Attingal News

  • Home
  • Attingal News

Attingal News ആറ്റിങ്ങൽ വാർത്തകൾ വിരൽ തുമ്പിൽ

17/07/2023

*ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു*

ആറ്റിങ്ങൽ താലൂക്കാശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്കും, ഫിസിയോതെറാപ്പി യൂണിറ്റിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ചുവടെ കൊടുത്തിട്ടുള്ള തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

ഡയാലിസിസ് യൂണിറ്റ് തസ്തിക.

i )നഴ്സിംഗ് ഓഫീസർ - 02

യോഗ്യത: Bsc നഴ്സിംഗ് / ജനറൽ നഴ്സിംഗ് (ഡയാലിസിസ് ട്രെയിനിംഗ് ലഭിച്ചവർക്ക് മുൻഗണന) സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ii)ഡയാലിസിസ് ടെക്നീഷ്യൻ - 02

യോഗ്യത: ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്,ഗവ. ഓഫ് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,ഒരു വർഷത്തെ പ്രവൃത്തി പരിചയം

iii)നഴ്സിംഗ് അസിസ്റ്റൻറ് - 01

യോഗ്യത: നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് പാസ്സായ 40 വയസ്സിന് താഴെയുള്ളവർ,ഒരു വർഷത്തെ പ്രവർത്തിപരിചയം.

IV) ആശുപത്രി അറ്റൻഡർ ഗ്രേഡ് 2 - 01

യോഗ്യത - എഴുത്തും വായനയും അറിഞ്ഞിരിക്കണം, ഒരു വർഷത്തെ പ്രവൃത്തി പരിചയം

ഫിസിയോതെറാപ്പി യൂണിറ്റ് തസ്തിക.

i )ഫിസിയോതെറാപിസ്റ്റ് -01

യോഗ്യത:ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും BPT കോഴ്സ് പാസായിരിക്കണം,ഒരു വർഷത്തെ പ്രവൃത്തി പരിചയം

NOTE- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:18/07/2023 - 05 pm വരെ.

*കുട്ടികളുടെ അശ്ലീല വീഡിയോ  പ്രചരിപ്പിച്ച പ്രതിയെ  അറസ്റ്റ് ചെയ്തു*  കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീ...
11/07/2023

*കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു*



കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി
പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ.

കിളിമാനൂർ മലയമഠം ദേവേശ്വരം
ക്ഷേത്രത്തിന് സമീപം, കലാമന്ദിരം വീട്ടിൽ ജോഷിൻ (23) ആണ് അറസ്റ്റിലായത്

പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്

ജോഷിൻ സോഷ്യൽ മീഡിയ മുഖാന്തിരം,കുട്ടികളുടേത്
അടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും, സ്ഥിരമായി വീക്ഷിക്കുകയും,
ഡൗൺലോഡ് ചെയ്തത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് മറ്റ് പലർക്കും അയച്ചു
കൊടുക്കാറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോഷിന്റെ
മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ
പരിശോധനയ്ക്കായി അയച്ചിരുന്നു.

പരിശോധനാ ഫലം ലഭ്യമായതിൽ, ജോഷിൻ കുട്ടികളുടെ
അശ്ലീല ചിത്രങ്ങളും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ശേഖരിച്ച് സോഷ്യൽ മീഡിയ
വഴി പ്രചരിപ്പിച്ചതായി വെളിവായതിനാൽ ജോഷിനെതിരേ പോക്സോ ആകട് ചേർത്ത്
കേസ്സ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു

ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട..വില്പനയ്‌ക്കെത്തിച്ച 53.5 ഗ്രാം M**A യുമായി രണ്ടു യുവാക്കൾ പിടിയിൽ..ആറ്റിങ്ങൽ : വില്പ...
11/07/2023

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട..

