know him Soon...അതെ ഇനിയും ഇനിയും കൂടുതൽ അറിയാൻ പോകുന്നെ ഉള്ളു വിജയ് സേതുപതി എന്ന നടനെ...

** രാഗീത് ആർ ബാലൻ**
Movie street

  #കുപ്പയിലെ_മാണിക്യമുത്തുകൾ 🙏🙏ഈ ഫോട്ടോയിൽ കാണുന്നത് ലതിക സജിയും സരിത രാജേഷുമാണ്. ഇവർ രണ്ടുപേരും ചങ്ങനാശ്ശേരി നഗരസഭയുടെ ...
12/06/2022


#കുപ്പയിലെ_മാണിക്യമുത്തുകൾ 🙏🙏

ഈ ഫോട്ടോയിൽ കാണുന്നത്
ലതിക സജിയും സരിത രാജേഷുമാണ്. ഇവർ രണ്ടുപേരും ചങ്ങനാശ്ശേരി നഗരസഭയുടെ ഹരിതകർമസേന അംഗങ്ങളാണ്. കഴിഞ്ഞ ദിവസം പെരുന്ന അമ്പലത്തിനു സമീപം മനക്കച്ചിറ റോഡിൽ നിന്നും ഇവർക്ക് ഒരു സ്വർണ ആഭരണം കളഞ്ഞു കിട്ടുകയുണ്ടായി. ഇവർ ഉടനെ തന്നെ സോഷ്യൽ മീഡിയ വഴി വിവരം കൈമാറുകയും അത് കണ്ട് എത്തിച്ചേർന്ന ഉടമക്ക് ഈ ആഭരണങ്ങൾ കൈമാറുകയും ചെയ്തു.

നഗരത്തിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി, ഇവർ വീട് വീടാന്തരവും വ്യാപാര സ്ഥാപനങ്ങളും കയറി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന നഗരത്തിന്റെ കാവലാളുകൾ ആണിവർ. മാതൃകാപരമായ പ്രവർത്തനത്തിന് സഹോദരികൾക്ക് ആശംസകൾ നേരുന്നു ❤
Copied

Address


Alerts

Be the first to know and let us send you an email when RahasyaKalavara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share