Ente Kilimanoor Vaartha

  • Home
  • Ente Kilimanoor Vaartha

Ente Kilimanoor Vaartha ente kilimanoor

അന്തരിച്ചുകിളിമാനൂർ പോങ്ങനാട്ആലത്തു കാവ് കിഴക്കതിൽ വീട്ടിൽ ഷാജീവ് ( 53 ) അന്തരിച്ചു.മാതാവ് കൗസല്യസഞ്ചയനം ബുധൻ രാവിലെ എട്...
02/01/2026

അന്തരിച്ചു
കിളിമാനൂർ പോങ്ങനാട്
ആലത്തു കാവ് കിഴക്കതിൽ വീട്ടിൽ ഷാജീവ് ( 53 ) അന്തരിച്ചു.
മാതാവ് കൗസല്യ
സഞ്ചയനം ബുധൻ രാവിലെ എട്ടര.

പാമ്പ് കടിയേറ്റ വീട്ടമ്മ  മരിച്ചു​: ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പാമ്പ് കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.  പോത്തൻകോ...
02/01/2026

പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു


: ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പാമ്പ് കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.
പോത്തൻകോട് മംഗലപുരം കുറക്കട കൈലാത്തുകോണം അയിത്തിയിൽ വീട്ടിൽ പരേതനായ സുഭാഷിന്റെ ഭാര്യ ഷീജ (49) ആണ് മരണപ്പെട്ടത് . ആറ്റിങ്ങൽ
​കോരാണി ഇന്റർനാഷണൽ സ്കൂളിലെ സ്വീപ്പറായ ഷീജയെ ഡിസംബർ 23-നു വൈകിട്ട് മംഗലപുരം പഞ്ചായത്തിലെ കൈലാത്തുകോണം അങ്കണവാടിക്ക് സമീപം വച്ച് അണലി കടിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച മരിച്ചു.
​മക്കൾ: സജിത്, സിജിമോൻ.

തിരുവനന്തപുരത്ത്   വൻ ലഹരി വേട്ട. രണ്ട് ഡോക്ടർമാരടക്കം യുവതികൾ അടങ്ങുന്ന 7 പേരെ പിടികൂടി. MDMA-യും ഹൈബ്രിഡ് കഞ്ചാവും ആണ്...
01/01/2026

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. രണ്ട് ഡോക്ടർമാരടക്കം യുവതികൾ അടങ്ങുന്ന 7 പേരെ പിടികൂടി. MDMA-യും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ നിന്നും പിടികൂടിയത്. പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വീട് വളഞ്ഞാണ് പിടികൂടിയത്. പിടിയിലായവരില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയടക്കം രണ്ട് യുവതികളും ഒരു ഐടി ജീവനക്കാരനും ഉള്‍പ്പെടുന്നു

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടർ വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് (BDS) വിദ്യാർഥിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് പിടികൂടിയത്.ഇവര്‍ റോഡില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊലീസ് കൈ കാണിച്ചിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതിരുന്ന സംഘം, പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ച് ആണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

01/01/2026

കഥകൾ ഒരുപാട് പറയാനുണ്ട് ഈ പാലത്തിന്..... വാമനപുരം പഴയ പാലത്തിനെ കുറിച്ച്..

കിളിമാനൂർ:പോങ്ങനാട് വയൽവാരം വീട്ടിൽ സരസമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: ഉഷ, സതീശൻ, അമ്പിളി. മരുമ...
01/01/2026

കിളിമാനൂർ:പോങ്ങനാട് വയൽവാരം വീട്ടിൽ സരസമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: ഉഷ, സതീശൻ, അമ്പിളി. മരുമക്കൾ: ഭദ്രൻ, രചന, ചന്ദ്രബോസ്. സഞ്ചയനം ഞായർ 8.30ന്."

*ചന്ദനക്കേസിൽ മുഖ്യപ്രതി പിടിയിൽ* കിളിമാനൂർ തൊളിക്കുഴിയിൽ 45 കിലോ ചന്ദനം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പെരിങ്ങാവ് പള്ള...
31/12/2025

*ചന്ദനക്കേസിൽ മുഖ്യപ്രതി പിടിയിൽ*

കിളിമാനൂർ തൊളിക്കുഴിയിൽ 45 കിലോ ചന്ദനം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പെരിങ്ങാവ് പള്ളിക്കുന്ന് സ്വദേശി സജാം(50) വനം വകുപ്പിന്റെ പിടിയിലായി.ന്യൂ ഇയർ പ്രമാണിച്ച് പാലോട് കുളത്തൂപ്പുഴ റേഞ്ചുകളുടെ സംയുക്ത രാത്രികാല പരിശോധന വേളയിലാണ് സജാമിനെ പെരിങ്ങാവ് പള്ളിക്കുന്നത്തെ വീട്ടിൽ നിന്ന് പിടികൂടിയത്
പാലോട് റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസർ അരുൺ, BFO അഭിമന്യു ഡ്രൈവർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

31/12/2025

കിളിമാനൂർ ബസ് സ്റ്റാൻഡ് നവീകരണം പുതിയ പഞ്ചായത്ത് ഭരണസമിതി വേഗതയിൽ ആക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ യാത്രക്കാരും നാട്ടുകാരും.

