
22/10/2021
ഒരു ഹൈറേഞ്ചുകാരൻ 30 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥ
ഒരു സൈനികനായി തന്റെ കരിയർ തുടങ്ങുകയും പിന്നീട് ഒരു ബാങ്ക് ജീവനക്കാരനായി മാറുകയും, അതിന് ശേഷം "താൻ കാരണം കുറച്ചുപേർക്ക് അവസരങ്ങൾ കൊടുക്കാൻ സാധിച്ചാൽ അത് തന്നെയാണ് ഏറ്റവും വലിയ ജന്മ ഉദ്ദേശം" എന്ന നന്മ മനസിലാക്കിയത് ഇടുക്കി കട്ടപ്പന നിവാസി വിനോദിനെ ഒരു സംരംഭകനാകാൻ പ്രേരിപ്പിച്ചു. ആദ്യവർഷം തന്നെ പ്രളയം കാരണം സംരംഭം പരാജയപ്പെടുകയും ഒരു കോടി രൂപയോളം നഷ്ടം സംഭവിക്കുകയും ചെയ്തു. ഒരു സംരംഭകനാവണം എന്ന തന്റെ ജീവിതലക്ഷ്യത്തിൽ നിന്ന് പുറകോട്ട് പോവാതെ വീണ്ടും തന്റെ സംരംഭത്തെ മുന്നോട്ട് നയിക്കുകയും GREENWORLD International എന്ന പേരിൽ ഇന്ന് കാണുന്ന ആയിരത്തിലധികം പേർക്ക് തൊഴിൽ, സംരംഭക സാധ്യതയും ,30 കോടി രൂപ വിറ്റുവരവും ഉള്ള ഒരു സംരംഭം ആക്കി ഈ ചെറുപ്പക്കാരൻ വളർത്തി. രാജ്യസേവകനിൽ നിന്നും പിന്നീട് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആവുകയും പിന്നീട് സംരംഭകരെ വാർത്തെടുക്കുന്നതിലൂടെ കൂടുതൽ ഉയർത്തിലേക്ക് കുതിച്ചുയുർന്നു കൊണ്ടിരിക്കുന്ന ഡോ. വിനോദ്കുമാർ, DMS, D Litt - USA എന്ന സംരംഭകനെയും, കൊച്ചി, ഇൻഫോപാർക്കിൽ ഉള്ള ഗ്രീൻവേൾഡ് ഇന്റർനാഷണൽ എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പരിചയപ്പെടുത്തുകയാണ് ലീഡ് ടോക്കിലൂടെ..
https://youtu.be/e5ZiGWeUJio
LEEAD TALK
ഒരു സൈനികനായി തന്റെ കരിയർ തുടങ്ങുകയും പിന്നീട് ഒരു ബാങ്ക് ജീവനക്കാരനായി മാറുകയും, അതിന് ശേഷം "താൻ കാരണം കുറച്ച.....