Boolokam

Boolokam FILM NEWS Boolokam.com started it’s journey in 28th.June 2009. Now it has grown into the No.1 citizen jouranalism portal in India.

It is India’s First Blog Paper in Malayalam, featuring Articles, Reviews, Blogs, Bloggers, Kerala, India & World. Members/Users of the Boolokam write, and discuss the news and therefore “make the news”. Traditionally people are not in control of what they read. Instead of a few people controlling the majority of what is being published and therefore read, the Boolokam aims to put the majority in c

harge. Following are the key features of Boolokam;

Boolokam is registered Trademark, under UK Trademark Registry No. 2622291 as a Web portal services relating to stories, poems,news and reviews in English and Malayalam (An Indian Language). Boolokam is counted among the top ten positions in the Google news list
Boolokam has a reputable position in national and Global Alexa Ranking. Boolokam has readers from more than 120 countries, mostly from India, Middle East, UK, US. Boolokam covers wider areas of news including national, international, business, sports and entertainment with an aim to reach all age groups with current world affairs. Boolokam is currently aiming to launch its editions in Middle East, UK and US regions.

09/07/2025

Laljose Presents

09/07/2025

Best wishes Laljose

03/07/2025
01/07/2025

“Inspired by real online crimes.”

FILM NEWS

*" *മാജിക് ടൗൺ"പ്രിവ്യൂ ഷോയും "മിസ്റ്ററി കെയ്റ്റ്" ഉദ്ഘാടനവും നടന്നു* . അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായ...
01/07/2025

*" *മാജിക് ടൗൺ"പ്രിവ്യൂ ഷോയും "മിസ്റ്ററി കെയ്റ്റ്" ഉദ്ഘാടനവും നടന്നു* .

അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുന്ന" മാജിക് ടൗൺ "എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ, തൃശൂർ വില്ലടം ഊക്കൻസ് തീയേറ്ററിൽ നടന്നു.എഴുത്തുകാരനും, സംവിധായകനുമായ ശ്രീ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ ഉദ്ഘാടനം ക്യാപ്റ്റൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. കമാന്റെഡ് ഉണ്ണികൃഷ്ണൻ വിരുപ്പാക്ക അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ, ശ്രീ പ്രതാപിന്റെ പുതിയ ചിത്രമായ "മിസ്റ്ററി കെയ്റ്റി"ന്റെ ഉദ്ഘാടനം, സംവിധായകൻ രാധാകൃഷ്ണൻ പള്ളത്തിന്, സ്ക്രിപ്റ്റിന്റെ കോപ്പി കൈമാറിക്കൊണ്ട് അയ്മനം സാജൻ നിർവ്വഹിച്ചു.

നവനീത് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച മാജിക് ടൗൺ, ഒ.ടി.ടി ഫ്ലാറ്റുഫോമുകളിലും, തീയേറ്ററുകളിലുമായി ഉടൻ റിലീസാകും.

നിരവധി രചനകളിലൂടെ ശ്രദ്ധേയനായ, എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ശ്രീപ്രതാപിൻ്റെ ആറാമത്തെ സിനിമയാണ് മാജിക് ടൗൺ. സിനിമയുടെ നിർമ്മാതാവ് സിന്ധു പ്രതാപ് ആണ് .

വർത്തമാനകാലത്ത് ചെറിയ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമവും, അവയുടെ പിന്നിലുള്ള ക്രിമിനൽ താല്പര്യങ്ങളെയും, നിഗൂഡമായി അന്വോഷിക്കുന്ന ഒരു സംഘം ഡിറ്റക്ടീവുകളുടെ കഥ പറയുകയാണ് മാജിക് ടൗൺ എന്ന ചിത്രം.

മരണത്തെ പ്രവചിയ്ക്കുന്ന അജ്ഞാതനായ ഒരാൾ(ശിവജി ഗുരുവായൂർ ]അയാൾ പേർ പറയുന്നവരൊക്കെ തുടർച്ചയായി മരണപ്പെടുന്നു.ഇതിൻ്റെ രഹസ്യം തേടിയിറങ്ങുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘം.ഡി.വൈ.എസ്. പി കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസും, ഈ പ്രൈവറ്റ് ഡിറ്റക്റ്റീവ് സംഘവുമായി സംഘർഷത്തിലാകുന്നു. ഇതിനിടയിൽ ഈ രണ്ടു ടീമിനേയും ഒരുപോലെ കുഴപ്പത്തിലാക്കുന്ന മറ്റൊരാൾ രംഗപ്രവേശം ചെയ്യുന്നു . പ്രൊഫസർ ജഗന്നാഥൻ. നഗരത്തിൽ നടക്കുന്ന മരണങ്ങളുടെ രഹസ്യം തേടിയുള്ള ഇവരുടെയെല്ലാം അന്വേഷണങ്ങൾ, അപ്രതീക്ഷിതമായ,ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.

