Tellin The Tale

  • Home
  • Tellin The Tale

Tellin The Tale cinema

"എൻ്റെ ശവക്കല്ലറയുടെ മുകളില്‍ താഴെ കാണുന്ന വരികള്‍ മാഞ്ഞുപോകാത്ത രീതിയില്‍ എഴുതിവയ്ക്കുക: 'വിലമതിക്കാനാകാത്ത കഴിവുണ്ടായി...
26/07/2025

"എൻ്റെ ശവക്കല്ലറയുടെ മുകളില്‍ താഴെ കാണുന്ന വരികള്‍ മാഞ്ഞുപോകാത്ത രീതിയില്‍ എഴുതിവയ്ക്കുക: 'വിലമതിക്കാനാകാത്ത കഴിവുണ്ടായിട്ടും യാതൊന്നും നേടാനാകാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളില്‍ ഒന്നുപോലും നിറവേറാതെയും ആയുഷ്‌കാലത്തില്‍ ഒരു നിമിഷംപോലും ആശ്വസിക്കാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവി പോലുമില്ലാതെയും ആരംഭം മുതല്‍ അവസാനംവരെ ഒരു തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു'... "

------- പി. ജെ. ആന്റണി

( 📸 പി.ജെ. ആൻ്റണി
ഒപ്പം കെ വി മണികണ്ഠൻ നായർ.)

ഫോട്ടോ : കടപ്പാട്

23/04/2025
Savin Sa  ❤️
09/04/2025

Savin Sa ❤️

1157 ദിവസങ്ങൾ തന്റെ  കുടുംബാംഗങ്ങളെ കാണാൻ അനുവാദം കിട്ടാതെ ജയിലിൽ കിടന്നതിന് ശേഷം മുൻ ഗുജറാത്ത്‌ ഐ.പി.എസ്‌ ഓഫീസർ സഞ്ജീവ്...
07/04/2025

1157 ദിവസങ്ങൾ തന്റെ കുടുംബാംഗങ്ങളെ കാണാൻ അനുവാദം കിട്ടാതെ ജയിലിൽ കിടന്നതിന് ശേഷം മുൻ ഗുജറാത്ത്‌ ഐ.പി.എസ്‌ ഓഫീസർ സഞ്ജീവ്‌ ഭട്ട്‌ ഭാര്യ ശ്വേതാഭട്ടിനെ കാണുന്ന ചിത്രമാണിത്‌...

നടുനിവർത്തി ശിരസ്സ്‌ ഉയർത്തി പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിക്കുന്ന ചിത്രം ..

സത്യത്തിൽ രോമാഞ്ചമുണ്ടാക്കുന്നു..

പോരാളികളുടെ ആവേശവും പ്രചോദനവുമാണ് സഞ്ജീവ്‌ ഭട്ട്‌...

സല്യൂട്ട്‌ സർ

അദ്ധേഹം ജയിലാകുന്നതിന് മുൻപ്‌ എഴുതിയ ഒരു കവിത ചുവടെ

“എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും

കരുത്തിന്‍റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്‍റെ സത്യത്തിന്‍റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…”

(കടപ്പാട്)

ജീവിത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ വായിക്കുക …….കേറികിടക്കാൻ വീടുപോലുമില്ലാതിരുന്ന ഒരു മനുഷ്യൻ കോടിശ്വരനായ കഥ, അതും ...
09/12/2024

ജീവിത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ വായിക്കുക …….

കേറികിടക്കാൻ വീടുപോലുമില്ലാതിരുന്ന ഒരു മനുഷ്യൻ കോടിശ്വരനായ കഥ, അതും സ്വന്തം കഴിവിന്റെ വിശ്വാസത്തിൽ…

Chris Gardner ഒരു സെയിൽസ്മാൻ ആണ്, അദ്ദേഹം വിൽക്കുന്നത് portable bone density scanner എന്ന ഉപകരണമാണ്. അദ്ദേഹത്തിന് അത് വിൽക്കാൻ ഒക്കെ കഴിയുന്നുണ്ട് പക്ഷേ സ്ഥിരമായി വില്പന നടക്കുന്ന ഒരു ഉപകരണം അല്ല അത്.

അതുകൊണ്ട് തന്നെ അല്പം സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ഉണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്, ഭാര്യയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനും ഉണ്ട്.

