Chithrakkoott Media

  • Home
  • Chithrakkoott Media

Chithrakkoott Media its All About the Magic Of CINEMA

http://chithrakkutt.blogspot.com/ Know whats happening In Silver Screens Around U...
http://chithrakkutt.blogspot.com/

നീലവെളിച്ചം (2023) -------------------ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച് ആഷിഖ് അബു...
25/05/2023

നീലവെളിച്ചം (2023)
-------------------
ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നീലവെളിച്ചം. മലയാളത്തിലെ എക്കാലത്തെയും ക്‌ളാസ്സിക് സിനിമകളിൽ ഒന്നായ 'ഭാർഗവീനിലയം' എന്ന ചിത്രത്തിന്റെ റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. തന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ ആസ്പദമാക്കി, വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥയെഴുതിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. പ്രേം നസീർ, മധു, അടൂർ ഭാസി, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിർമ്മല എന്നീ മഹാരഥന്മാർ അഭിനയിച്ച ഈ ചിത്രത്തിന് മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഒരുപാട് സവിശേഷതകൾ നിറഞ്ഞ ഈ ചിത്രത്തിലെ ബാബുരാജ് ഈണം പകർന്ന എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾ പാടിനടക്കുന്നവയാണ്. ഇങ്ങനെ എല്ലാ തരത്തിലും ഒന്നിനൊന്നു മെച്ചമായ ഒരു ക്ലാസിക് ചിത്രത്തെ വീണ്ടും തിരശീലയിൽ എത്തിക്കുമ്പോൾ, അതിനോട് ഒന്ന് താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്ത വിധം ഒരു ശരാശരി ആസ്വാദന നിലവാരം മാത്രം പുലർത്തിയ ഒരു സിനിമയായി മാറി ആഷിഖ് അബുവിന്റെ 'നീലവെളിച്ചം'.

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ പോലും മാറ്റം വരുത്താതെ, ഋഷികേശ് ഭാസ്കരന്റെ ചില കൂട്ടിച്ചേർക്കലുകൾ മാത്രം നടത്തിയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്ങൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്റേതാണ് ഛായാഗ്രഹണം.

