Youtalk

Youtalk YouTalk is an interactive news media committed to disseminate information, news and views. CMD : Joby George Thadathil

With a free-thinking, non-biased, gender-sensitive and secular approach, YouTalk aims to open up spaces for creative and democratic deliberations on future Kerala.

06/10/2025

കാനഡയിൽ 47,000 വിദേശ വിദ്യാർത്ഥികൾ നിയമലംഘകർ; കണക്കിൽ ഒന്നാമത് ഇന്ത്യക്കാർ

കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് (IRCC) ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടലുണ്ടാക്കുന്നു. ഏകദേശം 47,000 വിദേശ വിദ്യാർത്ഥികൾ വിസാ നിബന്ധനകൾ ലംഘിച്ച് രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഇവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ക്ലാസുകളിൽ ഹാജരാകാത്ത 50,000 പേരിൽ 19,582 പേർ ഇന്ത്യൻ പൗരന്മാരാണെന്നും അധികൃതർ സ്ഥിരീകരിച്ചു. നിയമലംഘകരെ പുറത്താക്കാൻ സിബിഎസ്എ നടപടികൾ കടുപ്പിക്കും.

06/10/2025

കേരളത്തിൽ കിഴക്കൻ മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്; 'ശക്തി' ചുഴലിക്കാറ്റ് വഴിമാറും | Weather
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കിഴക്കൻ മഴ ശക്തമാകും. ബുധനാഴ്ച മുതൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വടക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ചുഴലിക്കാറ്റ് 'ശക്തി' ദുർബലമാകും, എങ്കിലും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്.

06/10/2025

സൈക്കോ കൊലയാളി വീണ്ടും!! ലൈംഗിക വൈകൃതങ്ങൾക്ക് വിസമ്മതിച്ചവരെ കൊന്നത് 3 പേരെ | Chovvannur Murder Case

പ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിച്ചവരെ കൊലപ്പെടുത്തുന്നത് ശീലമാക്കിയ കൊടും ക്രിമിനൽ ജാമ്യത്തിലിറങ്ങി നടത്തിയ മൂന്നാം കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ സണ്ണി എന്ന പ്രതി, മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊലപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം തുണിക്കടയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വന്നൂരിൽ നടന്ന മൂന്നാം കൊലപാതകത്തിൽ 30 വയസ്സുകാരനെയാണ് ഇയാൾ കത്തിച്ച് കൊലപ്പെടുത്തിയത്. ഈ സൈക്കോ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.

06/10/2025

5 എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ ചർച്ച തുടങ്ങി

'ഓപ്പറേഷൻ സിന്ദൂരി'യിലെ വിജയത്തിന് പിന്നാലെ, റഷ്യയിൽ നിന്ന് അഞ്ച് അധിക S-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ഔദ്യോഗിക ചർച്ചകൾ തുടങ്ങി. തീരദേശ പ്രതിരോധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരാർ, പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അന്തിമമാക്കും. പുതിയ യൂണിറ്റുകളിൽ രണ്ടെണ്ണം 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ രാജ്യത്ത് നിർമ്മിക്കും.

06/10/2025

യുക്രൈനിൽ റഷ്യൻ ഡ്രോൺ ആക്രമണം അതിരൂക്ഷം; ലിവിവിൽ ഒരു കുടുംബത്തിലെ 4 പേരടക്കം 5 മരണം

യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമാകുന്നു. പോളണ്ട് അതിർത്തി പങ്കിടുന്ന ലിവിവ് (Lviv) ലക്ഷ്യമിട്ട് റഷ്യ നടത്തിയ 140 ഡ്രോൺ, 23 മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. നഗരത്തിൽ വൈദ്യുതി ബന്ധം പൂർണ്ണമായി തകർന്നു; ലിവിവ് ഇരുട്ടിലായി. അടുത്ത കാലത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ അറിയിച്ചു.

സ്വർണ്ണം പൂശിയതിലെ 'കള്ളക്കളി'; ദേവസ്വം ഉന്നതരുടെ 'ചെമ്പ് തെളിയുമ്പോൾ' | Sabarimala Scam

സ്വർണ്ണം പൂശിയവ വീണ്ടും പൂശുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ. 2019-ൽ ദേവസ്വം ഉന്നതനായിരുന്ന വ്യക്തി, അന്ന് വിജയ് മല്യ പൂശിയ സ്വർണ്ണം മാറ്റി സ്ഥാപിച്ചതിലൂടെ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പിരിവ് കാശിന്റെ മിച്ചം കോ-ഓർഡിനേറ്ററും കൈക്കലാക്കി. ഈ 'പഴയ ബുദ്ധി' തിരിച്ചറിഞ്ഞ പുതിയ ഉന്നതൻ അതേ തന്ത്രം ശബരിമലയിൽ വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നതായാണ് സൂചന. സ്വർണ്ണം പൂശുന്നതിന്റെ മറവിൽ മുൻപും ഇപ്പോഴുമുള്ള ഉന്നതർ സ്വർണ്ണം അടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ദേവസ്വം ബോർഡിനുള്ളിലെ ഈ 'കള്ളൻമാരുടെ ചെമ്പ് തെളിയുമ്പോൾ' സംഭവത്തിലെ ഗൗരവമായ ക്രമക്കേടുകളാണ് വെളിച്ചത്തുവരുന്നത്.