അദ്ദേഹം നന്നായി അധ്വാനിക്കുന്നുണ്ട് ഒപ്പം തന്റെ ജീവിതനിലവാരം ഉയർത്താൻ വേണ്ടിയുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ ഭാര്യക്ക് അതിനോടൊന്നും താല്പര്യമില്ല, എപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കാൻ മാത്രമേ അവർക്ക് അറിയൂ.

അങ്ങനെ ഇരിക്കുമ്പോഴാണ് ക്രിസ്സ് സ്റ്റോക്ക് ബ്രോക്കർ എന്നൊരു ജോലിയെ പറ്റി കേൾക്കുന്നതും അതിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതും. തുടർന്ന് അയാൾക്ക് മനസിലായി തന്റെ നാട്ടിൽ ഉള്ള ഏറ്റവും വലിയ ഒരു സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനത്തിന്റെ സീനിയർ മാനേജരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയാണ്.

അയാളുടെ കൂടെ ടാക്സിയിൽ സഞ്ചരിക്കുമ്പോഴാണ് ക്രിസ് ആ കാഴ്ച്ച കാണുന്നത്, ആ മാനേജർ ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ ശ്രമിക്കുകയാണ്.

ക്രിസ് ഗാർണർ എപ്പോഴും തന്റെ സ്കിൽ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങനെ അദ്ദേഹം ടീവി നോക്കി പഠിച്ചെടുത്ത ഒരു സ്കിൽ ആയിരുന്നു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നുള്ളത്, കൂടാതെ നന്നായി സംസാരിക്കാനും അറിയാം.

നന്നായി ചിരിച്ച മുഖത്തോടെ ക്രിസ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ ക്യൂബ് വാങ്ങി, തുടർന്ന് അദ്ദേഹത്തിന്റെ മുന്നിൽ വച്ച് തന്നെ അത് സോൾവ് ചെയ്ത് കാണിക്കുകയാണ്. അതോടെ ആ മാനേജർക്ക് മനസിലായി ക്രിസ് അത്ര സാധാരണക്കാരൻ അല്ല കഴിവുള്ള ആളാണെന്നു.

തുടർന്ന് മാനേജർ ക്രിസിനെ തന്റെ കമ്പനിയിലേക്ക് ഇന്റർവ്യൂന് വരാൻ ക്ഷണിക്കുന്നു.

ഇതിനിടയിൽ ക്രിസ് തന്റെ ഭാര്യയോടും ഇങ്ങനെ ഒരു വിവരം പങ്ക് വയ്ക്കുകയാണ്, അതായത് താൻ ഒരു പുതിയ പ്രൊഫഷനിലേക്ക് മാറാൻ ശ്രമിക്കുകയാണ് എന്ന്. പക്ഷേ ഭാര്യക്ക് അതോട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല അയാളെ പുച്ഛിച്ചു വിടുകയുമാണ് ചെയ്യുന്നത്.

എന്നിരുന്നാലും ക്രിസ് അതൊന്നും വക വയ്ക്കാതെ തന്റെ കഴിവിലും അതുപോലെ താൻ വിശ്വസിക്കുന്ന ദൈവത്തിലും ഉള്ള വിശ്വാസം വച്ച് ആ കമ്പനിയിൽ ഇന്റർവ്യൂന് പോകുകയാണ്.

പക്ഷേ അവിടെ ചെല്ലുമ്പോഴാണ് സ്ഥിതി കൂടുതൽ സങ്കീർണം ആകുന്നത്, ഒരൊറ്റ ഒഴിവിലേക്ക് ഇരുപത് പേരെയാണ് കമ്പനി ഇന്റേൺഷിപ് ആയിട്ട് എടുത്തിട്ടുള്ളത്, അതും ശമ്പളം ഇല്ലാതെ.

ഇതുകൂടി അറിഞ്ഞത് കൂടി അയാളുടെ ഭാര്യയുടെ നിയന്ത്രണം വിട്ടു, ശമ്പളം ഇല്ലാത്ത ജോലിക്ക് എന്തിനാണ് അയാൾ പോകുന്നതെന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല, അവർ അയാളെയും മകനെയും ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്ക് പോകുകയാണ്.

ആകെ അയാൾക്ക് അശ്വാസം അയാളുടെ അഞ്ച് വയസുകാരനായ മകനാണ്. മകനോട് അയാൾ തന്റെ കൊച്ച് കൊച്ചു നേട്ടങ്ങൾ എല്ലാം വിശദീകരിച്ചു പറയുന്നത് നമ്മൾക്ക് കാണാൻ കഴിയും. ഇത് വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ ഉള്ളിലെ ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നുമുണ്ട്.