വില്പനയ്‌ക്കെത്തിച്ച 53.5 ഗ്രാം M**A യുമായി രണ്ടു യുവാക്കൾ പിടിയിൽ..
ആറ്റിങ്ങൽ : വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം M**A യുമായി രണ്ടു യുവാക്കൾ ആറ്റിങ്ങൽ പോലീസും തിരുവനന്തപുരം റൂറൽ DANSAF ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായി. പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ലക്ഷങ്ങൾ വില വരും. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികൾ ആയ ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക്‌ നമ്പർ 60 ൽ രാജപാലന്റെ മകൻ അപ്പു എന്ന അപ്പുക്കുട്ടനും മാമം കിഴുവിലം പുതുവൽവിള പുത്തെൻ വീട്ടിൽ സജീറിന്റെ മകൻ വിച്ചു എന്നു വിളിക്കുന്ന സനീതും ആണ് പിടിയിൽ ആയതു.
ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ തിരുവനന്തപുരം റൂറൽ DANSAF ടീം നിരീക്ഷിച്ചു വരവേ ആണ് ലഹരി സംഘത്തിലെ പ്രധാനികളായ പ്രതികൾ M**A യുമായി അറസ്റ്റിൽ ആകുന്നത്
ബൈക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കറങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നും ആണ് 53.5ഗ്രാം M**A യും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സഹിതം അറസ്റ്റ് ചെയ്തത്. പ്രതികൾ ഉൾപ്പെട്ട ലഹരി വിൽപ്പന സംഘങ്ങളെ കുറിച്ചും ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ലഹരി മരുന്നിനു എതിരായ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ SP ശില്പ ദേവയ്യ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DySP ജയകുമാർ നർകോട്ടിക് സെൽ DySP V. T. രാസിത് എന്നിവരുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ISHO തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ SI അഭിലാഷ്, അഡിഷണൽ SI നുജൂo SCPO മാരായ അനിൽകുമാർ, ദിനു പ്രകാശ്, CPO മഹി റൂറൽ DANSAF ടീമിലെ SI ബിജു ഹക്ക്, ASI ബിജുകുമാർ, SCPO വിനീഷ്, CPO സുനിൽരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി M**A യും പ്രതികളെയും പിടികൂടിയത്

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് ...
27/09/2022

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ പ്രതികൾ അറസ്റ്റിൽ. കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു. തകർന്ന ഗ്ലാസ് ചില്ലുകൾ ദേഹത്ത് തറച്ച് ഡ്രൈവറക്ക് പരിക്ക് പറ്റിയിരുന്നു. പോലീസ് എത്തിയപ്പോഴേക്കും മാമം പാലത്തിനു താഴ് ഭാഗത്തേക്ക് പ്രതികൾ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മാമ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അൽഫാമും, ഷവർമ്മയും മന്തിയും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച വിഭവങ്ങൾ ആണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടാൻ...
02/05/2022

അൽഫാമും, ഷവർമ്മയും മന്തിയും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച വിഭവങ്ങൾ ആണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടാൻ സാധ്യത ഉണ്ട്...

കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവർക്ക് ബോധം ഉണ്ടായാൽ മതി...

സാൽമൊണല്ല ഒരു അപകടകാരിയായ വില്ലൻ ആണ്..

ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്.
ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും.

കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.

ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും. സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും.

പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്.

ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും......

നമ്മൾ പഴയ ഭക്ഷണ സംസ്കാരത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു...

