Aksharanadu

Aksharanadu മലയാളം പിറന്ന നാടിന്‍റെ വാര്‍ത്തകള്‍, വിശേഷങ്ങള്‍

21/02/2025
നിരവധി കേസുകളിൽ പ്രതിയായ മണൽ മാഫിയ തലവൻ അറസ്റ്റിൽതിരൂര്‍: മലപ്പുറം, തൃശൂർ ജില്ലകളിൽ അനധികൃത മണൽ കടത്ത്, വിശ്വാസവഞ്ചന,  പ...
17/02/2025

നിരവധി കേസുകളിൽ പ്രതിയായ മണൽ മാഫിയ തലവൻ അറസ്റ്റിൽ

തിരൂര്‍: മലപ്പുറം, തൃശൂർ ജില്ലകളിൽ അനധികൃത മണൽ കടത്ത്, വിശ്വാസവഞ്ചന, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ മുപ്പതോളം കേസുകളിൽ പ്രതിയായിട്ടുള്ളതും മണൽമാഫിയ സംഘത്തിലെ പ്രധാനിയുമായ തിരുന്നാവായ സ്വദേശി ചെറുപറമ്പിൽ ഷബീർമോൻ എന്ന് വിളിക്കുന്ന ഷബീർ(42) നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ, കൽപ്പകഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം മണൽ കടത്ത് കേസുകളിലും ഇരു ജില്ലകളിലുമായി പണമിടപാട് സംബന്ധിച്ച പതിനഞ്ചോളം വിശ്വാസവഞ്ചന കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ ഷബീർ. കുറ്റിപ്പുറത്ത് കഴിഞ്ഞവർഷം പോലീസിനെ അക്രമിച്ച് മണൽ കടത്തു നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരുന്നയാളാണ് . തൻറെ വീടിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് അനധികൃത കടവ് നിർമ്മിച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകളെ കൊണ്ട് പുഴയിൽ നിന്നും മണൽ വാരിച്ച് ടിപ്പർ ലോറികളിൽ മണൽ കടത്ത് പതിവാക്കിയിരുന്നു. തിരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആറു കേസുകളിലേക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ മാത്രം തിരുന്നാവായ, കുറ്റിപ്പുറം ഭാഗങ്ങളിൽ മണൽ കടത്തിന് മാത്രം എത്തിയിരുന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് ഒരു മാസത്തോളമായി വലവിരിച്ച് നിരീക്ഷണത്തിൽ ആയിരുന്നു. കോട്ടക്കൽ ഭാഗത്ത് സ്ഥിരമായി തമ്പടിക്കുന്നതായി വിവരം ലഭിച്ച പോലീസ് ഞായറാഴ്ച കോട്ടക്കലിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷബീർമോൻ കടവ് എന്നറിയപ്പെടുന്ന അനധികൃത കടവ് നശിപ്പിച്ച് ഭാരതപ്പുഴയുടെ തീര സംരക്ഷണത്തിനായി പഞ്ചായത്ത്- റവന്യൂ അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ഇയാളുടെ ക്രിമിനൽ പ്രവർത്തനം തടയുന്നതിനായി കാപ്പാ നടപടിയും പോലീസ് സ്വീകരിച്ചു വരികയാണ്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..

ഗതാഗത വകുപ്പ് ഈ ചലാൻ  അദാലത്ത്. ഗതാഗത വകുപ്പ് എല്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഈ ചെല്ലാൻ അദാലത്ത് നടത്തപ്പെടുന്ന...
17/02/2025

ഗതാഗത വകുപ്പ് ഈ ചലാൻ അദാലത്ത്.

ഗതാഗത വകുപ്പ് എല്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഈ ചെല്ലാൻ അദാലത്ത് നടത്തപ്പെടുന്നു. തിരൂർ ആർടിഒ ഓഫീസിൽ ഈ ചലാനുകൾ തീർപ്പാക്കുന്നതിനായി ഫെബ്രുവരി 19ന് തിരൂർ സബ് ആർട്ടി ഓഫീസിൽ നേരിട്ട് ഹാജരായി ഈ ചെല്ലാനുകൾ തീർപ്പാക്കാവുന്നതാണ്. കോടതിയിലേക്ക് മാറ്റപ്പെട്ട ചലാനുകൾ അദാലത്ത് വഴി തീർപ്പാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 0494 2423700 എന്ന ഓഫീസ് നമ്പറിൽ ബന്ധപ്പെടുക.

