Powran DAILY

Powran  DAILY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Powran DAILY, Newspaper, .
(1)

1960 - ൽ കെ.ജി. കൃഷ്ണൻ കുട്ടിയുടെ പത്രാധിപത്യത്തിലാരംഭിച്ചതാണ് പൗരൻ സായാഹ്ന ദിനപത്രം. ഇതിന് കീഴിൽ ഇപ്പോൾ പുസ്തകപ്രസാധനവുമുണ്ട്.
126പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
വാർത്തകൾക്കും പരസ്യത്തിനും
9249735321

വൻ മയക്കുമരുന്ന് വേട്ട ,ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ...
27/07/2025

വൻ മയക്കുമരുന്ന് വേട്ട ,ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ജാലംഗി മുർഷിദാബാദ് മുരാഡ്‌പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറ് കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തർഘോഷ് പാറ സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പേരും ബംഗാളിൽ നിന്നാണ് കഞ്ചാവ് ട്രയിൻ മാർഗം കടത്തിയത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് കൈമാറി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഇവരിൽ നിന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണമാരംഭിച്ചു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ ,ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർമാരായ വി.എം കേഴ്സൻ, കെ സെനോദ്, എസ്.ഐമാരായ കെ.നന്ദകുമാർ, ബി.എം ചിത്തുജി, എം.വി അരുൺ ദേവ് , സി പി ഒ മാരായ വി.എ അഫ്സൽ, സിറാജുദീൻ, ഷിഹാബ്, വി.പി ബൈജു, കെ.കെ സജ്നാസ്, പി.കെ ഹാരിസ്, ഇൻഷാദ പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി  എം. എസ്.സി ബോട്ടണി  പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹ്സിന മുഹമ്മദ് . ആലുവ യു.സി കോളേജ് വിദ...
27/07/2025

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം. എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹ്സിന മുഹമ്മദ് . ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയായ മുഹ്സിന കുട്ടമശ്ശേരി ആനിക്കാട് കവലക്ക് സമീപം കുന്നപ്പിള്ളി വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ഷഹനാസിന്റെയും മകളാണ്.

27/07/2025

സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ്‌ ആൻഡ് ഇൻവെസ്റ്റ്മെന്റ് കോഓപ്പറേറ്റീവ് (India) ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു.

ഷീബ ആലുവ: കീഴ്മാട്  മുബാറക് ഹോംസിൽ താമസിക്കുന്ന കൈപ്പാലത്തിൽ സുധീറിൻ്റെ ഭാര്യ ഷീബ (45) നിര്യാതയായി. ഇടപ്പിള്ളി വട്ടേക്കു...
27/07/2025

ഷീബ
ആലുവ: കീഴ്മാട് മുബാറക് ഹോംസിൽ താമസിക്കുന്ന കൈപ്പാലത്തിൽ സുധീറിൻ്റെ ഭാര്യ ഷീബ (45) നിര്യാതയായി. ഇടപ്പിള്ളി വട്ടേക്കുന്നം ആശാരിക്കുടി കുടുംബാംഗമാണ്.
മക്കൾ - ഫാബി, ഫിദ മെഹ്റിൻ (പ്ലസ് റ്റു വിദ്യാർത്ഥിനി, ആലുവ ഗവ: ഗേൾസ് സ്കൂൾ). മരുമകൻ: ഇൻശാദ് (ഗൾഫ്) ഖബറടക്കം കഴിഞ്ഞു.

