Pachakuthira Monthly

  • Home
  • Pachakuthira Monthly

Pachakuthira Monthly A monthly in Malayalam, Pachakuthira covers topics of general interest such as current affairs, poli

annual subscription rate (by post ):
rs. 300 ( in india )
send DD (in favour of DC BOOKS ) or MO to
the manager, pachakuthira monthly, DC books, kottayam- 686 001. Online Subscription https://dcbookstore.com/category/periodicals

G PAY വഴിയും വരിസംഖ്യ അടക്കാം
lD:
qr.dcbooks1@sib

Send Subscription detailes to phone : 9946109101

17/07/2025
കഥയുമായി  എം. എ. റഹ്‌മാൻ വീണ്ടുംവൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്ര സിനിമയായ, ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ 'ബഷീർ ദ...
11/07/2025

കഥയുമായി എം. എ. റഹ്‌മാൻ വീണ്ടും


വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്ര സിനിമയായ, ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ 'ബഷീർ ദ മാൻ ' അടക്കമുള്ള ശ്രദ്ധേയമായ ഡോക്യുമെൻ്ററി ചലച്ചിത്രങ്ങളുടെ സംവിധായകനാണ് എം. എ. റഹ്‌മാൻ .
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തുകൂടിയായ റഹ്‌മാൻ നീണ്ട ഒരിടവേളക്കുശേഷം എഴുതിയ ചെറുകഥയാണ് 'ആക്രി. ' പച്ചക്കുതിരയുടെ ജൂലൈ ലകത്തിൽ അതു വായിക്കൂ.
വര: വിഷ്ണുറാം.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

മൈത്രേയൻ സംസാരിക്കുന്നുകേരളത്തിലെ സാമൂഹികചിന്തകരിൽ വ്യത്യസ്‌തനായ ഒരാളാണ് മൈത്രേയൻ. തികച്ചും പ്രയോജനരഹിതമായ ഒട്ടേറെ സദാചാ...
08/07/2025

മൈത്രേയൻ സംസാരിക്കുന്നു

കേരളത്തിലെ സാമൂഹികചിന്തകരിൽ വ്യത്യസ്‌തനായ ഒരാളാണ് മൈത്രേയൻ. തികച്ചും പ്രയോജനരഹിതമായ ഒട്ടേറെ സദാചാരധാരണകളെ ഒട്ടും മടിയില്ലാതെ ചോദ്യം ചെയ്യുകയും, പഠനാർഹമല്ലാത്ത എതിർചോദ്യങ്ങളെ പരിഹസിച്ച് നിർവ്വീര്യമാക്കുകയും ചെയ്യുന്ന രീതിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ അദ്ദേഹം സ്വീകരിച്ചുപോരുന്നത്. മത - ജാതി രാഷ്ട്രീയം അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വിമർശനവിഷയമാണ്. ആ വിഷയത്തിലൂന്നിയുള്ള ശ്രദ്ധേയമായ ഒരു സംഭാഷണമാണ് മനോജ് വി പച്ചക്കുതിരയുടെ ജൂലൈ ലക്കത്തിൽ മൈത്രയനുമായി നടത്തിയിരിക്കുന്നത്.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

വേടൻ  ജീവിതവും നിലപാടുകളും  സംസാരിക്കുന്ന  ജൂലൈ ലക്കം; ഒപ്പം മറ്റു പലതും....റാപ്പ് ഗായകൻ വേടൻ നിലപാടുകൾ വ്യക്തമാക്കുന്ന ...
05/07/2025

വേടൻ ജീവിതവും നിലപാടുകളും സംസാരിക്കുന്ന ജൂലൈ ലക്കം; ഒപ്പം മറ്റു പലതും....
റാപ്പ് ഗായകൻ വേടൻ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു അഭിമുഖ സംഭാഷണവുമായി വരുന്നു. മലയാളത്തിലെ ഒരു അച്ചടിമാധ്യമത്തിൽ ആദ്യമായാണ് അദ്ദേഹം ഒരു അഭിമുഖ സംഭാഷണത്തിന് തയ്യാറാവുന്നത്. രാജേഷ് കെ. എരുമേലി നടത്തിയ ആ ഇൻ്റർവ്യു പച്ചക്കുതിരയുടെ ജൂലൈ ലക്കത്തിൽ വായിക്കാം.