നീലവെളിച്ചം എന്ന കഥയിലെ ആദ്യ ഭാഗം ഒരു ആമുഖം പോലെ പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്.
പിന്നീട് ഒരു ഒറ്റപ്പെട്ട വലിയ മാളിക കാണിക്കുകയും,അർധരാത്രി അവിടേക്ക് ഒരാൾ അതിക്രമിച്ചു കയറുന്നതും അയാൾ എന്തോ കണ്ട് പേടിച്ച് തിരിച്ചു ഓടി പോകുന്നതായും കാണിക്കുന്നുണ്ട്. ശേഷം അടുത്ത ദിവസം വൈക്കം മുഹമ്മദ് ബഷീർ (ടോവിനോ) എന്ന പ്രശസ്തനായ കഥാകൃത്ത്, വാടകയ്ക്ക് വീടന്വേഷിച്ചു കൊണ്ട് ഈ വീട്ടിൽ എത്തിച്ചേരുകയും, വീട്ടിൽ താമസമാക്കുകയും ചെയുന്നു. വീട് വൃത്തിയാക്കുന്നതിന് കൂടെ തന്നെ, ആ ഒരു കഥാപാത്രത്തിന്റെ ഇഷ്ടങ്ങളും, മാനറിസങ്ങളും കാണിക്കുന്നുണ്ട്. തുടർന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ചെന്ന് , ഹോട്ടലുടമയോട് (ജെയിംസ് ഏലിയ) താൻ താമസിക്കുന്ന വീട് പറഞ്ഞു കൊടുത്തപ്പോൾ അത് ഭാർഗവീനിലയം ആണെന്നും, അവിടെ ഭാർഗവി (റിമ കല്ലിങ്കൽ) എന്ന ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും വളരെ ഭയത്തോടെ ഹോട്ടലുടമ പറഞ്ഞുകൊടുക്കുന്നു. ബഷീർ പിന്നീട് തന്റെ സുഹൃത്തുക്കളെ കാണുകയും, അവരും ഈ കഥ തന്നെ പറയുകയും, പ്രണയനൈരാശ്യത്തിൽ കിണറിൽ ചാടി ആത്മഹത്യാ ചെയ്ത ഭാർഗവി അവിടെ താമസിക്കാൻ ചെല്ലുന്നവരെ ഉപ്രദ്രവിക്കാറുണ്ടെന്നും, രാത്രികാലങ്ങളിൽ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും പറയുന്നു. ഇത് കേട്ട് ചെറിയ ഭയത്തോടെ ആണെങ്കിലും, ബഷീർ അവിടെ താമസം തുടരുന്നു. കൂടാതെ ഭാർഗ്ഗവിയുമായി സൗഹൃദം സ്ഥാപിക്കാനും തുടങ്ങുന്നു. കുറച്ച ദിവസങ്ങൾക്ക് ശേഷം ഭാർഗവിയെ കുറിച്ച് തന്നെ കഥയെഴുതാൻ തീരുമാനിച്ച ബഷീറിന്, ഭാർഗ്ഗവിയുടെ സാനിധ്യം തിരിച്ചറിയുകയും, താൻ കേട്ട കഥകളിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കഥകളിലേക്ക് ഭാർഗവി കൊണ്ട് ചെല്ലുന്നതായും അനുഭവപ്പെടുന്നു. ഈ അനുഭവങ്ങളിൽ നിന്നും ബഷീർ ഭാർഗ്ഗവിയുടെ കാമുകനായ ശശികുമാറിനെയും (റോഷൻ മാത്യു), മുറച്ചെറുക്കനായ നാണുക്കുട്ടനെയും (ഷൈൻ ടോം ചാക്കോ) എല്ലാം സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നതും, കഥ എഴുതുന്നതുമായി ചിത്രം മുന്നോട്ട് പോവുന്നു. ഭാർഗ്ഗവിയുടെയും, ശശികുമാറിന്റെയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നത്. ഇവരുടെ പ്രണയവും, പിന്നീട് ഭാർഗ്ഗവിയുടെ ആത്മഹത്യ എങ്ങനെയാണ് നടക്കുന്നത് തുടങ്ങിയ സംഭവങ്ങളാണ് നീലവെളിച്ചത്തിൽ പറയുന്നത്.

