16/08/2025
നിന്റെ ഏകാന്തതയിൽ ഞങ്ങളുടെ പകലുകളെ നീ കണ്ടിരുന്നു.നിന്റെ ഉണർവിൽ ഞങ്ങളുടെ നിദ്രയിലെ ചിരിയും കരച്ചിലും നീ കേട്ടിട്ടുണ്ട്.
ജനിമൃതികൾക്കിടയിൽ നിനക്ക് തെളിഞ്ഞുകിട്ടിയ എല്ലാ പൊരുളുകളും ഞങ്ങളോട് പറയുക.
അവൻ പറഞ്ഞു : ഓർഫലീസിലെ ജനങ്ങളെ, നിങ്ങളുടെ പ്രാണനെ തൊടുന്ന എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്...