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവുംആറ്റിങ്ങൽ:തിനവിള രാമരച്ചംവിള...
28/04/2022

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവും

ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശനി,വ്യാഴം,രാഹു,കേതു ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ദോഷങ്ങളെ ലഘൂകരിക്കാൻ മഹാനവഗ്രഹഹോമം,നവഗ്രഹകലശം,സമൂഹനീരാഞ്ജനം തുടങ്ങി വിശേഷാൽ പൂജകൾ 2022 മേയ് 1 ഞായറാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി ശ്രീ. തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നതാണ്.വിശേഷാൽ പൂജകൾ ബുക്ക് ചെയ്യുന്നതിനും വിശദാംശങ്ങൾക്കും 9495338319 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആറ്റിങ്ങൽ നഗരസഭയിലെ കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ അംഗങ്ങൾ പൊതുഅവധി ദിനമായ മാർച്ച് 12, 20 തീയതികളിൽ ജോലിക്കെ...
11/03/2022

ആറ്റിങ്ങൽ നഗരസഭയിലെ കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ അംഗങ്ങൾ പൊതുഅവധി ദിനമായ മാർച്ച് 12, 20 തീയതികളിൽ ജോലിക്കെത്തും. പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംഘടനാ സംസ്ഥാന നേതൃത്വത്തമാണ് കീഴ് ഘടകങ്ങളോട് ഈ തീരുമാനം അറിയിച്ചത്. തുടർന്ന് കെ.എം.സി.എസ്.യു ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികൾ ഈ മാസം 12 രണ്ടാം ശനിയാഴ്ചയും, 20 ഞായറാഴ്ച്ചയും ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് ചെയർപേഴ്സനും, സെക്രട്ടറിക്കും കൈമാറി.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതി നിർവ്വഹണം മാർച്ച് മാസത്തിൽ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ദേശീയ പണിമുടക്കിന്റെ ഭാഗമായി മാർച്ച് അവസാനം 2 ദിവസം ഓഫീസ് പ്രവർത്തന രഹിതമാവുന്ന സാഹചര്യവും നിലവിലുണ്ട്. അതിനാൽ സംഘടനയുടെ ഈ ഉജിതമായ തീരുമാനം അഭിനന്ദനാർഹമാണെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു

ആറ്റിങ്ങൽ നഗരസഭയുടെ വാരാന്ത്യ ടാക്സ് കളക്ഷൻ സെന്റെർ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് അധികൃതർ നഗര പരിധിയിലെ നികുത...
11/03/2022

ആറ്റിങ്ങൽ നഗരസഭയുടെ വാരാന്ത്യ ടാക്സ് കളക്ഷൻ സെന്റെർ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് അധികൃതർ

നഗര പരിധിയിലെ നികുതി ദായകർക്ക് പിഴ കൂടാതെ നികുതി ഒടുക്കുന്നതിനു വേണ്ടിയാണ് മാർച്ച് 12, 13 തീയതികളിലായി കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നത്. 12.03.2022 ശനിയാഴ്ച ജയഭാരത് സ്കൂൾ, അമ്പലംമുക്ക് വാർഡ് സേവാകേന്ദ്രം, പരവൂർകോണം എൽപി സ്കൂളിലും 13.03.2022 ഞായറാഴ്ച ആലംകോട് എൽപി സ്കൂൾ, തുളസിയമ്പലം, ആർ.കെ.വി ഷെഡിന് സമീപത്തെ എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിലാണ് കളക്ഷൻ സെന്റെറുകൾ പ്രവർത്തിക്കുന്നത്. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഈ സേവനം നഗരസഭ ലഭ്യമാക്കുന്നത്. കെട്ടിട നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവർ അടിയന്തിരമായി നഗരസഭ ഒരുക്കിയിട്ടുള്ള ഇത്തരം സംവിധാനങ്ങളിലൂടെ നികുതി ഒടുക്കി മറ്റ് നീയമ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു

കണ്ണില്ലാത്ത ക്രൂരത : അഞ്ചുതെങ്ങ് കായിക്കരയിലെ മത്സ്യകൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു : ലക്ഷങ്ങളുടെ നഷ്ടം.അഞ്ചുതെങ്ങ് കാ...
28/09/2021

കണ്ണില്ലാത്ത ക്രൂരത : അഞ്ചുതെങ്ങ് കായിക്കരയിലെ മത്സ്യകൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു : ലക്ഷങ്ങളുടെ നഷ്ടം.