സാങ്കേതികപരമായി വളരെയധികം മുന്നിട്ട് നിൽക്കുന്ന ആദ്യപകുതിയിൽ നിന്നും രണ്ടാം പകുതിയിൽ എത്തുമ്പോൾ, മോശം പ്രകടനങ്ങളും, കഥാപാത്രസൃഷ്ടിയിൽ ഉണ്ടായ പോരായ്മകളും ചിത്രത്തിന്റെ ആസ്വാദനത്തെ വളരെ രീതിയിൽ മോശമാക്കി.
പഴയ ചിത്രത്തിന്റെ റീബൂട്ട് ആയതുകൊണ്ട് തന്നെ നിരൂപണം എഴുതുമ്പോൾ ആ ചിത്രത്തെ ഓർക്കാതെ വയ്യ. അഭിനേതാക്കളെ തിരഞ്ഞെടുത്തതിൽ നിന്ന് തന്നെ ഈ ചിത്രത്തിന്റെ പതനം തുടങ്ങി എന്ന് പറയാം. ബഷീറായി അഭിനയിച്ച ടോവിനോ രൂപസാദൃശ്യം കൊണ്ട് ബഷീറിനെ പോലെ തോന്നിച്ചെങ്കിലും ആ മാനറിസങ്ങളും, സരസ സ്വഭാവവും, എന്തിനു ഡയലോഗ് ഡെലിവറി പോലും പലയിടങ്ങളിലും മോശമായിരുന്നു. ഭാർഗവിയോട് സംസാരിക്കുന്ന രംഗങ്ങളിലെല്ലാം അസ്വാഭാവികത തോന്നി. ഭാർഗവി ആയി വന്ന റിമ കഥാപാത്രത്തോട് ഒട്ടും നീതി പുലർത്തിയില്ല. പ്രണയരംഗങ്ങൾ എല്ലാം വളരെ അരോചകമായിരുന്നു. റോഷൻ മാത്യുവിന്റെ പ്രകടനവും വലിയ മാറ്റം ഒന്നും ഉണ്ടാക്കിയില്ല. വില്ലനായി വന്ന ഷൈൻ ടോം ചാക്കോ, ഒരേ ടെംപ്ലേറ്റ് കഥാപാത്രങ്ങളാണ് ചെയുന്നത് എന്ന് തോന്നിപ്പോവും. സംഭാഷണങ്ങളും മാനറിസങ്ങളും, ഭീഷ്മയിലും, കൊറോണ പേപ്പേഴ്‌സിലും കണ്ട അതെ ഷൈൻ ടോം ചാക്കോ തന്നെ. രണ്ടാം പകുതി ഒട്ടും കണ്ടിരിക്കാൻ പറ്റാത്ത വിധം ആക്കി തീർത്തത് ഷൈന്റെയും റിമയുടെയും പ്രകടനങ്ങൾ തന്നെ ആണ്. ഇത് കൂടാതെ വന്ന അഭിനേതാക്കളെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഭാർഗ്ഗവീനിലയത്തിലെ പപ്പു അവതരിപ്പിച്ച കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് രാജേഷ് മാധവനായിരുന്നു. എന്നാൽ പപ്പുവിന് 'കുതിരവട്ടം പപ്പു' എന്ന പേര് സമ്മാനിച്ച ആ ചിത്രത്തിലെ അത്രപോലും രംഗങ്ങൾ നീലവെളിച്ചത്തിൽ രാജേഷ് മാധവന് ഇല്ലാതെ പോയി.

ബ്ലാക്ക് ആൻഡ് വൈറ്റ് ഭാർഗ്ഗവീനിലയത്തിൽ നിന്നും, കളർ പടമായ നീലവെളിച്ചത്തിലേക്ക് എത്തുമ്പോൾ, സാങ്കേതികപരമായി മാത്രമാണ് ചിത്രം മുന്നിൽ നിക്കുന്നത്. ബഷീറിന്റെ അതെ തിരക്കഥ തന്നെ എടുത്തെങ്കിലും, ബഷീറിന്റെ കഥാപാത്രം ഭാർഗവിയോട് ഉണ്ടാക്കുന്ന സൗഹൃദവും, ഭാർഗവിക്ക് ശശികുമാറിനോട് തോന്നുന്ന പ്രണയവും, ഭാർഗ്ഗവീനിലയത്തിനോട് തോന്നുന്ന ഭയവും ഒന്നും പ്രേക്ഷകരിലേക്കെത്തിക്കാൻ ആഷിഖ് അബു എന്ന സംവിധായകന് കഴിഞ്ഞില്ല. ഗിരീഷ് ഗംഗാധരൻ നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതാണ്. പേടിപെടുത്തുന്ന ഭാർഗ്ഗവീനിലയവും, രാത്രികാലങ്ങളിലെ ഭീകരതയും, ഛായാഗ്രഹത്തിലെ മികവോടെ പ്രേക്ഷകർക്ക് മികച്ച ഒരു അനുഭവം സമ്മാനിച്ചു. ഫ്ലാഷ് ബാക്ക് രംഗങ്ങളും മനോഹരമായിരുന്നു.

