Canchannelmedia

  • Home
  • Canchannelmedia

Canchannelmedia CAN Channel is a Digital News platform based in Kerala, deliver exclusive and latest stories on the South Indian Film Celebs
(2)

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce. We go by honesty, and we thrive to achieve international standards with our content. We aspire about being the largest source of all the various wonderful and weird ideas that the world has to offer. Our main office is located at Kollam and our zonal office in Ernakulam.

ചന്തുവും ആരോമലും കണ്ണപ്പനും ഉണ്ണി കോന്നാരും സംവിധായകന്‍ഹരിഹരനോടൊപ്പം ഒറ്റ ഫ്രെയിമില്‍
27/10/2025

ചന്തുവും ആരോമലും കണ്ണപ്പനും
ഉണ്ണി കോന്നാരും സംവിധായകന്‍
ഹരിഹരനോടൊപ്പം ഒറ്റ ഫ്രെയിമില്‍

26/10/2025

എനിക്ക് വ്യത്യസ്തങ്ങളായി സിനിമ ചെയ്യുന്നതാണ് ലക്ഷ്യം

ചെറുക്കനും പെണ്ണുംഒക്ടോബര്‍ 31 ന് എത്തുംനന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ട് നിര്‍മ്മിച്ച ചിത്രം ചെറുക്കനും ...
26/10/2025

ചെറുക്കനും പെണ്ണും
ഒക്ടോബര്‍ 31 ന് എത്തും

നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ട് നിര്‍മ്മിച്ച ചിത്രം ചെറുക്കനും പെണ്ണും ഒക്ടോബര്‍ 31 ന് തീയേറ്ററുകളില്‍ എത്തും. പ്രദീപ് നായരാണ് സംവിധായകന്‍. തിരക്കഥ രചിച്ചിരിക്കുന്നത് പ്രദീപ് നായരും രാജേഷ് വര്‍മ്മയും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റെയും ശ്രീപ്രസാദിന്റെയും വരികള്‍ക്ക് സംഗീതം നല്‍കിയതം അരുണ്‍ സിദ്ധാര്‍ഥും അരുണ്‍ വേഗയുമാണ്. ഛായാഗ്രണവും എഡിറ്റിങും യഥാക്രം മനോജ് മുണ്ടയാട്ടും ജോണ്‍കുട്ടിയുമാണ് നിര്‍വഹിച്ചത്.

ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തന്‍, ദീപ്തി, ദിയ സൈറ, മിഥുന്‍, അഹമ്മദ് സിദിഖ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചെറുക്കനും പെണ്ണും ഒരു റൊമാന്റിക് ചിത്രമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.മീഡിയ പ്രൊമോഷൻ: ബ്രിങ്ഫോർത്ത്, വിതരണം -നന്തിയാട്ട് റിലീസ്.

മമ്മൂട്ടി'മാര്‍ക്കോ' നിര്‍മ്മിച്ച ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ചിത്രത്തില്‍മാര്‍ക്കോ, കാട്ടാളന്‍ സിനിമകള്‍ക്ക് ...
26/10/2025

മമ്മൂട്ടി
'മാര്‍ക്കോ' നിര്‍മ്മിച്ച ക്യൂബ്‌സ്
എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ചിത്രത്തില്‍

മാര്‍ക്കോ, കാട്ടാളന്‍ സിനിമകള്‍ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാതുന്നു. മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ സന്തോഷവും സര്‍പ്രൈസും നല്‍കുന്ന പ്രഖ്യാപനം നിര്‍മ്മാതാക്കള്‍തന്നെ സോഷ്യല്‍ മീഡിയായിലൂടെ നടത്തിയത്.

മാര്‍ക്കോക്ക് ശേഷമുള്ള കാട്ടാളന്റെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് യുവ നിര്‍മ്മാതാവ് ഷെരീഫും മമ്മൂട്ടിയും ഒത്തുചേരുന്ന ആദ്യ സിനിമയുടെ അറിയിപ്പ് വന്നത്. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ മമ്മൂട്ടി ചിത്രം.

ബോക്‌സോഫീസ് ഇളക്കിമറിക്കാന്‍മോഹന്‍ലാല്‍ - തരുണ്‍മൂര്‍ത്തി കോംബോ വീണ്ടുംവെളിപ്പെടുത്തി എം. രഞ്ജിത്ത്'തുടരും' സിനിമയ്ക്കുശ...
26/10/2025

ബോക്‌സോഫീസ് ഇളക്കിമറിക്കാന്‍
മോഹന്‍ലാല്‍ - തരുണ്‍മൂര്‍ത്തി കോംബോ വീണ്ടും
വെളിപ്പെടുത്തി എം. രഞ്ജിത്ത്

'തുടരും' സിനിമയ്ക്കുശേഷം എം. രഞ്ജിത്തിന്റെ രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന പുതിയ സിനിമയിലൂടെ മോഹന്‍ലാലും സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. തുടരും സക്‌സസ് മീറ്റില്‍ വച്ച് നിര്‍മ്മാതാവ് എം. രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം പങ്ക് വെച്ചത്.

