01/11/2025
കായംകുളം കനീസാ പാലം പുനർ നിർമ്മിക്കാൻ പുതുക്കിയ ഭരണാനുമതി ലഭിച്ചു
കായംകുളം മണ്ഡലത്തിലെ കരിപ്പുഴ കനാലിനു കുറുകെയുള്ള കനിസാക്കടവ് പാലത്തിൻ്റെ നിർമ്മാണത്തിനായി 16.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. 2018 ൽ കനിസാക്കടവ് പാലത്തിൻ്റെ നിർമ്മാണത്തിനായി 11.20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ ഡിഎസ് ഒ ആർ 2021 പ്രകാരം എസ്റ്റിമേറ്റ് പരിഷ്കരിച്ചപ്പോൾ തുക 16.3 2 കോടി രൂപയായി വർധിച്ചിരുന്നു. വർദ്ധിച്ച തുകയ്ക്കുളള പുതിയ ഭരണാനുമതിക്കായി പ്രപ്പോസൽ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം സർക്കാരിൽ സമർപ്പിച്ചിരുന്നു. ഇത് പ്രകാരമാണ് പുതുക്കിയ ഭരണാനുമതി ലഭിച്ചത്. പുനർ നിർമ്മിക്കുന്ന പാലം ഒരു സ്പാനോട് കൂടി 30 മീറ്റർ നീളവും, ഇരുവശങ്ങളിലും നടപ്പാതയോട് കൂടി 12 മീറ്റർ വീതിയിൽ ബോസ്ട്രിംഗ് ആർച്ച് രീതിയിലാണ് നിർമ്മിക്കുന്നത്. 65 സെൻ്റ് സ്ഥലമാണ് പാലത്തിനും അപ്രോച്ച് റോഡിനും കൂടി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു.
#കായംകുളംന്യൂസ്