Kundara News

Kundara News Valuable Informations, Important News, local News, urgency, obituary, public news, entertainment news

കുണ്ടറ : ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുണ്ടറ പട്ടണം. കൊല്ലത്തു നിന്നും 13 കിലോമീറ്റർ കിഴക്കും കൊട്ടാരക്കരയിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറും ആയിട്ട് ദേശീയ പാത 744 -ലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അല

ൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.കുണ്ടറ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം മുതൽ റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെ ഉള്ള ഗതാഗത സൗകര്യം ലഭ്യമായിരുന്നു. ഇതിനു പുറമേ വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലാളികളുടെ സാന്നിധ്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തുന്നതിന് സഹായകരമായി.പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംബരത്തിനു ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ട്.തിരുവനന്തപുരം ടെക്നോപാർക്കിന്റെ കൊല്ലം ക്യാമ്പസ്‌ ആയ കൊല്ലം ടെക്നോപാർക്ക്‌ സ്ഥിതി ചെയ്യുന്നത് കുണ്ടറയിലെ കാഞ്ഞിരകോട്ട് അഷ്ടമുടി കായലിന്റെ തീരത്ത് ഉള്ള 44.46 ഏക്കർ സ്ഥലത്ത് ആണ്.ചരിത്ര പ്രാധാന്യം ഉള്ള കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത കുണ്ടറ വഴി കടന്നു പോകുന്നു. കുണ്ടറ മുക്കടയിൽ കുണ്ടറ മെയിൻ സ്റ്റേഷനുംആറുമുറിക്കടയിൽ കുണ്ടറ ഈസ്റ്റ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നു

പഴയ

02/11/2025

❤️

❤️പുരുഷൻമാരുടെയും സ്ത്രീകളുടെയും ഫോർമാറ്റിൽ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുന്നു നമ്മ...
02/11/2025

❤️
പുരുഷൻമാരുടെയും സ്ത്രീകളുടെയും ഫോർമാറ്റിൽ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുന്ന മൂന്നാമത്തെ ടീമായി മാറിയിരിക്കുന്നു നമ്മുടെ ഇന്ത്യ..❤️😍😍

കുഴിമതിക്കാട് ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ:ബി. ബാബു രാജേന്ദ്രൻ(73) നിര്യാതനായി.സംസ്കാരം നാളെ(03/11/...
02/11/2025

കുഴിമതിക്കാട് ലക്ഷ്മി ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ:ബി. ബാബു രാജേന്ദ്രൻ(73) നിര്യാതനായി.സംസ്കാരം നാളെ(03/11/25) ഒന്നിന് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 🌹🌹🌹

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനൽ ;കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യ🙏
02/11/2025

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനൽ ;കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യ🙏

കുണ്ടറ: ഇറ്റലിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് നല്ലില സ്വദേശിക്ക് ദാരുണാന്ത്യം.കുണ്ടറ നല്ലില സ്വദേശ...
01/11/2025

കുണ്ടറ: ഇറ്റലിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും കാൽ വഴുതി വീണ് നല്ലില സ്വദേശിക്ക് ദാരുണാന്ത്യം.
കുണ്ടറ നല്ലില സ്വദേശിയായ നിതിൻ ജെയിംസ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഇറ്റലിയിലെ പ്രാദേശിക സമയം രാത്രി 10.30ന് അപകടം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഇറ്റലിയിലെ നാപ്പോളിയിൽ നാല് നിലയുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ഷെയർ റൂമിൽ താമസിക്കുകയായിരുന്നു നിതിൻ. ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകൾ കളയുന്നതിനായി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വന്ന ശേഷം മുകൾ നിലയിലേക്ക് സ്റ്റെയർകേസ് കയറി മടങ്ങുമ്പോഴാകാം അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.
ആദരാഞ്ജലികൾ 🌹🌹🌹

ഉണ്ണിക്കുട്ടന് വിട🌹സൗദിയിൽ ജോലിക്കിടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. പവിത്രേശ്വരം ഇടവട്ടം വെള്ളിയോട്ട് വടക്കതിൽ വീട്ടിൽ ഉ...
01/11/2025

ഉണ്ണിക്കുട്ടന് വിട🌹
സൗദിയിൽ ജോലിക്കിടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. പവിത്രേശ്വരം ഇടവട്ടം വെള്ളിയോട്ട് വടക്കതിൽ വീട്ടിൽ ഉണ്ണിക്കുട്ടന്‍ ആണ് മരിച്ചത്...
കഴിഞ്ഞ ഞായറാഴ്ച റിയാദിൽ സർക്കാർ കെട്ടിടത്തിന്റെ ഇലക്ട്രിക് സംബന്ധമായ നവീകരണ ജോലികൾ നടക്കുന്നതിനിടയിൽ പഴയ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ..
ആദരാഞ്ജലികൾ 🌹🌹🌹