'ഭാർഗവീനിലയം' എന്ന സിനിമയിലെ ഗാനങ്ങൾ തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചത്. ഇങ്ങനെ ഒരു ചിത്രം വീണ്ടും എടുക്കുമ്പോൾ, അതിലെ ഗാനങ്ങൾ അതേപടി ഉപയോഗിച്ചത് ഒരു വലിയ കല്ലുകടിയായി മാറി. ചിത്രത്തിലെ ഗാനങ്ങളിലേക്കിലും ഒരു പുതുമ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് ശ്രമിക്കാമായിരുന്നു. 'താമസമെന്തേ വരുവാൻ' എന്ന ഗാനം ഒക്കെ ദാസേട്ടന്റെ ശബ്ദത്തിൽ ഇന്നും കേട്ട് ആസ്വദിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഇത് അസഹനീയമായിരുന്നു. 'പൊട്ടി തകർന്ന' എന്ന ഗാനമൊക്കെ ഇതേ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. 'അനുരാഗ മധുചഷകം' എന്ന ഗാനം മാത്രമാണ്, നൃത്ത രംഗത്തിന്റെ ചിത്രീകരണത്തിന്റെ മികവുകൊണ്ട് കുറച്ചെങ്കിലും മികച്ചു നിന്നത്. ബിജിപാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്. ചില രംഗങ്ങളിൽ ആ ഒരു ഹൊറർ മൂഡ് കൊണ്ടുവരാൻ ഇവർക്കു കഴിഞ്ഞു. രണ്ടാം പകുതി വളരെ വലിച്ചു നീട്ടിക്കൊണ്ടുപോയി എന്ന് തോന്നിക്കും വിധം ആയിരുന്നു വി സാജന്റെ ചിത്രസംയോജനം. കഥയുടെ ഒഴുക്കിനു ഈ ഒരു ലാഗ് ആവശ്യമായിരുന്നെങ്കിൽ കൂടി, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് അതിനെ മോശമാക്കി.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ച് തുടങ്ങിയ ഈ പ്രോജക്ട്, പിന്നീട് കൊറോണ കാരണം നീണ്ടു പോവുകയും, ആസിഫ് അലിയെ നായകനാക്കാൻ വിചാരിച്ച് ഒടുവിൽ ടോവിനോയെ നായകനാക്കി ചിത്രം തുടങ്ങുകയായിരുന്നു.

ഭാർഗ്ഗവീനിലയത്തെ അതേപടി എടുത്തു വെക്കാനായിരുന്നെങ്കിൽ ആഷിഖ് അബു അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന സംശയം ബാക്കിയാക്കികൊണ്ടായിരിക്കും ഓരോ പ്രേക്ഷകരും ഈ ചിത്രം കണ്ടിറങ്ങുന്നത്. ഒരു ക്ലാസിക്കിനെ ഇന്നത്തെ തലമുറയിലെ യുവാക്കളിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോൾ, വെറും സാങ്കേതികമികവുകൊണ്ടു മാത്രം അത് സാധ്യമാവില്ലെന്നും, അങ്ങനെ ഒരു പ്രോജക്ട് വിജയിക്കണമെകിൽ ആദ്യത്തേതിനേക്കാൾ പ്രഗത്ഭരായ അഭിനേതാക്കളും, ആ ചിത്രം സംവിധാനം ചെയ്ത മഹാന്മാരെക്കാൾ വലിയ ഭാവനാപരമായ ഉള്‍ക്കാഴ്‌ച ഉള്ള ആരെങ്കിലും ആയിരിക്കണം പുതിയത് ചെയേണ്ടിയിരുന്നത് എന്നുമുള്ള കാര്യങ്ങൾ ഇതിന്റെ പിന്നണി പ്രവർത്തകർ ചിന്തിക്കാതെ പോയി. ഗാനങ്ങൾ പോലും പുതിയത് ചെയ്യാതെ പഴയത് ഉപയോഗിച്ചത് വളരെ പ്രകടമായ ഒരു തെളിവാണ്. അതും 'ഭാർഗവീനിലയം' എന്ന ചിത്രം ഇന്നും അതെ പ്രൗഢിയോടെ, അതെ സിനിമാ അനുഭവം പ്രേക്ഷകന് സമ്മാനിക്കുമ്പോഴും, ഇങ്ങനെ ഒന്ന് വേണ്ടിയിരുന്നില്ല. ഒരുപാട് പുതുമ പ്രതീക്ഷിച്ച്, വളരെ പ്രതീക്ഷയോടെ ഈ ചിത്രത്തെ സമീപിച്ച ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഒരുപാട് നിരാശപ്പെടുത്തി 'നീലവെളിച്ചം'. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Kunjeldho will stream in Zee5 !!
22/02/2022

Kunjeldho will stream in Zee5 !!

