Media live

Media live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media live, Media/News Company, .

എറണാകുളം: കൊച്ചിയിൽ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്...
18/02/2025

എറണാകുളം: കൊച്ചിയിൽ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി സ്വയം മാറി നിന്നതാകാം എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കുട്ടി ഇന്ന് മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തിരുന്നു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറിയതാകാം എന്ന് പൊലീസ് പറഞ്ഞത്.

യൂണിഫോം ആണ് കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്നത്. ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അച്ഛൻ സ്കൂളിൽ എത്തുന്നതിന് മുമ്പെ കുട്ടി സ്കൂൾ വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് പൊറ്റക്കുഴിയിലുളളള സുഹൃത്തിന്റെ വീട്ടിലേക്ക് കുട്ടി പോയി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. അഞ്ച് നില കെട്ടിട...
18/02/2025

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ അമാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീ പിടിച്ചത്. അഞ്ച് നില കെട്ടിടമുള്ള ആശുപത്രിയിൽ നിന്നും മൂന്നാം നിലയ്ക്ക് മുകളിലേക്കുള്ള എല്ലാ രോ​ഗികളെയും ഒഴിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ഏഴോം പഞ്ചായത്തിലെ അടിപ്പാലത്ത് സ്വകാര്യ വ്യക്തി ഘട്ടം ഘട്ടമായി ഏക്കറ കണക്കിന് നെൽവയൽ മണ്ണിട്ടു മൂടി അനധികൃത നിർമ്മാണം നട...
18/02/2025

ഏഴോം പഞ്ചായത്തിലെ അടിപ്പാലത്ത് സ്വകാര്യ വ്യക്തി ഘട്ടം ഘട്ടമായി ഏക്കറ കണക്കിന് നെൽവയൽ മണ്ണിട്ടു മൂടി അനധികൃത നിർമ്മാണം നടത്തുന്നു. വർഷങ്ങളായി നെൽകൃഷി നടത്തിയിരുന്ന വയൽ വാങ്ങിയാണ് നികത്തിയത്. പച്ച ഷീറ്റ് മറച്ച് പുറമെ നിന്നും കാണാത്ത നിലയിലാണ് നിർമ്മാണ പ്രവർത്തനം. ഏഴോ പഴയങ്ങാടി തളിപ്പറമ്പ് റൂട്ടിലെ പ്രധാനപ്പെട്ട സ്ഥലമാണ് അടിപ്പാലം കുറെ നാളുകളായി നടക്കുന്ന ഈ പ്രവൃത്തി കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികൾ. കണ്ണൂർ ജില്ലയുടെ അക്യാബ് എന്നറിയപ്പെടുന്ന പ്രദേശമാണ് ഏഴോം.അനധികൃതമായി നിരവധി വയലുകളാണ് നികത്തി സ്വകാര്യ വ്യക്തികൾ നിർമ്മാണം നടത്തുന്നത്.

❤️
03/09/2024

❤️

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ  വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫ...
10/02/2024

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

ഈ സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് www.mvd.kerala.gov.in.

Address


Telephone

+918281978055

Website

Alerts

Be the first to know and let us send you an email when Media live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media live:

  • Want your business to be the top-listed Media Company?

Share