
13/06/2025
ഇത് ഡോ പ്രതീക് ജോഷി. അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ.
ഇന്ന് അവർ ജീവനോടില്ല. ഈ ചിരികൾ ഇന്നലെ മാഞ്ഞു. എന്നെന്നേക്കുമായി.
ആ എരിഞ്ഞടങ്ങിയ എയർ ഇന്ത്യ ഫ്ളൈറ്റിൽ അവരും ഉണ്ടായിരുന്നു.
ഡോ. പ്രതീക് ആറു വർഷമായി യു കെ യിൽ ഡോക്ടർ ആണ്. എത്രയോ കാലത്തെ ശ്രമങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഭാര്യയെയും മക്കളെയും യു കെ യിലേക്ക് തന്റെ കൂടെ കൊണ്ട് പോകാനും അവിടെ ഒരുമിച്ചു ഒരു ജീവിതം തുടങ്ങാനും ആയുള്ള അവരുടെ യാത്ര ആയിരുന്നു. പുതിയ സ്വപ്‌നങ്ങൾ, പുതിയ പ്രതീക്ഷകൾ... ആ ചിരികളിൽ മുഴുവൻ അതായിരുന്നു. നമ്മൾ എല്ലാവരും ചെയ്യുന്ന പോലെ യാത്രക്ക് മുമ്പ് ഒരു സെൽഫി, കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കാനായി അവരും എടുത്തു.
അവരുടെ അവസാന സെൽഫി...
ഇത്രയേയുള്ളൂ നമ്മുടെ ഓരോരുത്തരുടെയും ജീവിതം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത ഒന്ന്...
എന്നിട്ടും നമ്മൾ പരസ്പരം പോരടിക്കുന്നു, വെല്ലുവിളിക്കുന്നു, മത്സരിക്കുന്നു, അഹങ്കരിക്കുന്നു, ചതിക്കുന്നു, കളിയാക്കുന്നു, അപമാനിക്കുന്നു, കൊല്ലുന്നു!
ഈ ഒരു ചിത്രം നമ്മൾ ഓരോരുത്തരും മനസ്സിൽ പതിക്കേണ്ട ഒന്നാണ്.
ഉള്ള കാലം നല്ലത് ചെയ്ത്, പറ്റുന്ന നന്മകൾ ചെയ്ത്, മറ്റൊരുത്തനെ വേദനിപ്പിക്കാതെ, മറ്റൊരുത്തന്റെ ഒന്നും ആശിക്കാതെ ജീവിച്ചാൽ നമുക്ക് കൊള്ളാം...