പ്രമുഖ ഫോട്ടോഗ്രാഫറും ആറ്റിങ്ങൽ മേഖലയിലെ മാധ്യമപ്രവർത്തകനുമായിരുന്ന ഷിജു (48) കൊല്ലമ്പുഴ അന്തരിച്ചു.രണ്ടുദിവസം മുമ്പ് ജോ...
31/12/2025

പ്രമുഖ ഫോട്ടോഗ്രാഫറും ആറ്റിങ്ങൽ മേഖലയിലെ മാധ്യമപ്രവർത്തകനുമായിരുന്ന ഷിജു (48) കൊല്ലമ്പുഴ അന്തരിച്ചു.

രണ്ടുദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

ആറ്റിങ്ങൽ മേഖലയിലെ മാധ്യമപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷിജുകൊല്ലപ്പുഴ.അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ആയിരുന്നു..

പരേതനായ ദാസിന്റെയും സീതയുടെയും മകനാണ്.
ഭാര്യ : അഖില .
മകൻ : വേദവ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു  നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ...
30/12/2025

ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ പോസ്റ്റാഫിസിലേക്ക് മാർച്ചും ധർണ്ണയും
നടത്തി.
കേരള കർഷക സംഘം തിരു ജില്ലാ ജോ.സെക്രട്ടറി അഡ്വ: തട്ടത്തുമല ജയശ്ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം
ചെയ്തു. മേഖലാ പ്രസിഡന്റ് എം. സത്യശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ഷീബ,
കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജു മോൾ ,
നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ജയശ്ചന്ദ്രൻ ,
എം.ജി.എൻ.ആർ ഇ .ജി വർക്കേഴ്സ് യൂന്നിയൻ ഏര്യാ സെക്രട്ടറി പി.ജി മധു
KSSPU തിരു:ജില്ലാ സെക്രട്ടറി
എസ്. അജയൻ
എന്നിവർ അഭിവാദ്യം ചെയ്തു.
മേഖലാ സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി വി.ഗിരീഷ്
നന്ദിയും രേഖപ്പെടുത്തി.

Post edited....*യുവതിയെ* *കണ്ടെത്തി*  കഴിഞ്ഞദിവസം നഗരൂർ നിന്നും കാണാതായ യുവതിയെ വർക്കല ശിവഗിരിക്ക് സമീപം വെച്ച് കണ്ടെത്ത...
29/12/2025

Post edited....

*യുവതിയെ* *കണ്ടെത്തി*

കഴിഞ്ഞദിവസം നഗരൂർ നിന്നും കാണാതായ യുവതിയെ വർക്കല ശിവഗിരിക്ക് സമീപം വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.

കിളിമാനൂർപോങ്ങനാട് ഉള്ളൂർക്കോണം  കുന്നു വിള വീട്ടിൽ വി. കുട്ടൻ (80)(സ്റ്റേഷനറി വ്യാപാരി പോങ്ങനാട് ) അന്തരിച്ചു.ഭാര്യ: ബേ...
28/12/2025

കിളിമാനൂർ
പോങ്ങനാട് ഉള്ളൂർക്കോണം കുന്നു വിള വീട്ടിൽ വി. കുട്ടൻ (80)
(സ്റ്റേഷനറി വ്യാപാരി പോങ്ങനാട് ) അന്തരിച്ചു.
ഭാര്യ: ബേബി ഗിരിജ.
മകൻ:
ആദർശ് (സൗദി അറേബ്യ )
മരുമകൾ : ശാരി.
സംസ്കാരം പിന്നീട്
ഫോൺ

"എംഡിഎംഎയുമായി പോത്തൻകോട്, കഴക്കുട്ടം സ്വദേശികളായ  നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ.. പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മ...
28/12/2025

"എംഡിഎംഎയുമായി പോത്തൻകോട്, കഴക്കുട്ടം സ്വദേശികളായ നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ..

പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മഞ്ഞമല, അനീഷ് (30), കഴക്കൂട്ടം, ആറ്റിപ്ര, നെഹ്റു ജങ്‌ഷൻ, മണക്കാട്ടുവിളാകംവീട്ടിൽ വിവേക് (31), പോത്തൻകോട് മഞ്ഞമല, ജെഎസ് മൻസിലിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല സിയാദ് (36) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എംഡിഎംഎ ഇ വരിൽ നിന്ന്‌ പിടികൂടി. 20 കൊല്ലംവരെ ശിക്ഷ ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്.

കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരിസംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശന്റെ നിർദേശത്തിൽ റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും ചേർന്ന്‌ കിളിമാനൂർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കിളിമാനൂർ ഇൻസ്‌പെക്ടർ ബി ജയൻ, സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ്‌ ഇൻസ്‌പെക്ടർമാരായ എഫ് ഫയാസ്, ബി ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്

Address

Kilimanoor

Telephone

+919249966978

Website

Alerts

Be the first to know and let us send you an email when Ente Kilimanoor Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share