21/06/2024
Hammer Gothic Library എന്ന പുസ്തക പരമ്പര മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ പ്രസാധനശാല ആരംഭിച്ചത് തന്നെ.
ഗോഥിക് സാഹിത്യത്തിലെ ക്ലാസിക് രചനകള്‍ വിവര്‍ത്തനം ചെയ്ത്--രചനയുടെ സാമൂഹിക-സാംസ്കാരിക-സാഹിത്യപ്രാധാന്യക്കുറിച്ചുള്ള ആമുഖ
ക്കുറിപ്പോടെ അവതരിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം.
ഭീതികഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഈ Genre നെക്കുറിച്ചുള്ള മുന്‍വിധികളെ വളര്‍ത്തുന്ന വിധത്തിലാണ് പുസ്തകം ഡിസൈന്‍ ചെയ്യപ്പെടാറുള്ളത്.
വല്ല തലയോട്ടിയുടെയും മറ്റും നിറം കോരിയൊഴിച്ച കവര്‍ ചിത്രങ്ങള്‍, ഏത് കൃതിയുടെ വിവര്‍ത്തനമാണ് എന്ന് പോലും റഫര്‍ പരാമര്‍ശിക്കാത്ത അവതരണം, പാരഗ്രാഫ് നീളമുള്ള വാചകങ്ങള്‍ മുറിക്കാത്ത തരത്തിലുള്ള വിവര്‍ത്തനം, പ്രാചീനമായിക്കഴിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചുള്ള എഴുത്ത്. ഇതൊക്കെയാണ് പതിവ്.
ഇതെല്ലാം ഒഴിവാക്കി വളരെ മിനിമല്‍ സമീപനമാണ് ഹാമര്‍ ലൈബ്രറി സ്വീകരിക്കുന്നത്. 1980-90 കളില്‍ ഇംഗ്ലണ്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന Wordsworth Classics എന്ന പുസ്തകപരമ്പരയെയാണ് ഹാമര്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്നത്.
ഈ പരമ്പരയില്‍ ഇത് വരെ രണ്ട് പുസ്തകങ്ങള്‍ ആണ് ഇറങ്ങിയിട്ടുള്ളത്.
1. എം ആര്‍ ജെയിംസിന്‍റെ പ്രേതകഥകള്‍
2. ഡോ. ജെക്കിള്‍ & മി. ഹൈഡ്
ഹെന്‍ റി ജെയിംസിന്‍റെ "പിരിമുറുക്കം" ( Turn of the Screw) മോപ്പസാങ്ങിന്‍റെ ഭീതികഥകള്‍, ഹോറെയ്സ് വാല്‍പോളിന്‍റെ "ഒട്രാന്‍ടോയിലെ കോട്ടമാളിക" ( The Castle of Otranto", ലെ ഫാനുവിന്‍റെ "കണ്ണാടിയില്‍ അവ്യക്തമായി"( In A Glass Darkly), ....തുടങ്ങി ഭീതിസാഹിത്യചരിത്രം വിവര്‍ത്തനങ്ങളിലൂടെ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം.
ഹാമര്‍ ലൈബ്രറിയുടെ പുസ്തകങ്ങള്‍ സ്വന്തമാക്കുമ്പോള്‍ നിങ്ങളുടെ ലൈബ്രറിയില്‍ അക്ഷരാര്‍ത്ഥത്തില്‍ "ഹാമര്‍ ലൈബ്രറി രൂപപ്പെടും.
രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഒന്നിച്ച് വാങ്ങിയാല്‍ പോസ്റ്റേജ് ഫ്രീ.