# വിഖ്യാത ഇംഗ്ലീഷ്സാഹിത്യകാരനും, എത്യോപ്യയിൽ ജനിച്ച അമേരിക്കൻ ഭിഷഗ്വരനുമായ ഡോ. എബ്രഹാം വർഗ്ഗീസിൻ്റെ ഹാർവേഡ് യൂനിവേഴ്സിറ്റി 2025 പ്രഭാഷണം. വിവർത്തനം: ജോസഫ് കെ. ജോബ്.

# മൈത്രേയനുമായി മനോജ് വി. നടത്തിയ സംഭാഷണം.

# കെട്ടുകഥയിലെ നമ്പൂരിത്തവും സുറിയാനി ക്രിസ്ത്യാനികളും: ഡോ. റോസി തമ്പി.
# ബഷീർസാഹിത്യത്തിലെ സ്ഥലകാലങ്ങൾ: ഡോ. അബൂബക്കർ കാപ്പാട്.
# വീഡിയോയെ ഒരു കലാരൂപമായി പുനർനിർവചിച്ച അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന ബിൽ വയോളയെക്കുറിച്ച് പി. കെ. സുരേന്ദ്രൻ.

ചെറുകഥകൾ:
# ആക്രി : എം. എ. റഹ്‌മാൻ. വര: വിഷ്ണുറാം.
# തീർപ്പ് : സോക്രട്ടീസ് കെ. വാലത്ത്.
വര: സചീന്ദ്രൻ കാറഡുക്ക.

കവിതകൾ:
# ജെനി ആൻഡ്രൂസ്, എൽ. തോമസ്കുട്ടി, രശ്മി കേളു, രശ്മി സൈലേഷ്, ഡെയ്സി ജാക്വിലിൻ.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.

വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

പച്ചക്കുതിരയുടെ വരിസംഖ്യ ഓൺലൈനിൽ അടക്കാം

ഓർമ്മകൾക്ക് സഞ്ചാരസ്വാതന്ത്ര്യം വിലക്കപ്പെട്ടിട്ടില്ലാത്തതിനാൽ 'പിറവി'യുടെ കാഴ്ചാനുഭവം രാജൻ സംഭവത്തിലേക്കും അടിയന്തരാവസ്...
25/06/2025

ഓർമ്മകൾക്ക് സഞ്ചാരസ്വാതന്ത്ര്യം വിലക്കപ്പെട്ടിട്ടില്ലാത്തതിനാൽ 'പിറവി'യുടെ കാഴ്ചാനുഭവം രാജൻ സംഭവത്തിലേക്കും അടിയന്തരാവസ്ഥയിലേക്കും ഈച്ചര വാരിയരിലേക്കുമെല്ലാം ചരിത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഇപ്പോഴും സഞ്ചരിച്ചെത്തുന്നു. അടിയന്തരാവസ്ഥ അധികാരവും അന്ധകാരവും ചേർന്ന് സൃഷ്ടിച്ച സവിശേഷകാലമായിരുന്നെങ്കിലും അതിനെ അവലംബമാക്കി സിനിമകളൊന്നും ഏറെയുണ്ടായില്ല. എന്നാൽ 'പിറവി' ഇപ്പോഴും ആ കാലം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു: കഴിഞ്ഞ ഏപ്രിൽ 26ന് അന്തരിച്ച ഷാജി എൻ. കരുൺ നിർവ്വഹിച്ച സാംസ്‌കാരിക ദൗത്യങ്ങൾ.
ഡോ. വി. മോഹനകൃഷ്ണൻ്റെ ലേഖനം വായിക്കൂ, പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ശാഖകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും. 35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