Ajagajantharam streaming on Sony Liv !!
22/02/2022

Ajagajantharam streaming on Sony Liv !!

Jan-e-man streaming on Sun Nxt !!
22/02/2022

Jan-e-man streaming on Sun Nxt !!

Neymar: The Perfect Chaos. Netflix, 25th January. Mark your calendars!
16/01/2022

Neymar: The Perfect Chaos. Netflix, 25th January. Mark your calendars!

Telugu film   will premiere on Netflix on January 21st.
16/01/2022

Telugu film will premiere on Netflix on January 21st.

The Ice Age Adventures of Buck Wild on   on 28th January 2022.
16/01/2022

The Ice Age Adventures of Buck Wild on on 28th January 2022.

  mass jathara begins on Hotstar from Jan 21st at 6PM.
16/01/2022

mass jathara begins on Hotstar from Jan 21st at 6PM.

Malayalam movie   (2017) now streaming on
15/01/2022

Malayalam movie (2017) now streaming on

  will be streaming on SonyLIV on January 21st.
15/01/2022

will be streaming on SonyLIV on January 21st.

  Releasing on Jan 26 In Hotstar !!
15/01/2022

Releasing on Jan 26 In Hotstar !!



സൂപ്പർ ശരണ്യ---തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച ഗിരീഷ് എ ഡി തിരക്കഥയെഴുതി സംവിധാനം...
12/01/2022

സൂപ്പർ ശരണ്യ
---

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച ഗിരീഷ് എ ഡി തിരക്കഥയെഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പർ ശരണ്യ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന് തണ്ണീർ മത്തൻ ദിനങ്ങളിൽ നായികയായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അനശ്വര രാജനാണ് ശരണ്യ എന്ന ടൈറ്റിൽ റോളിൽ എത്തുന്നത്. പാലക്കാടിലെ ഒരു നാട്ടിൻപുറത്ത് നിന്നും തൃശ്ശൂരിലെ ഒരു കോളേജിൽ പഠിക്കാൻ വരുന്ന ഒരു നാടൻ പെൺകുട്ടിയായ ശരണ്യയിലൂടെയാണ് ചിത്രം കടന്ന് പോവുന്നത്. ശരണ്യയുടെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് സൂപ്പർ ശരണ്യ എന്ന ഈ ചിത്രത്തിലൂടെ. ഷെബിൻ ബേക്കർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, മമിതാ ബൈജു, നസ്ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കൊണ്ടുപോയ ആദ്യപകുതിക്ക് ശേഷം, ഒരുപാട് വലിച്ചുനീട്ടൽ അനുഭവിച്ച രണ്ടാം പകുതി പ്രേക്ഷകനെ ചെറിയ രീതിയിൽ അലോസരപ്പെടുത്തിയെങ്കിലും, അഭിനേതാക്കളുടെ പ്രകടനം കൊണ്ട് ശരാശരിയിൽ ഉയർന്ന ഒരു അനുഭവമായി മാറാൻ സൂപ്പർ ശരണ്യക്ക് കഴിഞ്ഞു.