കുണ്ടറ:ഓടനാവട്ടം വാപ്പാല കോണത്ത് മുക്ക് സജു ഭവനിൽ പരേതനായ കുഞ്ഞപ്പിയുടേയും കുണ്ടറ മുക്കൂട് താറാംവിള കുടുംബ അംഗം മറിയാമ്മ...
01/11/2025

കുണ്ടറ:ഓടനാവട്ടം വാപ്പാല കോണത്ത് മുക്ക് സജു ഭവനിൽ പരേതനായ കുഞ്ഞപ്പിയുടേയും കുണ്ടറ മുക്കൂട് താറാംവിള കുടുംബ അംഗം മറിയാമ്മയുടെയും മകൻ സജു കുഞ്ഞപ്പി (കുട്ടപ്പൻ) (46) ഹൃദയാഹാതമൂലം ബഹറിനിൽ നിര്യാതനായി.സംസ്കാരം (3/11/2025) തിങ്കളാഴ്ച.
10 മണിക്ക് വീട്ടിലെ ശുശ്രുഷക്ക് ശേഷം ഒരു മണിക്ക് ഓടനാവട്ടം മർത്തോമ്മാ പള്ളിയിൽ.
ആദരാഞ്ജലികൾ 🌹🌹🌹

കുണ്ടറ തടത്തിവിള പുത്തൻവീട്ടിൽ പരേതനായ ടി.സി. എബ്രഹാം തരകന്റെ ഭാര്യ മറിയാമ്മ എബ്രഹാം { 92} നിര്യാതയായി. സംസ്കാരം (01-11-...
01/11/2025

കുണ്ടറ തടത്തിവിള പുത്തൻവീട്ടിൽ പരേതനായ ടി.സി. എബ്രഹാം തരകന്റെ ഭാര്യ മറിയാമ്മ എബ്രഹാം { 92} നിര്യാതയായി. സംസ്കാരം (01-11-2025) ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആറുമുറിക്കട സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
മക്കൾ : ലൂസി അലക്സാണ്ടർ, ചെറിയാൻ തരകൻ, ലാലി ജോർജ്, ഗീവർഗീസ് തരകൻ, തോമസ് തരകൻ
മരുമക്കൾ : അലക്‌സാണ്ടർ (പരേതൻ), സിസിലി ചെറിയാൻ, ജോർജ് കുട്ടി, ഷീബ തരകൻ, നൈസി തരകൻ
ആദരാഞ്ജലികൾ 🌹🌹🌹

ഐക്യകേരളത്തിന്‌ ഇന്ന് 69 -ആം പിറന്നാള്‍.    കേരള പിറവി ആശംസകൾ ✨❤️
01/11/2025

ഐക്യകേരളത്തിന്‌ ഇന്ന് 69 -ആം പിറന്നാള്‍.
കേരള പിറവി ആശംസകൾ ✨❤️

മൺട്രോതുരുത്ത്, കണ്ട്രാംകാണി, എസ്. കെ.ബി. ഹൗസിൽ പരേതരായ എസ്.കെ ഭാസ്കർ മുതലാളിയുടേയും കാർത്ത്യായനിയുടെയും മകൻ ബി വിജയഭാനു...
31/10/2025

മൺട്രോതുരുത്ത്, കണ്ട്രാംകാണി, എസ്. കെ.ബി. ഹൗസിൽ പരേതരായ എസ്.കെ ഭാസ്കർ മുതലാളിയുടേയും കാർത്ത്യായനിയുടെയും മകൻ ബി വിജയഭാനു ( 79) (റിട്ട. ശിരസ്തദാർ കൊട്ടാരക്കര കോടതി) നിര്യാതനായി.
പള്ളയാട്ടു ക്ഷേത്രത്തിൻ്റെ മുഖ്യ രക്ഷാധികാരിയായി കർമ്മനിരതനായിരുന്നു.
സംസ്കാരം : ഇന്ന് (31/10/25)വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 💐💐💐

ഇതൊരു സാധാരണ ഇന്നിംഗ്‌സല്ല, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ റൺ ചേസുകളിലൊന്നാണിത്! 🥹♥️339 റൺസ് എന...
31/10/2025

ഇതൊരു സാധാരണ ഇന്നിംഗ്‌സല്ല, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ റൺ ചേസുകളിലൊന്നാണിത്! 🥹♥️

339 റൺസ് എന്ന അസാധ്യമായ വിജയലക്ഷ്യം, അതും ലോക ചാമ്പ്യന്മാരായ ഓസീസിൻ്റെ നെഞ്ചിൽ വെച്ച്. ആ അമിതമായ ആത്മവിശ്വാസം തകർത്തെറിയാൻ, മുംബൈയിലെ സ്വന്തം മണ്ണിൽ, ജെമിമ റോഡ്രിഗസ് എന്ന മുത്തുമണി ബാറ്റേന്തി.