ക്രിസ് പുതിയ ജോലിക്ക് പോകുമ്പോഴും പഴയ സെയിൽസ് ഉപേക്ഷിച്ചിരുന്നില്ല, അദ്ദേഹം അധികഠിനമായി അധ്വാനിക്കാൻ തുടങ്ങി, എങ്ങനെയെന്നു ചോദിച്ചാൽ, അവിടെയുള്ള മറ്റു ജീവനക്കാർ വാട്ടർ ബ്രേക്ക്‌ ഒക്കെ എടുക്കും, അതായത് ഒരാളെ ഫോൺ വിളിച്ചു കഴിഞ്ഞാൽ വെള്ളം കുടിക്കാനും സിഗരറ്റ് വലിക്കാനും ഒക്കെ പോകും, എന്നാൽ ക്രിസ് ഇതെല്ലാം ഒഴിവാക്കി ആ സമയം കൂടി കാൾ അറ്റൻഡ് ചെയ്യും.

എന്തിനേറെ ഭക്ഷണം പോലും ഒഴിവാക്കി ആ സമയം കൂടി എങ്ങനേലും സംസാരിച്ച് രണ്ട് ക്ലയന്റിനെ പിടിക്കാൻ നോക്കും.

തീർന്നില്ല, കമ്പനിയുടെ പ്രോട്ടോകോൾ ലംഘിച്ചു വരെ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി, നല്ല ഹൈ എൻഡ് ക്ലയന്റ്സിനെ ഒക്കെ വീട്ടിൽ ചെന്നു നേരിട്ട് കണ്ട് സംസാരിക്കാനും അവരോടൊക്കെ സൗഹൃദം സ്ഥാപിക്കാനും ക്രിസ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ക്ലയന്റ് സഹതാപത്തിന്റെ പുറത്ത് തന്റെ കൂടെ ഒരു ഫുട്ബോൾ ഗെയിം കാണാൻ വരാൻ ക്രിസിനെയും മകനെയും ക്ഷണിച്ചു. ക്രിസ് സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.

മത്സരം കാണാൻ ചെന്ന ക്രിസ് അവിടെ വച്ച് മത്സരം കാണാൻ വന്ന മറ്റ് ആളുകളെ പരിചയപ്പെടാൻ ശ്രമിച്ചു, അവരൊക്കെയും ക്രിസിന്റെ ക്ലയന്റ്സ് ആയി മാറി.

ഇതിനിടയിൽ പല മോശം അനുഭവങ്ങളും ക്രിസിന് ഉണ്ടാകുന്നുണ്ട്, അതിൽ ഏറ്റവും വിഷമം ഏറിയത്, താമസിക്കുന്ന സ്ഥലത്ത് നിന്നും ക്രിസിനെയും മകനെയും ഹൌസ് ഓണർ ഇറക്കി വിടും. രാത്രിയിൽ താങ്ങാൻ മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് ക്രിസ് തന്റെ മകനെയും കൊണ്ട് അന്ന് അഭയം പ്രാപിക്കുന്നത് ഒരു റെയിൽവേ സ്റ്റേഷൻന്റെ ടോയ്ലറ്റിലാണ്.

അവിടെ നിലത്തു ടോയ്ലറ്റ് പേപ്പർ വിരിച്ചു അതിൽ കിടന്ന് ഉറങ്ങിയ അവർ രണ്ടാളും പിന്നീട് വീട് ഇല്ലാത്തവർക്ക് താമസിക്കാൻ ഉള്ള ഷെൽട്ടർ ഹോമുകളിലും പള്ളികളിലും മറ്റുമായിട്ടാണ് ജീവിക്കുന്നത്.

ഈ അവസ്ഥയിലും ക്രിസ് തന്റെ ജോലികൾ കൃത്യമായി ചെയ്തു പോന്നു, ഇതൊക്കെ കാണുമ്പോൾ ഏതൊരു ഒരു മനുഷ്യന്റെ തളരാത്ത ആത്മവിശ്വാസമാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. അങ്ങനെ അവസാനം ക്രിസ് തന്റെ ഇന്റേൺഷിപ് പൂർത്തിയാക്കി പരീക്ഷയും പാസായി, ഇനിയുള്ളത് ഒരു ഇന്റർവ്യൂ കൂടിയാണ്.