അഞ്ചുതെങ്ങ് കായിക്കരയിലെ മത്സ്യകൃഷിയുടെ വൈദ്യുത ബന്ധം സാമൂഹ്യവിരുദ്ധർ വിച്ഛേദിച്ചു. മത്സ്യങ്ങൾ ചത്തുപൊങ്ങി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയുടെ ബയോ ഫ്ലോക്ക് മത്സ്യകൃഷിയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

ഫിഷറീസ് വകുപ്പിന് കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സുഭിക്ഷ കേരളം 2020 - 2021 പദ്ധതി പ്രകാരം അഞ്ചുതെങ്ങ് കായിക്കര സ്വദേശിനി വീണാ സൂനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബയോ ഫ്ലോക്ക് മത്സ്യകൃഷിയാണ് വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.

ബയോ ഫ്ലോക്ക് ടാങ്കിലേക്കുള്ള പ്രധാന വൈദ്യുത സംവിധാനം വിച്ഛേദിക്കപ്പെട്ടതോടെ ടാങ്കുകളിലെ മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങുകയായിരുന്നു.

കുറച്ചു സ്ഥലത്ത് കൂടുതൽ മത്സ്യങ്ങൾ വളർത്തുന്ന പദ്ധതിയാണ് ബയോ ഫ്ലോക്ക്. ഇത്തരം മത്സ്യകൃഷിയ്ക്ക് എയർ പമ്പ്കൾ (HAP-120) ഓക്‌സിജൻ ക്രമീകരണത്തിനായ്
ടാങ്ക്കൾക്കുള്ളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മൂന്നോളം പമ്പുകൾ ഇത്തരത്തിൽ 24 മണിയ്ക്കൂറും പ്രവർത്തിച്ചാൽ മാത്രമേ ടാങ്കിനുള്ളിൽ മത്സ്യങ്ങൾക്ക് ആവിശ്യമായ ഒക്സിജൻ ലഭ്യമാകുകയുള്ളു. പവർക്കട്ട്ലൂടെ ഈ പമ്പുകളുടെ പ്രവർത്തനം നിലയ്ക്കുന്നത് ഒഴുവാക്കുവാനായ് ആറ് മണിയ്ക്കൂറോളം ബാറ്ററി ബാക്കപ്പുള്ള ഇൻവെർട്ടറും ഇതിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഈ ടാങ്കിലേയ്ക്ക് പോകുന്ന മെയിൻ ലൈനാണ് സാമൂഹ്യവിരുദ്ധർ കട്ട്‌ ചെയ്തത് ഇതോടെ പ്രവർത്തനം ഇൻവർട്ടറിലേക്ക് മാറിയെങ്കിലും ഇന്ന് ഹർത്താൽ ആയതിനാൽ തന്നെ വളരെ വൈകിയാണ് ഉടമയും കുടുംബവും ടാങ്കിനടുത്ത് എത്തിയത്.
അപ്പോഴേയ്ക്കും അഞ്ചര മാസത്തെ മൂന്നോളം പേരുടെ കഠിനാധ്വാനം വിഭലമാകുകയായിരുന്നു.

തുടർന്ന് ഉടമയും കുടുംബവും നടത്തിയ പരിശോധനയിലാണ് ടാങ്ക്കളിലേക്കുള്ള വൈദ്യുതബന്ധം തടസ്സപ്പെടുത്തിയതായ് കണ്ടെത്തിയത്.

ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസിനെ അറിയിക്കുകയും പോലീസ് സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു.