134 പന്തിൽ പിറന്ന ആ അപരാജിത 127 റൺസ്, ഇന്ത്യയുടെ വിജയം മാത്രമല്ല, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് കൂടിയാണ് പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം ചേർന്നുള്ള ഐതിഹാസിക കൂട്ടുകെട്ടിന് ശേഷം, ഒറ്റയ്ക്ക് ടീമിനെ വിജയതീരത്ത് എത്തിച്ച ജെമിമ, ലോകകപ്പ് നോക്കൗട്ടിൽ ചേസിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡും സ്വന്തമാക്കി.

അതെ, ഇവരെപ്പോലെ ലോകം അടക്കിഭരിക്കുന്ന ടീമിനെ അവരുടെ അപ്രമാദിത്തം തകർത്ത് തോൽപ്പിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക സുഖം വേറെത്തന്നെയാണ്! ജെമിമയുടെ ഈ ഇന്നിംഗ്‌സ്, ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കും! 🔥

കുണ്ടറ നാടിനെ ആകെ കണ്ണീരിലാഴ്ത്തി ഫാ. ടി ജി ജേക്കബിന്റെ നിര്യാണംകുണ്ടറ:കഴിഞ്ഞ ദിവസം നിര്യാതനായ അമ്പിപ്പൊയ്ക ഞാലിയോട്ട് ത...
31/10/2025

കുണ്ടറ നാടിനെ ആകെ കണ്ണീരിലാഴ്ത്തി ഫാ. ടി ജി ജേക്കബിന്റെ നിര്യാണം

കുണ്ടറ:കഴിഞ്ഞ ദിവസം നിര്യാതനായ അമ്പിപ്പൊയ്ക ഞാലിയോട്ട് തടത്തിവിള തെക്കതിൽ ഫാ. ടി ജി ജേക്കബ് (70) ന്റെ മരണം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി.
എപ്പോഴും നിറ പുഞ്ചിരിയോടെ കാണാൻ കഴിയുന്ന അച്ചൻ എല്ലാ പൊതു പരിപാടികളിലും സജീവമായിരുന്നു.അമ്പിപ്പൊയ്ക ദേശത്തിലെ തന്നെ ഏക പട്ടക്കാരൻ ആയിരുന്നു.
അച്ചന്റെ മരണ വാർത്ത നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി

വന്ദ്യ. ടി. ജി. ജേക്കബ് അച്ചന്റെ മരണാനന്തര ശുശ്രൂഷകളുടെ ക്രമീകരണം

ഇന്ന് (31-10-2025)

ഉച്ചക്ക് 01:30 ന്

: വിലാപയാത്ര കുണ്ടറ LMS ഹോസ്‌പിറ്റലിൽ നിന്നും ആരംഭിക്കുന്നു

02:00

: മുഖത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ ധൂപപ്രാർത്ഥന

03:00 ㎡

: നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ധൂപ പ്രാർത്ഥന

04:00

: ഭവനത്തിൽ എത്തി ചേരുന്നു

05:00 ㎡

: സന്ധ്യാനമസ്കാരം

1,2 ശുശ്രൂഷകൾ... സൂത്താറാ...3,4 ശുശ്രൂഷകൾ

01-11-2025 ശനിയാഴ്‌ച

രാവിലെ 05:00 ന്

: രാത്രി നമസ്കാരം

07:00

: പ്രഭാത നമസ്കാരം

08:30

: തുടർന്നുള്ള ശുശ്രൂഷകൾ ആരംഭിക്കുന്നു (5,6,7-ാം ശുശ്രൂഷകൾ )
സംസ്കാരം ഉച്ചക്ക് 12:00 ന് ആറുമുറിക്കട സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.

ബഹു വന്ദ്യ വൈദീകന്റെ വേർപാടിൽ Kundara News ന്റെ അതീവ ദുഃഖം രേഖപ്പെടുത്തുന്നു
ആദരാഞ്ജലികൾ 🌹🌹🌹

Address


691503

Alerts

Be the first to know and let us send you an email when Kundara News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kundara News:

  • Want your business to be the top-listed Media Company?

Share