തിരൂർ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസ്സ് ബുധനാഴ്ച്ചതിരൂർ:ധാർമിക,സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിൽ പ്ര...
17/02/2025

തിരൂർ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സദസ്സ് ബുധനാഴ്ച്ച

തിരൂർ:ധാർമിക,സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന തിരൂർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
വിശുദ്ധ ഖുർആൻ സദസ്സ് ഈ വരുന്ന ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെ ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് അംഗം വി.കെ എം ഷാഫി, മുൻ പി.ആർ.ഡി അഡീഷണൽ ഡയറക്ടർ പി.എ റഷീദ്, രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള കെ.എൻ മുത്തുക്കോയ തങ്ങൾ, വെട്ടം ആലിക്കോയ, എം.അബ്ദുല്ലകുട്ടി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, പി.പി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിക്കും.
സ്വാഗത സംഘം ചെയർമാൻ നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിക്കും. ഇത്തവണത്തെ സദസ്സിൽ പാണക്കാട് കുടുംബത്തിലെ ഇളം തലമുറയിൽ നിന്നും ഇയ്യിടെ ഖുർആൻ മനപാഠമാക്കി സനദ് സ്വീകരിച്ച സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ,സയ്യിദ് സിദ്ഖലി ശിഹാബ് തങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,സയ്യിദ് അലി ദിൽദാർ ശിഹാബ് തങ്ങൾ,സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ എന്നീ പ്രതിഭകൾക്ക് സ്‌നേഹാദരം നൽകും.
അവരുടെ ഖുർആൻ പാരായണത്തിന് പുറമെ അബുദാബി ഗ്രാന്റ് മസ്ജിദിലെ മുൻ മുഅദ്ദിൻ അഹമ്മദ് നസീം ബാഖവി, മിസ്അബ് കൊടുവള്ളി,തിരൂരിലെ
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് മിഫസലുൽ ഹുദ,തിരൂർ പഴങ്കുളങ്ങരയിലെ ഐ.പി അഹമ്മദ് കുട്ടി മാസ്റ്റർ സ്മാരക ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്നുള്ള ഹാഫിള് മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഷിബിൻ എന്നീ പ്രശസ്തരായ ഖാരിഉകൾ വിശുദ്ധ ഖുർആൻ വിവിധ ശൈലികളിൽ പാരായണം ചെയ്യും.
തുടർന്ന് പ്രശസ്ത ട്രൈനറും പ്രഭാഷകനുമായ ഡോ.സുലൈമാൻ മേൽപത്തൂർ വിശുദ്ധ ഖുർആൻ വിചിന്തനം ലക്ഷ്യമാക്കിയുള്ള ഉദ്‌ബോധന പ്രഭാഷണം നടത്തും.
ഉണ്ണിയാൽ സിറ്റിപ്ലാസ ഓഡിറ്റോറിയത്തിന്റെ ഉടമ കൂടിയായ പി.പി ബഷീർ ഹാജിക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സ്‌നേഹോപഹാരം സമ്മാനിക്കും.
എല്ലാ വർഷവും വിശുദ്ധ റമസാൻ മാസത്തിൽ സംഘടിപ്പിക്കാറുള്ള വിശുദ്ധ ഖുർആൻ സദസ്സ് ഈ വർഷം റമസാൻ മാസത്തിന് മുമ്പാണ് നടക്കുന്നതെങ്കിലും തിരൂരിലും പരിസര പ്രദേശങ്ങളിലും ഇതിനായുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമാണെന്നും പൂർണമായും ശീതീകരിച്ച ഉണ്ണിയാൽ സിറ്റി പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ സ്ത്രീകളടക്കം 1500 ഓളം പേർക്ക് സുഗമമായി വീക്ഷിക്കാനാവും വിധം സ്‌ക്രീനുകളടക്കം സംവിധാനിച്ചതായും വിപുലമായ പാർക്കിംഗ് സംവിധാനമടക്കമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചതായും തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തിരൂർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എ റഫീഖ് മാസ്റ്റർ,സഹഭാരവാഹികളായ ഇ.കെ മുഹതസിം ബില്ല, നൗഷാദ് അന്നാര, റസാഖ് ആലത്തിയൂർ, കെ.എം നൗഫൽ എന്നിവർ പങ്കെടുത്തു.

തുഞ്ചന്റെ മണ്ണിലെ വാർത്തകളും വിശേഷങ്ങളുമായി അക്ഷരനാട് വീണ്ടുമെത്തുന്നു...
05/12/2024

തുഞ്ചന്റെ മണ്ണിലെ വാർത്തകളും വിശേഷങ്ങളുമായി അക്ഷരനാട് വീണ്ടുമെത്തുന്നു...

01/10/2023

Talk | സാമൂഹിക മാധ്യമങ്ങളും സംഘപരിവാർ അജണ്ടയും | ദിനു വെയിൽ

25/09/2023

Talk | സത്യവും സത്യാനന്തര രാഷ്ട്രീയവും സമകാലിക മാധ്യമങ്ങളും- ഡോ.അരുണ്‍ കുമാര്

Address


Alerts

Be the first to know and let us send you an email when Aksharanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aksharanadu:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share