Kochi Updates

  • Home
  • Kochi Updates

Kochi Updates This Page is the one stop destination to know every thing that is happening in Kochi....
This page is dedicated to all kochi lovers......

13/12/2024
കൊളുത്ത്=========="കൊളുത്ത് ", എൻ്റെ സുഹൃത്ത് ഭാസി പനക്കൻ്റെ രണ്ടാമത്  നോവൽ, കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. ശ്രീ NS. മാധവൻ മു...
15/10/2024

കൊളുത്ത്
==========

"കൊളുത്ത് ", എൻ്റെ സുഹൃത്ത് ഭാസി പനക്കൻ്റെ രണ്ടാമത് നോവൽ, കഴിഞ്ഞയാഴ്ച പുറത്തിറങ്ങി.

ശ്രീ NS. മാധവൻ മുഖ്യാതിഥിയായ യോഗത്തിൽ പുസ്തക പ്രകാശനം നടത്തിയത് ശ്രീ ഫ്രാൻസീസ് നൊറോണയാണ്. ശ്രീ ബോണി തോമസ് പുസ്തകം ഏറ്റുവാങ്ങി.

പ്രൗഢഗംഭീര വേദിയും തിങ്ങിനിറഞ്ഞ സദസ്സും ചടങ്ങിനെ സമ്പുഷ്ടമാക്കി.

കൊളുത്ത് അധികം പേജുകളില്ലാത്ത എളുപ്പത്തിൽ വായിച്ച് തീർക്കാവുന്ന ഒരു ലഘു നോവൽ ആണ്..

ഭാസിയുടെ ആദ്യ നോവൽ "നക്ഷത്രങ്ങൾ ജനിയ്ക്കുന്നത്" ബംഗാളിലെ ബാവുൾ കലാകാരന്മാരുടെ ജീവിതത്തെ അധികരിച്ചായിരുന്നു. അവരുടെ ജീവിതത്തിൻ്റെ പ്രത്യേകതകൾ അതിസുക്ഷ്മ ശ്രദ്ധയോടെ ആ നോവലിൽ തുന്നിച്ചേർത്തിരുന്നു.

എന്നാൽ, കൊളുത്ത് കൊച്ചിയുടെ പ്രാന്ത പ്രദേശത്തെ പഴയ കാല ഗ്രാമ കാഴ്ചകളാണ് വിവരിക്കുന്നത്. കായൽ മത്സ്യങ്ങളുടെയും കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കുറെ മനുഷ്യരുടെയും കഥ.

കടലിലെ വമ്പൻ മത്സ്യങ്ങൾ പ്രത്യേകിച്ച് കൊമ്പൻ സ്രാവുകൾ പോലുള്ളവ അവരെ പിടിയ്ക്കാൻ വരുന്ന മനുഷ്യരെ വൈരാഗ്യ ബുദ്ധിയോടെ പിൻതുടരുകയും ആക്രമിക്കുകയും ചെയ്യുന്നതിൻ്റെ കഥകൾ സിനിമകൾക്ക് പാത്രമായത് നമ്മൾ കണ്ടിട്ടുണ്ട്!

എന്നാൽ, ഇത് കായലിലെ ഒരു വൻ തിരുത മത്സ്യം മറ്റ് മത്സ്യങ്ങളെ മീൻപിടുത്തക്കാരിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളും അതിന്നിടയിൽ അതിൻ്റെ സ്വന്തം ഇണയെ പിടിച്ചെടുത്ത മീൻപിടുത്തക്കാരനെ ശത്രുതയോടെ പിൻതുടർന്ന് പ്രതികാരം ചെയ്യുന്നതും അതിഭാവുകത്വവും ഭ്രമാത്മകതയും നിറച്ച് അവതരിപ്പിച്ചിരിക്കുന്നു.

ഇതിനിടയിൽ കൊച്ചിക്കായൽ പരിസരങ്ങളിലെ മീനുകളും വിവിധ മീൻപിടുത്ത രീതികളും മീൻ പിടുത്തക്കാരുടെ ജീവിത രീതികളും എല്ലാം സൂക്ഷ്മതയോടെ വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നു എന്ന് പറയാം.

