
21/06/2025
കഴിഞ്ഞ ആഴ്ച ബന്ധു വീട്ടിൽ പോയപ്പോൾ , അതിനടുത്ത് കുറച്ച് പിള്ളേർ ക്രിക്കറ്റ് കളിക്കുന്നു.....
കുറച്ച് നേരം കളി കണ്ടു, ഒരു പയ്യൻ ഫസ്റ്റ് തന്നെ ബാറ്റിംഗിന് ഇറങ്ങുന്നു, ബാറ്റ് പിടിക്കാൻ പോലും അറിയില്ലാന്ന് മനസ്സിലായി, ഫസ്റ്റ് ബോളിൽ തന്നെ കുറ്റി തെറിച്ച് ഔട്ടാകുന്നു, നോബോൾ എന്ന് പറഞ്ഞ് അവൻ വാദിക്കുന്നു, ആരും ഒന്നും പറയുന്നില്ല.
അവൻ പിന്നെയും ബാറ്റ് ചെയ്യുന്നു അടുത്ത ബോളിലും കുറ്റി തെറിക്കുന്നു. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാണോ എന്നറിയില്ല അവൻ ഔട്ട് സമ്മതിച്ച പോലെ കയറി. വേറെ പയ്യൻമാർ ബാറ്റ് ചെയ്തു അത്യാവശ്യം റൺ എടുക്കുന്നു.
അത് കഴിഞ്ഞ് ടീമിൻ്റെ ബൗളിംഗ് വരുന്നു, ഇവൻ തന്നെ ഫസ്റ്റ് ഓവർ എറിയാൻ വരുന്നു, എല്ലാ ബോളിലും 6 ഉം 4 ഉം വാങ്ങിക്കൂട്ടി 30 റൺ എങ്ങാനും കൊടുത്തു.
അടുത്ത ഓവറിന് ശേഷം ഇവൻ തന്നെ വീണ്ടും ബൗളിംഗിന് വന്നപ്പോൾ ഞാൻ ഞെട്ടി , ആ ഓവറിലും അതേ സ്ഥിതി തന്നെ മാത്രമല്ല പത്ത് ഓവറിൻ്റെ കളി എതിർ ടീം 3 ഓവറിൽ തീർത്തു.
എൻ്റടുത്ത് ഫീൽഡ് നിന്ന പയ്യനോട് ഞാൻ ചോദിച്ചു..... നിങ്ങൾ കളിക്കുന്നത് ജയിക്കാനല്ലേ ... ഇങ്ങിനെ കളിക്കാൻ അറിയാത്തവന് തന്നെ ബാറ്റും ബോളും കൊടുക്കുന്നത് എന്തിനാണ് എന്ന് ...
ചെക്കൻ എന്നെ നിസ്സഹായതയോടെ നോക്കി എന്നിട്ട് പറഞ്ഞു...
"ചേട്ടാ ബാറ്റും ബോളും സ്റ്റമ്പും എല്ലാം അവൻ്റെയാ എന്ത് ചെയ്യാനാ "😕