'തുടരു'മിന്റെ രണ്ടാംഭാഗമായിരിക്കില്ല പുതിയ ചിത്രം എന്നാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍. തരുണ്‍മൂര്‍ത്തി അടുത്ത മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നു എന്നാണ് എം. രഞ്ജിത്ത് തുടരും സക്‌സസ് മീറ്റില്‍ പ്രഖ്യാപിച്ചത്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥ : കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത...
25/10/2025

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥ : കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ പാക്ക്ഡ് ചിത്രം കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായാ ശ്രീധർ, കാർത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂർ, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോൾ വി, സെബാസ്റ്റ്യൻ മോനച്ചൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണൻ കൊടുമൺ, ജയമോൻ ജെ ചെന്നീർക്കര, ധനേഷ് കൊട്ടകുന്നിൽ, ഉത്തമൻ ആറന്മുള, രാധാകൃഷ്ണൻ നായർ, സണ്ണി, ബിനു ടെലൻസ് എന്നിവരോടൊപ്പം ചിത്രത്തിൻ്റെ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരൻ ഒരു അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം - റോഷൻ കോന്നി, രചന, സഹസംവിധാനം - ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം - സിൻ്റാ മേരി വിൻസൻ്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന - മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കർ,ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ, സൗണ്ട് ഡിസൈൻ- ഹരിരാഗ് എം വാര്യർ, ബാക്ക്ഗ്രൗണ്ട് സ്കോർ - ഫിഡൽ അശോക്, ടൈറ്റിൽ അനിമേഷൻ - നിധിൻ രാജ്, കോറിയോഗ്രാഫി - ഷമീർ ബിൻ കരിം റാവുത്തർ, സംവിധാന സഹായികൾ - നന്ദഗോപൻ, നവനീത്, പോസ്റ്റർ ഡിസൈൻ- ജിസ്സെൻ പോൾ, വിതരണം - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധൻരാജ്), സ്റ്റിൽസ് - എഡ്‌ഡി ജോൺ, ഷൈജു സ്മൈൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

*തെന്നിന്ത്യൻ താരം സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ഗിഫ്റ്റ്" ; റിലീസ്  ഒക്ടോബർ 31ന്മലയാളം, തമിഴ്, തെലുങ...
25/10/2025

*തെന്നിന്ത്യൻ താരം സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ഗിഫ്റ്റ്" ; റിലീസ് ഒക്ടോബർ 31ന്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം "ഗിഫ്റ്റ്"ൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പി.പി സിനിമാസിൻ്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം നിർമിക്കുന്നത്. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം, കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സഹായരാജൻ ഫിലിംസ്,സാൻഹ സ്റ്റുഡിയോയും ചേർന്നാണ്. സോണിയയെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിർവ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റർമാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

24/10/2025

ആദ്യമായാണ് കഥ എന്തെന്നുപോലും
അറിയാതെ ഒരു സിനിമ ചെയ്യുന്നത്,
അതിന് കാരണം മാരി ശെല്‍വകാജ്
എന്ന സംവിധായകനാണ്‌

24/10/2025

'ബൈസണ്‍' നായകന്‍ ധ്രൂവിന്റെ മലയാളം

അതിസാഹസികമായ ഒരു രംഗം ചിത്രീകരിക്കുകയാണ് സംവിധായകന്‍ ഐ.വി. ശശി. മോഹന്‍ലാലിനൊപ്പമുള്ള താരത്തെ മനസ്സിലായോ? സിനിമ ഏതാണെന്ന ...
24/10/2025

അതിസാഹസികമായ ഒരു രംഗം ചിത്രീകരിക്കുകയാണ് സംവിധായകന്‍ ഐ.വി. ശശി. മോഹന്‍ലാലിനൊപ്പമുള്ള താരത്തെ മനസ്സിലായോ? സിനിമ ഏതാണെന്ന ് അറിയാവുന്നവര്‍ പറയൂ

 #പ്രേമവതി തീ തീ..വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; അതിഭീകര കാമുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ലുക്മാൻ അവറാനെ നായക...
24/10/2025

#പ്രേമവതി തീ തീ..വീണ്ടും റൊമാന്റിക് മൂഡുമായി സിഡ് ശ്രീറാം; അതിഭീകര കാമുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രേമവതി..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്.

ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 'തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ ഓണം മൂഡ് ’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്. യുവ സംഗീത സംവിധായകർക്കിടയിൽ തന്റെതായ ഇടം വളരെ വേഗത്തിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിൻ അശോക്.റാപ്പർ ഫെജോ, സിദ് ശ്രീറാം തുടങ്ങിയ പ്രശസ്തരാണ് ചിത്രത്തിലെ പാട്ടുകൾ പാടിയിരിക്കുന്നത്.

റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ‘അതിഭീകര കാമുകൻ’ പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രണയം പ്രമേയമാക്കി കഥ പറയുന്ന ഈ ചിത്രം പ്രണയം പോലെ തന്നെ പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

ദൃശ്യ രഘുനാഥാണ് സിനിമയിലെ നായിക. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. നവംബർ 14നു അതിഭീകര കാമുകൻ തിയ്യേറ്ററുകളിൽ എത്തും.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, മ്യൂസിക് റൈറ്റ്സ്: സരിഗമ, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

https://www.youtube.com/watch?v=GDF2gFC-zlM

24/10/2025

ധ്രുവ് വിക്രമി്‌ന്റെ 'ബൈസണ്‍' എനിക്കിഷ്ടപ്പെട്ടു
- എസ്തര്‍ അനില്‍

Address


Alerts

Be the first to know and let us send you an email when Canchannelmedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Canchannelmedia:

  • Want your business to be the top-listed Media Company?

Share