പുസ്തക പ്രകാശന ചടങ്ങിൻ്റെ ഉത്ഘാടന വേളയിൽ ശ്രീ N S. മാധവൻ പറഞ്ഞത്, "കൊളുത്ത്" എന്ന പേര് ഈ നോവലിന് നൽകിയില്ലായിരുന്നുവെങ്കിൽ മത്സ്യചരിതം എന്ന് പേരിടാമായിരുന്നു എന്നാണ്.

ആ നിരീക്ഷണം പൂർണ്ണമായി ശരി എന്ന് പറയാൻ കഴിയില്ല കാരണം, മത്സ്യങ്ങളുടെ ചരിത്ര വിവരണമായല്ല എനിയ്ക്ക് ഇത് അനുഭവപ്പെട്ടത്.. മത്സ്യങ്ങളുടെയും അവയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടേയും ചരിത്രങ്ങൾ ചികഞ്ഞെടുത്ത്, അവ ഭംഗിയായി ഇഴ ചേർത്ത് പൊടിപ്പും തൊങ്ങലും വച്ച് വ്യത്യസ്തമായ, പുതുമയുള്ള ഒരു കഥയായി വായനക്കാർക്ക് നൽകുകയാണ് ശ്രീ. ഭാസി പനക്കൻ ചെയ്തിട്ടുള്ളത് എന്നാണ് എൻ്റെ പക്ഷം.

കായലിൽ മുങ്ങി മീൻ പിടിക്കുന്ന സ്ത്രീകളായും കാമുകിയായും ചായക്കടക്കാരനായും കള്ള് ഷാപ്പിലെ പറ്റുകാരനായും കല്യാണ ബ്രോക്കറായും സുഹൃത്തുക്കളായും പരിഷ്കാരിയായ നവവധുവായും മറ്റും എത്തുന്ന വിവിധ കഥാപാത്രങ്ങൾ നോവലിന് ഗരിമ നൽകിക്കൊണ്ട് എന്നെന്നും നമ്മുടെ ഓർമ്മയിൽ നിൽക്കും.

ഭരൻ ആണോ ചാട്ടുളി തിരുതയാണോ ഈ നോവലിലെ നായകൻ എന്നത് വായനക്കാർ തീരുമാനിക്കട്ടെ!

പുസ്തകം എല്ലാവരും വായിക്കുകയും നോവലിസ്റ്റിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു....
വിജയാശംസകളോടെ,
💐👍✌️🙏
പ്രിൻസ്. ജി

(പുസ്തക പ്രകാശന ചടങ്ങിലെ ചില ചിത്രങ്ങൾ ചുവടെ)

28/09/2024

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബുകാർ തുഴഞ്ഞ കാരിച്ചാൽ ചുണ്ടന് നെഹ്രുട്രോഫി 2024.
പതിനാറ് തവണ നെഹ്രുട്രോഫി നേടിയിട്ടുള്ള കരിച്ചാൽ ചുണ്ടൻ ഇത് തുടർച്ചയായി 5-ാം തവണയാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്നൊപ്പം കിരീട ജേതാവാകുന്നത്..

അഭിനന്ദനങ്ങൾ.. കാരിച്ചാലിനും പള്ളാത്തുരുത്തിക്കും ഈ വർഷത്തെ മത്സരം ഫോട്ടോ ഫിനിഷിൽ എത്തിച്ച് ആവേശകരമാക്കിയ മറ്റ് ചുണ്ടൻ വള്ളങ്ങൾക്കും തുഴച്ചിൽകാർക്കും ക്ലബ്ബുകൾക്കും കാണികൾക്കും സംഘാടകർക്കും സർക്കാരിനും സ്പോൺസേർസിനും ....
👏👏👏👏👏
💐💐💐💐💐

കൊളുത്ത്=========="നക്ഷത്രങ്ങൾ ജനിക്കുന്നത് " എന്ന ആദ്യ നോവലിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ഇടം നേടിയ നോവലിസ്റ്റ് ശ്രീ ...
22/09/2024

കൊളുത്ത്
==========

"നക്ഷത്രങ്ങൾ ജനിക്കുന്നത് " എന്ന ആദ്യ നോവലിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ഇടം നേടിയ നോവലിസ്റ്റ് ശ്രീ ഭാസി പനക്കൻ്റെ രണ്ടാമത്തെ നോവൽ "കൊളുത്ത് " പ്രവ്ദ ബുക്ക്സ് ഉടൻ പ്രസിദ്ധീകരിക്കപ്പെടുന്നു...