മുൻപൊരിക്കലും സമാന അനുഭവം ഉണ്ടായിട്ടുള്ളതായി ഉടമ പറയുന്നു. എന്നാൽ അന്ന് ഒരു ടാങ്കിലേക്ക് ഉള്ള വൈദ്യുതബന്ധം മാത്രമാണ് തടസ്സപ്പെട്ടിരുന്നത് എന്നാൽ അത് തങ്ങളുടെ നോട്ടപ്പിശകിനാൽ സംഭവിച്ചതാകാം എന്ന് കരുതി വിഷയം ഗൗരവത്തിൽ എടുത്തിരുന്നില്ലെന്നും ഉടമ പറയുന്നു.

മികച്ച പ്രവർത്തണം കാഴ്ചവെച്ച കാനിസ് ഫാം ഹൗസ് മത്സ്യകൃഷിയുടെ ( ബയോ ഫ്ലോക്ക് മത്സ്യ) പ്രവർത്തനങ്ങൾ കാണുവാനും വിലയിരുത്താനുമായ് തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ശ്വേത നഗോർട്ടിക IAS ഇവിടം സന്ദർശിച്ചിരുന്നു.

വിവാദങ്ങൾക്ക് വിട : അഞ്ചുതെങ്ങിന്റെ ധീര ചരിത്ര സത്യം വീണ്ടും ചുമരിൽ തെളിഞ്ഞു.കഴക്കൂട്ടം ആക്കുളം ബൈപ്പാസിന്റെ ചുവരിൽ വരച്...
24/09/2021

വിവാദങ്ങൾക്ക് വിട : അഞ്ചുതെങ്ങിന്റെ ധീര ചരിത്ര സത്യം വീണ്ടും ചുമരിൽ തെളിഞ്ഞു.

കഴക്കൂട്ടം ആക്കുളം ബൈപ്പാസിന്റെ ചുവരിൽ വരച്ച അഞ്ചുതെങ്ങ് സമര ചിത്രത്തിന്റെ അടിക്കിറുപ്പ് വീണ്ടും കഴക്കൂട്ടം / ആക്കുളം ബൈപാസ്സ് പാതയിലെ മതിലിൽ തെളിഞ്ഞു.

ഇത്തവണ ചിത്രതിന്റെ അടിക്കുറുപ്പ് ഇംഗ്ലീഷിൽ കൂടി എഴുതി ചേർത്തുകൊണ്ടാണ് ആറിട്ടീരിയ ഇവിടുത്തെ ചുവരെഴുത്ത് പൂർത്തിയാക്കിയത്.

നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിന്‍റെ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ആര്‍ട്ടീരിയ എന്നപേരിൽ ചുവര്‍ചിത്ര പദ്ധതി നടപ്പിലാക്കിയത്.

ഇതിന്റെ ഭാഗമായാണ് കഴക്കൂട്ടം ആക്കുളം ബൈപ്പാസ് കേന്ദ്രീകരിച്ചുകൊണ്ട് അഞ്ചുതെങ്ങ് കലാപം ചിത്രങ്ങൾ വരയ്ച്ചത്, ഈ ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പിന്റെ തലക്കെട്ട് അഞ്ചുതെങ്ങ് സമരം എന്നെഴുതിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന്റെ ഭാഗമായി " ഈ സമരം ആറ്റിങ്ങൽ കലാപം എന്നും അറിയപ്പെട്ടിരുന്നു" എന്നുകൂടി അടിക്കുറുപ്പിൽ കൂട്ടിചേർക്കപ്പെട്ടിട്ടുണ്ട്.

അഞ്ചുതെങ്ങ് കലാപ ചരിത്രം കൂടുതൽ സ്ഥലങ്ങളിൽ രേഖപ്പെടുത്തണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രിയ്ക്കും ടൂറിസം മന്ത്രിയ്ക്കും കത്...
23/09/2021

അഞ്ചുതെങ്ങ് കലാപ ചരിത്രം കൂടുതൽ സ്ഥലങ്ങളിൽ രേഖപ്പെടുത്തണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രിയ്ക്കും ടൂറിസം മന്ത്രിയ്ക്കും കത്തയച്ചു.