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരള പ്രസിഡന്റ് പി. വി ജോയ് (  ബാങ്കേഴ്സ് ക്ലബ്ബ് ആലുവ)
27/07/2025

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരള പ്രസിഡന്റ് പി. വി ജോയ് ( ബാങ്കേഴ്സ് ക്ലബ്ബ് ആലുവ)

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരള ജനറൽ സെക്രട്ടറിഎ.സി. ജയ ഗോപാലൻ  ( ബാങ്കേഴ്സ് ക്ലബ്ബ് ഗ്രേറ്റർ കൊച്ചിൻ)
27/07/2025

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബ്സ് കേരള ജനറൽ സെക്രട്ടറിഎ.സി. ജയ ഗോപാലൻ
( ബാങ്കേഴ്സ് ക്ലബ്ബ് ഗ്രേറ്റർ കൊച്ചിൻ)

27/07/2025

അലുവ ശിവക്ഷേത്രപരിസരത്ത് ജലനിരപ്പ് താഴ്ന്നില്ല
നഗരത്തിൽ കുറഞ്ഞു
പക്ഷേ ഡാമിൽ നിന്നും ജലമെത്തുന്നു

27/07/2025

വട്ടിയൂർകാവിൽ പത്മജ വേണുഗോപാലിനെ പരീക്ഷിക്കാനൊരുങ്ങി ബിജെപി

27/07/2025

ആലുവ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

ട്രെയിനിൽ ഏഴ് കിലോ കഞ്ചാവുമായി എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷഹാനുൽ ഇസ്മയിലിനെയാണ് റൂറൽ പൊലീസിന്റെ ഡാൻ സാഫ് ടീം പിടികൂടിയത്

27/07/2025

മഴ കുറഞ്ഞെങ്കിലും ആലുവയിൽ പെരിയാർ കര കവിഞ്ഞു തന്നെ. ഇന്നലെ രാത്രി 7.25 നാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. കാലവർഷം ആരംഭിച്ച് ഇത് മൂന്നാം തവണയാണ് ക്ഷേത്രം പൂർണമായി മുങ്ങുന്നത്.
അണക്കെട്ടുകളിൽ നിന്നും ജലം ഒഴുകിയെത്തുന്നതിനാലാണ് ജലനിരപ്പ് താഴാത്തത്.മണപ്പുറത്ത് ബലിതർപ്പണമെല്ലാം കരയിൽ നടത്തുന്നുണ്ട്. അണക്കെട്ടിൽ നിന്നുള്ള ചെളിയും മറ്റും ഒഴുകിയെത്തി ആലുവ പുഴയെ ചെളിമയമാക്കിയിട്ടുണ്ട്. ഇത് കുടിവെള്ളത്തെ ബാധിക്കാതിരിക്കാൻ വാട്ടർ അതോറിറ്റി കൂടുതൽ ആലവും കുമ്മായവും ഉപയോഗിച്ച് നിരന്തരം ശുദ്ധീകരിക്കുന്നുണ്ട്

എൻ.എച്ച് റോഡിൽ  സ്റ്റാബ് തകർന്നു അപകട ഭീഷണിയൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചുനെടുമ്പാശ്ശേരി . തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പ...
27/07/2025

എൻ.എച്ച് റോഡിൽ സ്റ്റാബ് തകർന്നു അപകട ഭീഷണി
യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

നെടുമ്പാശ്ശേരി .
തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം എൻ എച്ച് റോഡിനരികെയുള്ള കാനയുടെ സ്ലാബ് പൊളിഞ്ഞു അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് എൻ എച്ച് അധികൃതരുടെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്‌ നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.യൂത്ത് കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ്‌ എൽദോ പൈനാടൻ അധ്യക്ഷനായിരുന്നു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.ജെ.ജോയ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എച് അസ്‌ലം,കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രെട്ടറി എ കെ ധനേഷ്,എയ്ജോ വർഗീസ്,ഷാന്റോ പോളി,ബേസിൽ ജോജി,അനൂപ് ആഗസ്റ്റിൻ, ഇമ്മാനുവൽ പൗലോസ്,ബുഷ് വർഗീസ്,ബിബിൻ ജോസഫ്,എൽദോ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

27/07/2025

Address


Telephone

+919249735321

Website

Alerts

Be the first to know and let us send you an email when Powran DAILY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Powran DAILY:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share