കോളേജിൽ ശരണ്യ നേരിടുന്ന റാഗിങ്ങിലൂടെ തുടങ്ങുന്ന ചിത്രം, ഒട്ടും ബോൾഡ് അല്ലാത്ത, ആൾകൂട്ടത്തിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രമാണെന്ന് കാണിച്ചു തരുന്നുണ്ട്. തന്നെ കാണാൻ വരുന്ന സീനിയറായ അജിത് കുമാറിൽ ( വിനീത് വാസുദേവൻ) നിന്നും രക്ഷപ്പെടാൻ നാട്ടിലേക്കോടുന്നതും ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ്. നാട്ടിൽ പോയിട്ടാണെങ്കിലും ഈ ഒരു അപകർഷതാബോധം ശരണ്യയെ പല കാര്യങ്ങളിൽ നിന്നും പിൻവലിക്കുന്നുണ്ട്. തിരിച്ച് ഹോസ്റ്റലിൽ എത്തുന്ന ശരണ്യക്ക് ഹോസ്റ്റലിലും കോളേജിലും ഒക്കെയായി നേരിടേണ്ടി വരുന്ന റാഗിങ്ങുകളും, ശല്യപെടുത്തലുകളും, നർമ്മരൂപേണ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. ഗേൾസ് ഹോസ്റ്റലിലെ കാഴ്ചകളെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ചതിന്റെ ഒരു പുതുമ തുടക്കത്തിൽ അനുഭവപെട്ടു. കോളേജിൽ അവളുടെ ഏക ആശ്വാസമായി മാറുന്ന റൂംമേറ്റിസിന്റെ കൂടെ കൂട്ടുകൂടി തന്റേതായ ഒരു സ്പേസ് ഉണ്ടാക്കിയെടുക്കുന്ന ശരണ്യയായി മാറുന്നതാണ് പിന്നീട് ചിത്രത്തിൽ. ഇതിനിടയിൽ ശരണ്യയുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരുപാട് സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്.

ആദ്യപകുതിയിൽ പ്രേക്ഷകനെ പിടിച്ചുനിർത്തിയ തിരക്കഥയ്ക്ക് പക്ഷെ രണ്ടാം പകുതിയിൽ താളം തെറ്റി. പലയിടങ്ങളിലും ശരണ്യയെ കാണാൻ പറ്റിയില്ല. ചിത്രത്തിന്റെ ഫോക്കസ് വേറെ പല കാര്യങ്ങളിലേക്കും പോയതുപോലെ തോന്നി. ശരണ്യയെ സൂപ്പർ ശരണ്യയാക്കാൻ പലയിടങ്ങളിലും കഷ്ടപെടുന്നുണ്ടായിരുന്നു സംവിധായകൻ. ആവർത്തന വിരസത പല സ്ഥലങ്ങളിലും അനുഭവപെട്ടു. ചില രംഗങ്ങൾ ഒക്കെ ഒഴിവാക്കാമായിരുന്നു. എങ്കിലും രണ്ടാം പകുതിയിലെ പല രംഗങ്ങളും മനോഹരമായി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സാധിച്ചു. ദീപു ( അർജുൻ അശോകൻ ) ശരണ്യയെ കാണാൻ കോളേജിലേക്ക് വന്ന രംഗങ്ങളും, അവരുടെ സംഭാഷണങ്ങളും മനോഹരമായി തോന്നി. ചിത്രത്തിലെ പല കാര്യങ്ങളും കോളേജിൽ പഠിക്കുന്നവർക്കും, കോളേജ് ജീവിതം കഴിഞ്ഞവർക്കും തന്റെ അനുഭവങ്ങളായി തോന്നും. ശരണ്യയെ പോലെ തന്റെ വിഷമങ്ങളും സങ്കടങ്ങളും തന്നിലേക്ക് ഒതുക്കി, ഏറ്റവും പ്രിയപെട്ടവരോട് മാത്രം പങ്കുവെക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ ഉള്ളവരെ ഈ ചിത്രം ചെറിയ രീതിയിൽ എങ്കിലും സ്വാധീനിച്ചതാണ് ഈ ചിത്രത്തിന്റെ ഒരു ചെറിയ വിജയം എന്ന് പറയാം.