"കൊളുത്ത്" എന്ന പുതിയ നോവലിൻ്റെ കവർ പേജ് പ്രകാശനം ഇന്ന് (22.09.2024) ഇപ്പോൾ (വൈകിട്ട് 6 മണിക്ക്) ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ശ്രീ. ബോണി തോമസ് നിർവ്വഹിക്കുന്നു..

(കവർ പേജിൻ്റെ ചിത്രം ചുവടെ..)

പുതിയ നോവലും ഏവർക്കും മികവുറ്റ വായനാനുഭവം നൽകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് എൻ്റെ സുഹൃത്ത് ശ്രീ ഭാസി പനക്കന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...
👏💐❤️👍✌️

രണ്ടീസം മുന്നേ കോഴിക്കോട്ടേയ്ക്ക് പോയാൽ മതിയായിരുന്നു...ഇതിപ്പോ ഓണോന്നും പറഞ്ഞ് കുറച്ചീസം സാമ്പാറും അവിയലും കൊറെ പച്ചക്ക...
15/09/2024

രണ്ടീസം മുന്നേ കോഴിക്കോട്ടേയ്ക്ക് പോയാൽ മതിയായിരുന്നു...

ഇതിപ്പോ ഓണോന്നും പറഞ്ഞ് കുറച്ചീസം സാമ്പാറും അവിയലും കൊറെ പച്ചക്കറിം മാത്രം !!
പൂച്ചകളുടെ കാര്യം നോക്കാൻ ഈ മാവേലി മൺട്രത്തിൽ ആരും ഇല്ലേ...?

മനേകാജി ഇപ്പം മന്ത്രി അല്ലാത്തോണ്ട്, ഇനി ഓർക്ക് പരാതി അയച്ചാൽ വല്ലതും നടക്കുമോ.. ൻ്റെ പൂച്ച ദൈവങ്ങളേ??🤔

28/08/2024

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി, രാജ്യത്തിന് 12 പുതിയ വ്യവസായ മേഖലകൾ
======================
രാജ്യത്തിന്റെ വ്യവസായ മേഖലയിൽ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. 12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ പാലക്കാട് അടക്കം 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ മേഖലകളാണ് വികസിപ്പിക്കുക. 28000 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഉത്തരാഖണ്ട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്ത‍ര്‍പ്രദേശ് (ആഗ്ര, പ്രയാഗ് രാജ്) , ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ് (ഒര്‍വക്കൽ,കോപാർത്തി), രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കുക.

കേരളത്തിലെ പാലക്കാട് മേഖലയുടെ വികസനത്തിന് മാത്രമായി 3806 കോടി അനുവദിച്ചു. 1710 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റടുക്കും. 51,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തിൽ ഭൂമി വില കൂടുതലായതിലാണ് ഭൂമിയേറ്റെടുക്കാൻ തുക കൂടുതൽ അനുവദിച്ചത്. 10 സംസ്ഥാനങ്ങളിലായാണ് 12 വ്യവസായ മേഖലകൾ സൃഷ്ടിക്കുക. കേരളത്തിനും വലിയ പ്രതീക്ഷ നൽകുന്ന സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടായതെന്നതും ശ്രദ്ധേയമാണ്.

Note:-
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് BJP സ്ഥാനാർത്ഥി യായിരുന്ന മെട്രോമാൻ ശ്രീ.E. ശ്രീധരൻ ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു !!

അന്ന്, അതേക്കുറിച്ച് ഞാൻ മെട്രോമാൻ എന്നെ ഫേസ്ബുക്ക് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൻ്റെ ലിങ്ക് താഴെ...
ഇതാ ഒരു ബ്രുഹദ് പദ്ധതിയാണ് കേന്ദ്ര സർക്കാർ പാലക്കാടിന് അനുവദിച്ചിരിക്കുന്നത് !!
ഇത് കേരളം ആണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവർ ഈ പദ്ധതിയെ പുറകിൽ നിന്ന് കുത്തുകയില്ല എന്ന് കരുതാം?!

https://www.facebook.com/share/p/2zdQGqGHR5qfWgP1/?mibextid=oFDknk

Address


Telephone

+914842967948

Website

Alerts

Be the first to know and let us send you an email when Kochi Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Updates:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share