അതിന് ക്രിസ് ഒരു പുതിയ ഷർട്ട്‌ ഒക്കെ ഇട്ട് പോയി ബോർഡിന്റെ മുന്നിൽ ഇരിക്കുകയാണ്, തന്റെ അത്രയും നാളത്തെ അധ്വാനത്തിന്റെ ഫലം എന്തെന്ന് അറിയാനായി.

അപ്പോൾ ബോർഡിൽ ഉള്ളവർ പറയും , ഇതെന്താണ് പുതിയ ഷർട്ട്‌ ഒക്കെ ആണല്ലോ എന്ന്. അതിന് ക്രിസ് ചിരിച്ചുകൊണ്ട് മറുപടി നൽകും, അതേ ഇന്ന് എന്റെ ഇവിടുത്തെ ലാസ്റ്റ് ഡേ അല്ലേ ഒരു unpaid intern ആയിട്ട് അതുകൊണ്ടു ഒരു നല്ല ഷർട്ട്‌ ഒക്കെ ഇട്ട് വരാം എന്ന് കരുതി എന്നൊക്കെ.

അങ്ങനെ ഇന്റർവ്യൂ ബോർഡിലുള്ള ആളുകളെല്ലാം ക്രിസിന്റെ രസികനായിട്ടുള്ള സംസാരങ്ങൾ ഒക്കെ കേട്ട് ചിരിച്ചിട്ട് പറഞ്ഞു, ഒക്കെ നിന്റെ ഇന്റേൺഷിപ് അവസാനിച്ചിരിക്കുന്നു എന്ന്.

അപ്പോൾ ക്രിസിന്റെ ചിരി ഒക്കെ ചെറുതായി മാറി കണ്ണിൽ നിന്നൊക്കെ ഒരു വിഷാദം വരാൻ തുടങ്ങി, ദൈവമേ തന്റെ അധ്വാനം ഒക്കെ വെറുതെയായോ..

അപ്പോൾ അവിടെ ഇരുന്ന ഒരാൾ പറയും, നിന്റെ ഈ പുതിയ ഷർട്ട്‌ ഉണ്ടല്ലോ, അത് നീ നാളെയും ഇട്ടുകൊണ്ട് വാ കാരണം,

നാളെയാണ് ഇവിടുത്തെ നിന്റെ ജോലിയുടെ ആദ്യത്തെ ദിവസം, അതായത് അവിടുത്തെ ആ ജോലി ക്രിസിന് കിട്ടുകയാണ്. ഒരൊറ്റ രാത്രി കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവിടെ വച്ച് അവസാനിക്കുകയാണ്.

ക്രിസ് അവിടെയുള്ള എല്ലാവർക്കും ഷേക്ക്‌ഹാൻഡ് ഒക്കെ കൊടുത്തിട്ട് പുറത്തിറങ്ങി പോയിട്ട് അവിടെ ആളുകളുടെ ഇടയിൽ കൂടി നടന്നുകൊണ്ട് കണ്ണുനീർ പുറത്തേക്ക് വരാതെ കരഞ്ഞുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഒരു രംഗമുണ്ട്.....

കാണുന്ന നമ്മുടെ കണ്ണും നിറഞ്ഞുപോകും, അത്ര മനോഹരം...

അത് കണ്ട് കഴിഞ്ഞാൽ നമ്മൾക്കും തോന്നിപ്പോകും ജീവിതത്തിൽ വിജയം വേണം, അതിനായിട്ട് കഠിനമായി അധ്വാനിക്കണം എന്ന്..

The Pursuit Of Happyness - ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ..

വെറും സിനിമ കഥയല്ല ക്രിസ് ഗാർണർ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതകഥയാണ്...

കടപ്പാട് - അനുപ് ജോസ്

ബോംബെ ആസാദ് മൈതാനത്തിൽ ശാരദാശ്രമം സ്കൂളിനു വേണ്ടി ക്ലാംബ്ലി - സചിൻ ജോഡി അടിച്ചുകൂട്ടിയ 664 പാർട്നർഷിപ്പിൽ 349 കാംബ്ലിയുട...
07/12/2024

ബോംബെ ആസാദ് മൈതാനത്തിൽ ശാരദാശ്രമം സ്കൂളിനു വേണ്ടി ക്ലാംബ്ലി - സചിൻ ജോഡി അടിച്ചുകൂട്ടിയ 664 പാർട്നർഷിപ്പിൽ 349 കാംബ്ലിയുടേതായിരുന്നു. @ 1988.