അഞ്ചുതെങ്ങ് കലാപ ചരിത്രം കൂടുതൽ സ്ഥലങ്ങളിൽ രേഖപ്പെടുത്തണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസിനും കത്തയച്ചു.

അഞ്ചുതെങ്ങ് കലാപ ചരിത്രം ആർട്ടീരിയ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്തിലാണ് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ഈ ആവിശ്യം അഭ്യർത്ഥിച്ചത്.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ക്കെതിരെയുള്ള ഭാരതത്തിലെ ആദ്യ സംഘടിത കലാപമായിട്ടും ചരിത്രത്തിൽ അർഹമായ പരിഗണന ലഭിക്കാതെപോയ അഞ്ചുതെങ്ങ് കലാപത്തിന് പരിഗണന നൽകിക്കൊണ്ട് ടൂറിസം വകുപ്പിന്റെ ആർട്ടീരിയ പദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിനും ടൂറിസം വകുപ്പിനും അഞ്ചുതെങ്ങ് നിവാസികളുടെ നന്ദി അറിയിക്കുന്നതിനോടൊപ്പം

വളരെയേറെ ചരിത്രപ്രാധാന്യമുള്ളതും എന്നാൽ അർഹമായ പരിഗണന ലഭ്യമാകാതെ പോകുകയും ചരിത്ര താളുകളിൽ ഇടം നേടാതെയും പോയ അഞ്ചുതെങ്ങിന് വളരെ വൈകിയാണെങ്കിലും കഴക്കൂട്ടത്തെ പൊതുനിരത്തിലെ ചുമരിലൂടെയെങ്കിലും ലഭിച്ച അംഗീകാരം ഞങ്ങൾ അഞ്ചുതെങ്ങ് നിവാസികൾക്ക് വളരെയേറെ സന്തോഷവും അതിലേറെ ആത്മാഭിമാനവും നൽകുന്ന ഒന്നാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

1721 ലെ നൂറ്റിനാൽപതോളം പേരുടെ ഉന്മൂലനത്തിന് കാരണമായ പോരാട്ട ചരിത്രം മൂന്ന് നൂറ്റാണ്ട് പിന്നിടുന്ന ഈ സാഹചര്യത്തിൽ പോലും അഞ്ചുതെങ്ങ് എന്ന ചരിത്ര ഗ്രാമത്തിന് അർഹമായ നൽകി രേഖപ്പെടുത്തിയ ചുവരെഴുത്ത് തിരുത്തണമെന്ന ആവിശ്യവുമായി ചില തല്പര കക്ഷികൾ മുന്നോട്ടു വന്നതായി അറിയുവാൻ സാധിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളെ തള്ളികളഞ്ഞുകൊണ്ട് ഇനിയും കൂടുതൽ സ്ഥലങ്ങളിൽ അഞ്ചുതെങ്ങ് കലാപം രേഖപെടുത്തൈവാനുള്ള നടപടി ഉണ്ടാകണമെന്നും ഇമെയിൽ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നത്.

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ താൽക്കാലിക തസ്തികകളിൽ ദിവസവേതനത്തിൽ തൊഴിൽ അവസരം.ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ താൽക്കാലിക ത...
20/09/2021

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ താൽക്കാലിക തസ്തികകളിൽ ദിവസവേതനത്തിൽ തൊഴിൽ അവസരം.

ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ താൽക്കാലിക തസ്തികകളിൽ ദിവസവേതനത്തിന് ഒഴിവുകൾ ഉണ്ട്. സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ എന്നി തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.

പി. എസ്.സി അംഗികൃത യോഗ്യതയുള്ളവരും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വേണ്ടത്ര രേഖകളും അസൽ പകർപ്പുമായി 24 സെപ്റ്റംബർ രാവിലെ 10 മണി മുതൽ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Address


Alerts

Be the first to know and let us send you an email when Attingal News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Attingal News:

  • Want your business to be the top-listed Media Company?

Share