കവിതക്കും  തനിക്കുമിടയിലൂടെ  സുജ എം. ആർ എഴുതുകയാണൊരു കവിത. പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ ആ കവിതയുണ്ട്. പച്ചക്കുതിര മാസിക...
21/06/2025

കവിതക്കും തനിക്കുമിടയിലൂടെ സുജ എം. ആർ എഴുതുകയാണൊരു കവിത. പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ ആ കവിതയുണ്ട്.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

പോതിയും പൂതവും : മഞ്ജു സാഗർ കവിതയെഴുതുന്നു, കവിതക്കൊരു ചിത്രവും ചിത്രകാരികൂടിയായ കവി വരച്ചിരിക്കുന്നു. പച്ചക്കുതിരയുടെ ജ...
18/06/2025

പോതിയും പൂതവും : മഞ്ജു സാഗർ കവിതയെഴുതുന്നു, കവിതക്കൊരു ചിത്രവും ചിത്രകാരികൂടിയായ കവി വരച്ചിരിക്കുന്നു.
പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ അതു കാണുകയും വായിക്കുകയും ചെയ്യാം.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും,
പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.

വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

ജയിച്ച യുദ്ധങ്ങളില്ല, അഥവാ ഏതു ജയത്തിലും മരണം വെന്നിക്കൊടി പാറിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാൽ മനുഷ്യ ജീവിതത്തിലേക്...
16/06/2025

ജയിച്ച യുദ്ധങ്ങളില്ല, അഥവാ ഏതു ജയത്തിലും മരണം വെന്നിക്കൊടി പാറിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാൽ മനുഷ്യ ജീവിതത്തിലേക്ക് തിരിച്ചുവെച്ച കലയുടെ കണ്ണാടിയിൽ നാം യുദ്ധഭീകരതകളുടെയും യുദ്ധമുറിവുകളുടെയും ഉണങ്ങാത്ത നേരുകൾ കണ്ടുകൊണ്ടിരിക്കുന്നു.
ഡോ. സുധീഷ് കോട്ടേമ്പ്രം എഴുതുന്നു, യുദ്ധഭീകരതകളിൽ നിന്ന് ഉയിർകൊണ്ട ലോകപ്രസിദ്ധമായ കലകളെക്കുറിച്ച്.

വായിക്കൂ, പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ശാഖകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും. 35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

ബുദ്ധനും  പട്ടാളക്കാരിയും തമ്മിൽ എന്ത് ?പട്ടാളജീവിതവും ആ ലോകപരിസരവും  എഴുത്തു വിഷയമാക്കിയ വളരെ പ്രസിദ്ധരായ നോവലിസ്റ്റുകൾ...
13/06/2025

ബുദ്ധനും പട്ടാളക്കാരിയും തമ്മിൽ എന്ത് ?

പട്ടാളജീവിതവും ആ ലോകപരിസരവും എഴുത്തു വിഷയമാക്കിയ വളരെ പ്രസിദ്ധരായ നോവലിസ്റ്റുകൾ മലയാളത്തിലുണ്ട്. അവരെല്ലാം പുരുഷന്മാരാണ്. എന്നാൽ, പട്ടാളജീവിതത്തിലൂടെ കണ്ടനുഭവിച്ച ഇന്ത്യൻജീവിതം എഴുതി ശ്രദ്ധേയയായിത്തീർന്ന മലയാളത്തിലെ ഒരേയൊരു എഴുത്തുകാരിയാണ് ലഫ്റ്റ്നൻ്റ് കേണൽ ഡോ. സോണിയ ചെറിയാൻ. ആത്മകഥയായും ആത്മാനുഭവങ്ങളായും നോവലായും സോണിയയുടെ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു.