കാബ്ലിയെക്കാൾ മുന്നെ സചിൻ ഇന്ത്യൻ ടീമിലെത്തി. മാധ്യമ കരപരിലാളനകൾ സചിനെ പോലെ കിട്ടിയ മറ്റൊരാൾ ഇന്ത്യൻ സ്പോർട്സിന്റെ ചരിത്രത്തിലുണ്ടാവില്ല.

കാംബ്ലിയുടെ നെഗറ്റീവുകൾ ആഘോഷിക്കാനായിരുന്നു മാധ്യമങ്ങളുടെ തിടുക്കം. വർണ്ണ- വർഗ്ഗ അളവുകോലുകളിൽ കാംബ്ലി പിറകിലാണല്ലോ !! സചിനു മുകളിൽ വളരാനും പാടില്ല !!
അതുകൊണ്ടു തന്നെ ഞാൻ ഒരു കാംബ്ലി ആരാധകനായിരുന്നു.

അസ്ഹർ - കാംബ്ലി - ജഡേജ - റോബിൻസിംഗുമാർ പാഡണിയുമ്പോൾ അവരുടെ മികച്ച പ്രകടനം മത്സരത്തിനു തലേന്നു തന്നെ സ്വപ്നം കണ്ടിരുന്ന ഒരു കാലം !! 90’s…

കഴിഞ്ഞ ദിവസം രാമകാന്ത് അച്‌രേക്കർ അനുസ്മരണത്തിൽ കാംബ്ലിയുടെ ദയനീയത കണ്ടു വേദന തോന്നി. സചിനെ കാംബ്ലിയിൽ നിന്ന് വേർപെടുത്തി വിടാൻ ശ്രമിച്ച രാജാവിനെക്കാൾ രാജഭക്തി കാണിച്ച ഒരുത്തനെയും കണ്ടു.

Zindagi ek safar ye suhana, yaham kal kyaho kisne jaana ????
Copied

"ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ bus stand ഇൽ Shirt ഊരി, പിച്ച എടുക്കേണ്ടി വന്നിട്ടുണ്ട്.."സെറിബ്രൽ പൾസി എന്ന...
29/11/2024

"ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ bus stand ഇൽ Shirt ഊരി, പിച്ച എടുക്കേണ്ടി വന്നിട്ടുണ്ട്.."

സെറിബ്രൽ പൾസി എന്ന ചലന വൈകല്യം ബാധിച്ച യുവാവിന്റെ വാക്കുകൾ ആണ്.. അദ്ദേഹത്തിന്റെ ഒരു സ്വപ്നം, ചെറുപ്പം മുതൽ കണ്ട Cinema എന്ന സ്വപ്‍നം നാളെ കളം @24 എന്ന പേരിൽ തിയേറ്ററുകളിൽ എത്തുന്നു..

പടം വിജയം ആയാലും പരാജയം ആയാലും അദ്ദേഹം ജീവിതത്തിൽ ജയിച്ചു എന്ന് മാത്രം പറയാനുള്ളത്..

രാകേഷ് കൃഷ്ണൻ കുറമ്പാല,ഈ മനോധൈര്യം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️💞🔥

" വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് "."""""""""""""'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ച...
09/11/2024

" വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് ".
"""""""""""""

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് " എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു.
എറണാക്കുളം ഗോകുലം പാർക്ക് വെച്ച് നടന്ന
"വാഴ"യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് "വാഴ ll - ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് "എന്ന രണ്ടാം ഭാഗം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
വിപിൻ ദാസിന്റെ തിരക്കഥയിൽ സാവിൻ സ സംവിധാനം ചെയ്‌യുന്ന ഈ ചിത്രത്തിൽ "വാഴ"യിൽ അഭിനയിച്ച ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ് , അജിൻ ജോയി, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്,ഐക്കോൺ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ,ഐക്കോൺ സിനിമാസ് എന്നിവർ ചേർന്നാണ്
ഈ ചിത്രവും നിർമ്മിക്കുന്നത്
നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലും മലയാളത്തിലെ മറ്റു താരങ്ങളും അഭിനയിക്കുന്നു.
2025 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,പി ആർ ഒ-എ എസ് ദിനേശ്.

