Thrissur updation

  • Home
  • Thrissur updation

Thrissur updation തൃശൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ പ

31/10/2025

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ കെ.സി.വൈ.എം ൻ്റെ ആഭിമുഖ്യത്തിൽ കൊന്ത മത്സരം സംഘടിപ്പിച്ചു.

30/10/2025

വേസ്റ്റ് മൂടി കിടന്ന ഭാഗം വൃത്തിയാക്കി പൂന്തോട്ടം ആക്കുന്നു | 16-ാം ഡിവിഷനിൽ നിന്നും രാഹുൽ വാണിയംപാറ

കോട്ടപ്പുറം കായലിൽ ജലമാമാങ്കം; ഇരുട്ടുകുത്തി, ഓടിവള്ളങ്ങൾ ആവേശം തീർത്തുചാമ്പ്യൻസ് ബോട്ട് ലീഗിന്റെ  ഭാഗമായി കോട്ടപ്പുറം ക...
30/10/2025

കോട്ടപ്പുറം കായലിൽ ജലമാമാങ്കം; ഇരുട്ടുകുത്തി, ഓടിവള്ളങ്ങൾ ആവേശം തീർത്തു

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കോട്ടപ്പുറം കായലിൽ മുസിരിസ് ബോട്ട് ക്ലബ് സംഘടിപ്പിച്ച വി.കെ. രാജൻ ട്രോഫിക്കും കെ.ഡി. കുഞ്ഞപ്പൻ ട്രോഫിക്കും വേണ്ടി നടന്ന മുസിരിസ് ജലോത്സവം ആവേശത്തിന്റെ മാമാങ്കമായി. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ കാണികളെ വിസ്മയിപ്പിച്ചു. മധ്യകേരളത്തിലെ പ്രശസ്തമായ ഇരുട്ടുകുത്തി ഓടിവള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജലോത്സവം അരങ്ങേറിയത്.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി. താന്തോന്നിത്തുരുത്തിന്റെ 'ഗരുഡൻ' ഒന്നാം സ്ഥാനവും കെ.ബി.സി. കുറുമ്പത്തുരുത്തിന്റെ 'താനിയൻ ദി ഗ്രേറ്റ്' രണ്ടാം സ്ഥാനവും വി.ബി.സി. നീണ്ടൂരിന്റെ 'ഗോതുരുത്ത്പുത്രൻ' മൂന്നാം സ്ഥാനവും നേടി.

ബി ഗ്രേഡ് വിഭാഗത്തിൽ കെ.ബി.സി. കൊറംകോട്ടയുടെ 'മടപ്ലാതുരുത്ത്' ഒന്നാം സ്ഥാനവും പുനർജനി വടക്കുംപുറത്തിന്റെ 'വടക്കുംപുറം' രണ്ടാം സ്ഥാനവും വൈ.കെ.പി. പാടൂരിന്റെ 'സെന്റ് സെബാസ്റ്റ്യൻ നം.2' മൂന്നാം സ്ഥാനവും നേടി.

എ ഗ്രേഡിലും ബി ഗ്രേഡിലുമായി 18 വള്ളങ്ങൾ പങ്കെടുത്തു. വള്ളംകളിയിൽ 46 വർഷം പൂർത്തിയാക്കിയ സുബ്രഹ്മണ്യൻ മുട്ടിനകത്തെ മുസിരിസ് ബോട്ട് ക്ലബ് ആദരിച്ചു.

*Thrissur Updation*
WhatsApp channel
https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

ക്ഷേമപെൻഷൻ രണ്ടായിരം രൂപയാക്കി ,വർധിപ്പിച്ചത് 400 രൂപആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്നും മുഖ...
29/10/2025

ക്ഷേമപെൻഷൻ രണ്ടായിരം രൂപയാക്കി ,വർധിപ്പിച്ചത് 400 രൂപ

ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

തദ്ദേശ, നിയമസഭാ
തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ.
സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ
എന്നിവർക്കു നൽകാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ സുരക്ഷയ്ക്കു സഹായം നൽകുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അർഹരായ സ്ത്രീകൾക്കു നൽകും. 33 ലക്ഷത്തിലേറെ സ്ത്രീകൾക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കൾക്ക് സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവർഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകും.
ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെയുള്ള കുടിശിക നൽകും.

കൂടുതൽ വാർത്തകൾക്ക്
ചാനൽ ഫോളോ ചെയ്യുക👇
https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെസംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ...
29/10/2025

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം ആയിരിക്കും നടക്കുക. രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെ നടക്കും. രണ്ടാം പ്രാക്ടിക്കൽ ജനുവരി 22 മുതൽ നടക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 9 ലക്ഷം വിദ്യാർഥികൾ.

മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 30 ന്തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ...
29/10/2025

മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 30 ന്

തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ 2025-26 വർഷത്തെ ബി.ഫാം. കോഴ്സിലേക്കുള്ള പ്രവേശത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ ഒൿടോബർ 30ന് രാവിലെ 09.30 മുതൽ ആരംഭിക്കും.
പ്ലസ് ടു രണ്ടാം വർഷം ബയോളജി/ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 50% വീതം മാർക്കു വാങ്ങി പാസായവർക്ക് പ്രവേശന യോഗ്യതയുണ്ട്. പ്രവേശനത്തിനായി അന്നേദിവസം കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ടി സി, ഫോട്ടോകൾ, എന്നിവയുമായി നേരിട്ട് ഹാജരാകുക. കേരള സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാരിൻ്റെ മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. ഉയർന്ന മാർക്കുള്ളവർക്ക് സ്കോളർഷിപ്പോടെ പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. അർഹരായവർക്ക് ഫീസ് ഇളവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400956, 9188400958 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

WhatsApp channel
https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

VENU'S DIGITAL ARCADE📍 Mannuthy📍 Kalathode📍 Patturaikkal📍 Westfort📍 Kodakara 📍 Chavakkad📍 Vadakkenchery📍 Irinjalakkuda📍 ...
29/10/2025

VENU'S DIGITAL ARCADE

📍 Mannuthy
📍 Kalathode
📍 Patturaikkal
📍 Westfort
📍 Kodakara
📍 Chavakkad
📍 Vadakkenchery
📍 Irinjalakkuda
📍 Ambakkadan Jn.
📍 Wadakkanchery
📍 Thriprayar
📍 Angamaly
📍 Alathur
📍 Ottapalam
📍 Chelakkara
📍 Palakkad
📍Chalakudy

💻 Hp world : Irinjalakkuda
💻 Dell exclusive store : Patturaikkal
💻 Lenovo exclusive store : Round west Thrissur

📍Samsung Smart Cafe : Ambakkadan Jn, Thrissur

For More Details Call :
7994610044
WE ARE DEALING 👇

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 28) അവധിതൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മു...
27/10/2025

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 28) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ഒക്ടോബര്‍ 28) അവധിപുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടന...
27/10/2025

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ (ഒക്ടോബര്‍ 28) അവധി

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ച് പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ (ഒക്ടോബര്‍ 28) അവധിയായിരിക്കുമെന്ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

ഇന്നത്തെ സ്വർണവില
27/10/2025

ഇന്നത്തെ സ്വർണവില

വള്ളംകളിക്ക് ഒരുങ്ങി കോട്ടപ്പുറം കായൽകോട്ടപ്പുറം സി.ബി.എല്‍ വള്ളംകളി അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കോട്ടപ്പുറം കായല...
24/10/2025

വള്ളംകളിക്ക് ഒരുങ്ങി കോട്ടപ്പുറം കായൽ

കോട്ടപ്പുറം സി.ബി.എല്‍ വള്ളംകളി അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി

കോട്ടപ്പുറം കായലിലെ ജലമാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. കോട്ടപ്പുറം സി.ബി.എല്‍ വള്ളംകളിയോടനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ചേര്‍ന്നു. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ ചുമതലകളുടെ പുരോഗതിയും അവലോകനം ചെയ്തു. ട്രാഫിക് നിയന്ത്രണവും വാഹന പാര്‍ക്കിംഗും പോലീസും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏകോപിപ്പിക്കും. കോട്ടപ്പുറം മാര്‍ക്കറ്റ് പരിസരത്തും ചേരമാന്‍ മസ്ജിദ്, സെന്റ് മൈക്കിള്‍സ് കത്രീഡല്‍ പള്ളി എന്നിവിടങ്ങളിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കും.

സി.ബി.എല്‍ വള്ളംകളിയുടെ അഞ്ചാം ഘട്ടമാണ് കോട്ടപ്പുറത്ത് നടക്കുന്നത്. ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. മത്സരത്തിനോടനുബന്ധിച്ച് പ്രദേശിക വള്ളംകളിയും സംഘടിപ്പിക്കും.

ഒക്ടോബര്‍ 25 ന് കോട്ടപ്പുറം കായലില്‍ നടക്കുന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജന്‍, ബെന്നി ബെഹനാന്‍ എം.പി, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുക്കും.

പുല്ലൂറ്റ് മുസിരിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ. ഗീത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സി. പ്രേംഭാസ്, മുസിരിസ് പ്രോജക്ട്‌സ് എം.ഡി. ഷാരോണ്‍ വീട്ടില്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://whatsapp.com/channel/0029Va9hZ1b7Noa5p7Yw1b0J

Address


Telephone

+918089392787

Website

Alerts

Be the first to know and let us send you an email when Thrissur updation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur updation:

  • Want your business to be the top-listed Media Company?

Share