01/07/2025
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ഗണിത അദ്ധ്യാപകൻ കുട്ടിയെക്കൊണ്ട് ട്യൂഷൻ സെന്ററിൽ വച്ച് കൈകാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈം*ഗിക അതി*ക്ര*മം കാട്ടുകയും ചെയ്തതിന് പിടിയിലായി.
കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അദ്ധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുത്തൻ പറമ്പിൽ വീട്ടിൽ മകൻ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ( 62)ആണ് ആറന്മുള പോലീസിന്റെ പിടിയി*ലാ*യത്.
ട്യൂഷൻ സെൻ്ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും ഇയാൾ തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.28 ന് വൈകിട്ട് നാലിനും 4.30 നുമിടെയും കുട്ടിയെക്കൊണ്ട് ഇങ്ങനെ ചെയ്യി*പ്പി*ച്ചു. വൈകിട്ട് 5 മുതൽ 6 30 വരെയാണ് ട്യൂഷൻ. തിരുമ്മി*ക്കൊണ്ടിരു*ന്നത് നിർത്തിയപ്പോൾ തുട*യിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തന്റെ രഹ*സ്യ ഭാഗങ്ങളിൽ അമ*ർ*ത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിനും തയാറാകാതിരുന്നപ്പോൾ കയ്യിൽ പിടിച്ചു ബലം പ്രയോഗിച്ച് അപ്ര*കാ*രം ചെയ്യിപ്പിച്ചു. തുടർന്ന് കുട്ടിയുടെ അരികിലിരുന്ന് ദേഹത്ത് കടന്നുപിടിച്ച് ലൈം*ഗി*ക അതിക്രമം കാട്ടുകയായിരുന്നു.
ക്ലാസ് കഴിഞ്ഞ് പോകാൻ നേരം കുട്ടിയെ കെട്ടി*പ്പി*ടിച്ച് വീട്ടിൽ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും, തങ്ങൾക്കെന്നും പരസ്പരം നല്ല സുഹൃത്തുക്കളായി തുടരാം എന്നും മറ്റും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങൾ ധരിപ്പിച്ചു. അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചത് പ്രകാരം, ആറന്മുള പോലീസ് വിവരമറിയുകയും, വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്,ആറന്മുള എസ് ഐ വി വിഷ്ണു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെന്ററിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തുകയാണ് . വർഷങ്ങളായി വിവിധ സ്ഥാപനങ്ങളിൽ കണക്ക് വിഷയത്തിൽ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട് ഇയാളെന്നും അന്വേഷണത്തിൽ വ്യക്തമായി. തന്റെ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന മറ്റ് രണ്ട് ആൺകുട്ടികളോടും മോ*ശ*മായി പെരുമാറിയിട്ടുണ്ട് എന്നും വെളിവായിട്ടുണ്ട്. ഇയാളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന്,, കുറ്റസ*മ്മ*തമൊഴി രേഖപ്പെടുത്തുകയും, രാവിലെ 11.30 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ് എച്ച് ഓ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് ഐ വിഷ്ണു,എസ് ഐ ഹരി കൃഷ്ണൻ, എസ് ഐ രാജേഷ്, എസ് സി പി ഓമാരായ താജുദീൻ, ബിനു, സി പി ഓമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.