ഒരു കോച്ചിന്റെയും സഹായമില്ലാതെ തന്റെ വീടിന്റെ പിന്നമ്പുറങ്ങളിൽ ജാവലിൻ എറിഞ്ഞു പരിശീലിച്ച ....തന്റെ പഴയ ജാവലിൻ ഒന്നു മാറ്...
09/08/2024

ഒരു കോച്ചിന്റെയും സഹായമില്ലാതെ തന്റെ വീടിന്റെ പിന്നമ്പുറങ്ങളിൽ ജാവലിൻ എറിഞ്ഞു പരിശീലിച്ച ....

തന്റെ പഴയ ജാവലിൻ ഒന്നു മാറ്റി പുതിയതൊന്നു വാങ്ങുവാൻ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച.....

നാട്ടുകാർ പിരിവിട്ടു നൽകിയിരുന്ന തുക കൊണ്ടു മത്സരങ്ങൾക് പോയിരുന്ന ....

ഒരു മേജർ സ്പോൺസർഷിപ്പും കിട്ടാതിരുന്ന ....

എന്തിനു ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ പോലും ഗവണ്മെന്റിന്റെ ഭാഗത്തു നിന്നു പോലും യാതൊരു പിന്തുണയും കിട്ടാതിരുന്ന ....

സാധാരണകാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ....

അവസാന എട്ടു ഒളിമ്പിക്സുകളിൽ ഹോക്കിയിലെ വെങ്കലത്തിനു അപ്പുറം പോയിട്ടില്ലാത്ത തന്റെ രാജ്യത്തെ...

ഇന്നോളമുള്ള എല്ലാ ജാവേലിൻ ഒളിമ്പിക് റെക്കോർഡുകളും തകർത്തു കൊണ്ടു സ്വർണത്തിന്റെ പടി കടത്തി വിടുമ്പോൾ ...

എങ്ങനെയാണ് കയ്യടിക്കാതിരിക്കുക ....!!

എങ്ങനെയാണ് ആർപ്പ് വിളിക്കാതിരിക്കുക .......!!

അർഷാദ് നദീം
നിങ്ങൾ എന്തൊരു മനുഷ്യനാണ് ഭായ് ..... 🔥
Copied

ബയ്ലി പാലം......വയനാട്ടിൽ ഇന്ന് തുറന്ന് കൊടുത്ത പാലം ബയ്ലി പാലം എന്നാണറിയപ്പെടുന്നതാണ്. 1901 ൽ ജനിച്ച് 1985 മെയ് 5 ന്ന് ...
06/08/2024

ബയ്ലി പാലം......
വയനാട്ടിൽ ഇന്ന് തുറന്ന് കൊടുത്ത പാലം ബയ്ലി പാലം എന്നാണറിയപ്പെടുന്നതാണ്. 1901 ൽ ജനിച്ച് 1985 മെയ് 5 ന്ന് അന്തരിച്ച ബ്രിട്ടീഷ് സിവിൽ എഞ്ചിനീയറായ
സർ ഡൊനാൾഡ് കോൾമാൻ ബെയ്ലി ആണ് ഈ പാലം ഡിസൈൻ ചെയ്തത്. യുദ്ധകാലത്ത് പട്ടാള ട്രക്കുകൾക്കു സഞ്ചരിക്കാനാണ് ഈ പാലം ഡിസൈൻ ചെയ്തിരുന്നത്.
വയനാട്ടിലെ ദുരിതത്തിനിടയിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഈ പാലത്തിൽ കൂടി സഞ്ചരിക്കുമ്പോൾ ഈ മികച്ച എഞ്ചിനീയറെക്കൂടി ആദരവോടെ ഓർക്കാം...... ഒരു കോൺക്രീറ്റ് പാലം ഉണ്ടാകുന്നതുവരേയ്ക്കും ഈ പാലം വയനാട് ജനതയ്ക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സൈന്യത്തിന് ബിഗ് സല്യൂട്ട്.🙏🏻
copied

മേജർ  സീത ഷെൽക്കെ.. ❤️വെറും 36 മണിക്കൂർ കൊണ്ട് 20 ടൺ ഭാരം വഹിക്കാനാകുന്ന ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിന്റെ എൻജിന...
01/08/2024

മേജർ സീത ഷെൽക്കെ.. ❤️

വെറും 36 മണിക്കൂർ കൊണ്ട് 20 ടൺ ഭാരം വഹിക്കാനാകുന്ന ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിന്റെ എൻജിനീയർ..

Courtesy: Dr Shabu Pattambi

Address


Alerts

Be the first to know and let us send you an email when Tellin The Tale posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tellin The Tale:

  • Want your business to be the top-listed Media Company?

Share