ഡോ. സോണിയ ചെറിയാനുമായി ഡോ. ജോസഫ് കെ. ജോബ് നടത്തിയ ശ്രദ്ധേയമായ അഭിമുഖസംഭാഷണംപച്ചക്കുതിരയുടെ
ജൂൺ ലക്കത്തിൽ.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ഷോപ്പുകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും.
35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

മുംബൈ  സബർബൻ ട്രെയിനിനുള്ളിൽ  ഒരു കഥഉറുദു ഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സാജിദ് റഷീദ്.  1955-ൽ മുംബൈയിൽ ജനനം. പത്രപ്...
10/06/2025

മുംബൈ സബർബൻ ട്രെയിനിനുള്ളിൽ ഒരു കഥ

ഉറുദു ഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സാജിദ് റഷീദ്. 1955-ൽ മുംബൈയിൽ ജനനം. പത്രപ്രവർത്തകനും പത്രാധിപരുമായിരുന്നു. 'സോണേ കെ ഭാന്ത്' എന്ന അദ്ദേഹത്തിന്റെ നോവൽ നിരവധി പുരസ്‌കാരങ്ങൾ നേടി. 2011 ജൂലൈ 11-ന് നിര്യാതനായി.
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം സാജിദ് റഷീദ് എഴുതിയ കഥയാണ് ' പുതപ്പിനുള്ളിൽ.'
വിവർത്തനം : എ. പി. കുഞ്ഞാമു.
വര: തോലിൽ സുരേഷ്.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ശാഖകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും. 35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

2001-2004ൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിതന്നെയാണ്, സ്വന്തം രാഷ്ട്രീയ ഇമേജ് നിലനിർത്താനുള്ള ശ്രമത്തിൽ,...
07/06/2025

2001-2004ൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന
എ. കെ. ആന്റണിതന്നെയാണ്, സ്വന്തം രാഷ്ട്രീയ ഇമേജ് നിലനിർത്താനുള്ള ശ്രമത്തിൽ, ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ, അവരെ കൈയേറ്റക്കാരും അക്രമികളും മാവോയിസ്റ്റുകളും ആയി ചിത്രീകരിച്ച്, അവരുടെ നേർക്ക് ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ട ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തിരുന്നത്. അക്കാലത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന
കെ. സുധാകരൻ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം, പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ച് സംഘർഷം രൂക്ഷമാക്കി. സ്വന്തം അനുയായികളെ മുത്തങ്ങയിൽ ഇറക്കി, സംഘർഷം ഉണ്ടാക്കുകപോലും ചെയ്‌തു.

നരവേട്ട എന്ന ചലച്ചിത്രത്തിലൂടെ മുത്തങ്ങ വീണ്ടും ചർച്ചയാവുമ്പോൾ, ആ കാലഘട്ടത്തിലെ യാഥാർഥ്യങ്ങൾ ചർച്ചചെയ്യുകയാണ്
ജി. പി. രാമചന്ദ്രൻ.
വായിക്കൂ, പച്ചക്കുതിര മാസികയുടെ ജൂൺ ലക്കം.

പച്ചക്കുതിര മാസിക എല്ലാ ഡി സി ബുക്സ് ശാഖകളിലും, പ്രമുഖ ന്യൂസ് സ്റ്റാൻ്റുകളിലും ലഭിക്കും. 35 രൂപയാണ് ഒരു പ്രതിയുടെ വില.
വാർഷികവരിസംഖ്യ 420 രൂപ അടച്ചാൽ തപാൽവഴി ഇന്ത്യയിൽ എവിടെയും.

Address


Alerts

Be the first to know and let us send you an email when Pachakuthira Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pachakuthira Monthly:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Our Story

annual subscription rates (by post ): rs.240 ( in india ), rs.1750 ( in abroad ).

send DD (in favour of DC BOOKS,KOTTAYAM) or MO to the manager, pachakuthira monthly, DC books, kottayam- 686 001. phone : 0481 2301614