ശരണ്യയുടെ മാനസികാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മികച്ച പ്രകടനത്തിലൂടെ അനശ്വരക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ പല വികാരങ്ങളും വളരെ മനോഹരമായി തന്നെ അനശ്വര അവതരിപ്പിച്ചു. ചിത്രത്തിൽ അനശ്വരയോളം അല്ലെങ്കിൽ അതിനേക്കാളും ഗംഭീരമായ പ്രകടനം കാഴ്ചവെച്ചത് സോന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിതാ ബൈജുവാണ്. ബോൾഡ് ആയ കൊച്ചിക്കാരി കഥാപാത്രം എല്ലാ രംഗങ്ങളിലും കയ്യടി നേടി. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇത് തന്നെയാണ് ചർച്ച വിഷയം. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം തന്നെയായിരിക്കുന്നു സോന. ദീപുവായി വന്ന അർജുൻ അശോകനും നല്ല പ്രകടനമായിരുന്നു. അടുത്ത് ഇറങ്ങിയ മിക്ക സിനിമകളിലും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ, നായകനായാണ് സൂപ്പർ ശരണ്യയിൽ എത്തുന്നത്. ഇവരുടെ പ്രകടനങ്ങൾ തന്നെയാണ് ഒരു പക്ഷെ രണ്ടാം പകുതിയിലെ പാളിച്ചകളും ചിത്രത്തെ രക്ഷപ്പെടുത്തിയത് എന്ന് പറയാം. അധികം സംഭാഷണങ്ങൾ ഇല്ലെങ്കിലും തന്റെ സ്ഥിരം ശൈലിയിൽ നല്ല അഭിനയം കാഴ്ച വെച്ച് നസ്ലെനും മികച്ചുനിന്നു. അരുൺ സാർ ആയി വന്ന വിനീത് വിശ്വൻ, വിനീത് വാസുദേവൻ, സജിൻ, സ്നേഹ ബാബു എന്നിവരും നല്ല പ്രകടനം കാഴ്ച വെച്ചു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം വരുൺ ധാരയുടേതാണ്. ദീപുവിന്റെ കൂട്ടുകാരനായി അഭിനയിച്ച വരുൺ, മികച്ച ഭാവാഭിനയം കൊണ്ടും, പ്രകടനം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടി.

സജിത്ത് പുരുഷോത്തമന്റെ ഛായാഗ്രഹണം നല്ലതായിരുന്നു. തുടക്കം മുതൽ സിനിമക്ക് ഒരു ഫ്രഷ്‌നെസ്സ് കൊണ്ടുവരാൻ ഇതിനു സാധിച്ചു. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന് അനുയോജ്യമായ ഒരു ഫീൽ കൊണ്ടുവന്നു. അശുഭമംഗളകാരി എന്ന ഗാനം തികച്ചും സന്ദർഭോചിതമായിരുന്നു. ശാരു ശാരു എന്ന ഗാനവും ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ആദ്യപകുതി വളരെ ചടുലതയോടെ കൊണ്ടുപോവാൻ ഗിരീഷ് എന്ന സംവിധായകന് കഴിഞ്ഞു. രണ്ടാം പകുതിയിൽ ഇതേ ചടുലത കൊണ്ടുവരാൻ തിരക്കഥയ്ക്ക് കഴിയാതെ പോയി. ഈ ഒരു വലിച്ചുനീട്ടൽ ഒഴിവാക്കിയിരുന്നിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച ഒരു ചിത്രം സമ്മാനിക്കാമായിരുന്നു. ക്ലൈമാക്സ് രംഗങ്ങളിൽ വരെ ഈ ഒരു പ്രശ്നം അനുഭവപെട്ടു.

ഗിരീഷിന്റെ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങളുമായി താരതമ്യ പെടുത്തുകയാണെങ്കിൽ പറയത്തക്ക പുതുമയൊന്നും ചിത്രത്തിന് സമ്മാനിക്കാനില്ല. ഒരു സാധാരണ കഥയെ നായികാ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് അവതരിപ്പിച്ചു എന്നതൊഴിച്ചാൽ. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ കഥാഗതിയിൽ കൊണ്ടുവന്ന ചില മാറ്റങ്ങൾ കൊണ്ടും മാത്രം ഒരു ശരാശരിക്ക് മുകളിൽ നിക്കുന്ന ചിത്രമാവാൻ സൂപ്പർ ശരണ്യക്ക് കഴിഞ്ഞു. ഒരു വട്ടം തിയേറ്ററിൽ പോയി കാണാൻ ഉള്ള വകുപ്പൊക്കെയുള്ള ഒരു ചിത്രമാണ് സൂപ്പർ ശരണ്യ.

Address


Alerts

Be the first to know and let us send you an email when Chithrakkoott Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chithrakkoott Media:

  • Want your business to be the top-listed Media Company?

Share