06/10/2025

തിയേറ്ററിൽ 'ദൈവം' അവതരിച്ചു! കാന്താരയുടെ ക്ലൈമാക്സ് കഴിഞ്ഞപ്പോൾ പഞ്ചുരുളി തെയ്യം; ആരാധകർ ഞെട്ടി

ഋഷഭ് ഷെട്ടിയുടെ 'കാന്താര' സിനിമയുടെ പ്രദർശനം അവസാനിച്ചപ്പോൾ തമിഴ്‌നാട്ടിലെ ദിണ്ടിഗൽ തിയേറ്ററിലേക്ക് പഞ്ചുരുളി തെയ്യത്തിൻ്റെ വേഷം കെട്ടിയ ആരാധകൻ ഓടിയെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിനിമയിലെ ഗാനത്തിന് തെയ്യം ചുവടുവെച്ചപ്പോൾ കാണികൾ ആവേശത്തിലായി. ഇത് ആരാധനയുടെ അതിരുവിട്ട പ്രകടനമാണോ അതോ പ്രൊമോഷൻ തന്ത്രമാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, ആഗോളതലത്തിൽ ചിത്രം 235 കോടിയിലധികം നേടി വൻ വിജയം തുടരുന്നു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം റിലീസ് ചെയ്തത്.

06/10/2025

സ്വർണ്ണം പൂശിയതിലെ 'കള്ളക്കളി'; ദേവസ്വം ഉന്നതരുടെ 'ചെമ്പ് തെളിയുമ്പോൾ' | Sabarimala Scam

സ്വർണ്ണം പൂശിയവ വീണ്ടും പൂശുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ. 2019-ൽ ദേവസ്വം ഉന്നതനായിരുന്ന വ്യക്തി, അന്ന് വിജയ് മല്യ പൂശിയ സ്വർണ്ണം മാറ്റി സ്ഥാപിച്ചതിലൂടെ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പിരിവ് കാശിന്റെ മിച്ചം കോ-ഓർഡിനേറ്ററും കൈക്കലാക്കി. ഈ 'പഴയ ബുദ്ധി' തിരിച്ചറിഞ്ഞ പുതിയ ഉന്നതൻ അതേ തന്ത്രം ശബരിമലയിൽ വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നതായാണ് സൂചന. സ്വർണ്ണം പൂശുന്നതിന്റെ മറവിൽ മുൻപും ഇപ്പോഴുമുള്ള ഉന്നതർ സ്വർണ്ണം അടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ദേവസ്വം ബോർഡിനുള്ളിലെ ഈ 'കള്ളൻമാരുടെ ചെമ്പ് തെളിയുമ്പോൾ' സംഭവത്തിലെ ഗൗരവമായ ക്രമക്കേടുകളാണ് വെളിച്ചത്തുവരുന്നത്.

06/10/2025

പേവിഷ വാക്സിൻ പരാജയമോ? വീട്ടമ്മ മരിച്ച സംഭവത്തിൽ കേരളം ആശങ്കയിൽ; ആരോഗ്യരംഗത്തെ ഗുരുതര വീഴ്ചകൾ

വാക്സിൻ കോഴ്സ് പൂർത്തിയാക്കിയിട്ടും പത്തനംതിട്ട ഓമല്ലൂരിലെ കൃഷ്ണമ്മ പേവിഷബാധയേറ്റ് മരിച്ച സംഭവം കേരളത്തെ ഞെട്ടിക്കുന്നു. മലപ്പുറത്ത് ഉൾപ്പെടെ സമാനമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും റബീസ് ഇമ്യൂണോഗ്ലോബുലിൻ്റെ (RIG) ലഭ്യതക്കുറവും ചികിത്സാ പ്രോട്ടോക്കോളിലെ അനാസ്ഥയും തുടരുന്നുണ്ടോ? മുഖത്ത് കടിയേറ്റ കേസുകളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയോ? തുടർച്ചയായ മരണങ്ങളും തെരുവുനായ ആക്രമണങ്ങളുടെ വർദ്ധനവും ഉയർത്തുന്ന ചോദ്യങ്ങൾ.

കേരളത്തിൽ കഫ് സിറപ്പുകൾക്ക് നിയന്ത്രണം; 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിരോധിച്ചു, 'കോൾഡ്രിഫ്' വിൽപ്പന പൂർണ്ണമായി നിർത്തി

കുട്ടികൾക്ക് നൽകുന്ന ചുമ മരുന്നുകളുടെ കാര്യത്തിൽ കേരള സർക്കാർ അതീവ ജാഗ്രതയിൽ. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വിൽക്കുന്നത് കർശനമായി നിരോധിച്ചു. ഡോക്ടറുടെ കുറിപ്പടിയുണ്ടായാലും മരുന്ന് നൽകരുത് എന്ന് ഡ്രഗ്‌സ് കൺട്രോളർ മരുന്ന് വ്യാപാരികൾക്ക് സർക്കുലർ നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കരുതുന്ന കോൾഡ്രിഫ് (Coldriff) സിറപ്പിന്റെ വിൽപന സംസ്ഥാനത്ത് പൂർണ്ണമായും നിരോധിച്ചു. പരിശോധനയ്ക്കായി 170 ബോട്ടിലുകൾ ശേഖരിച്ചു. 2 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മരുന്ന് നൽകാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി. മാതാപിതാക്കൾക്കും ഫാർമസിസ്റ്റുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറക്കും.

Address

Goodwill Entertainments Pvt. Ltd. Goodwill Tower, Kallara South P. O. Kottayam

686611

Alerts

Be the first to know and let us send you an email when Youtalk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share