നവനീത് ക്രീയേഷൻസിനു വേണ്ടി സിന്ധുപ്രതാപ് നിർമ്മിക്കുന്ന മാജിക് ടൗൺ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീ പ്രതാപ് നിർവ്വഹിക്കുന്നു. ക്യാമറ - സൈമൺ ജോസഫ് എക്സ്പോ, ഗാന രചന - അനിൽ ചെമ്പ്ര നന്തിപുലം, ആലാപനം - സീതാലക്ഷ്മി സുബ്രഹ്മണ്യൻ, മേക്കപ്പ് - ശില്പ പ്രസിൻ, അസോസിയേറ്റ് ഡയറക്ടർ - പ്രസിൻ പ്രതാപ് , അനിൽ ചെബ്ര നന്തിപുരം, അസിസ്റ്റന്റ് ഡയറക്ടർ - ജയപ്രകാശ് ഒളരി, ഷാജൻ മാസ്റ്റർ, കോ ഓർഡിനേറ്റർ - ജിനേഷ് കൊടകര, പി.ആർ. ഒ - അയ്മനം സാജൻ .

ശിവജി ഗുരുവായൂർ, ലിഷോയ്,നന്ദകിഷോർ,സുർജിത്,ബൈജു ബാവ്റ , ജിനേഷ് രവീന്ദ്രൻ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ വിരുപ്പാക്ക , ഡോ.പ്രീജി സജീവൻ , ജിനി ബാബു, ഡോ.സുഭാഷ് കുമാർ , ദിവ്യശ്രീ , ജിനേഷ് കൊടകര, ,ജോസഫ് സോജൻ , വർഗീസ് ബാബു ,ലിമ ജിനേഷ് , ജയപ്രകാശ് ഒളരി , ക്യാപ്റ്റൻ രാധാകൃഷ്ണൻ ,റിജേഷ് കെ കെ, മാത്യു വെട്ടുകാട് ,ഭാനുമതി ഉണ്ണികൃഷ്ണൻ,
അജിത കല്ല്യാണി ,അരവിന്ദ്, റെജി, വർഗ്ഗീസ് .ടി .ജെ, മോഹനൻ, അയ്യപ്പൻ കൊടകര, സുഭാഷ് പോണോലി , ശരത്, കൃഷ്ണകുമാർ , സി.വി. തങ്കപ്പൻ,ആശ ചാക്കോച്ചൻ ,പല്ലൻ കുഞ്ഞിപ്പാവു,ഷാജൻ മാസ്റ്റർ ,ഹൃഥ്വിൻ പ്രസിൻ, ദുവ പ്രസിൻ,അവനിക അജീഷ്,മാസ്റ്റർ അക്ഷയ് എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

28/06/2025

Now running successfully in theatres

* "സത്യം നിങ്ങളെ സ്വതന്ത്രരാക്കും". 30 ക്രെഡിറ്റ്‌സുകളുമായി ആന്റണി എബ്രഹാം ശ്രദ്ധേയനായി.സത്യം നിങ്ങളെ സ്വതന്ത്രരാക്കും എ...
28/06/2025

* "സത്യം നിങ്ങളെ സ്വതന്ത്രരാക്കും". 30 ക്രെഡിറ്റ്‌സുകളുമായി ആന്റണി എബ്രഹാം ശ്രദ്ധേയനായി.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന ചിത്രത്തിൽ മുപ്പത് ക്രെഡിറ്റ്‌സുകൾ കൈകാര്യം ചെയ്ത് ആന്റണി എബ്രഹാം ശ്രദ്ധേയനായിരിക്കുകയാണ്.ലോക സിനിമയിൽ തന്നെ ആദ്യമാണ് ഒരാൾ തന്നെ ഒരു സിനിമയുടെ മുപ്പത് ക്രെഡിറ്റ്സുകൾ കൈകാര്യം ചെയ്യുന്നത്. തീയേറ്ററിൽ മികച്ച അഭിപ്രായം നേടിയ സത്യം നിങ്ങളെ സ്വതന്ത്രരാക്കും,മലയാള സിനിമയിൽ ഒരു അദ്ഭുത ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രം കണ്ടവരെല്ലാം, മുപ്പത് ക്രെഡിറ്റ്സുകൾ കൈകാര്യം ചെയ്ത ആന്റണി എബ്രഹാം എന്ന പ്രതിഭയെ അംഗീകരിച്ചിരിക്കുന്നു.ഓർമ്മയിൽ ഒരു മഞ്ഞുകാലം എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രദ്ധേയനായ പ്രതിഭയാണ് ആന്റണി എബ്രഹാം.

മലയാള സിനിമ വീണ്ടും ആന്റണി എബ്രഹാമിലൂടെ ഒരു ലോക റെക്കോർഡിലേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ചലച്ചിത്രത്തിലൂടെ ആൻറണി എബ്രഹാം പൂർത്തിയാക്കിയത്. 2015 ൽ പുറത്തിറങ്ങിയ ഓർമ്മകളിൽ ഒരു മഞ്ഞുകാലം എന്ന ചലചിത്രത്തിന്റെ രചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചു കൊണ്ടാണ് ആൻറണി എബ്രഹാം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്.

ആൻറണി എബ്രഹാം. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന ചിത്രത്തിൽ, രചന, സംഗീതം, സിനിമട്ടോഗ്രാഫി, എഡിറ്റിംഗ്, ആർട്ട്,ഫൈറ്റ്, ഗാനാലാപനം, അഭിനയം, സംവിധാനം തുടങ്ങി 30 ഓളം വിഭാഗങ്ങളാണ് ഒന്നിച്ച് കൈകാര്യം ചെയ്തിരിക്കുന്നത്. ലോക സിനിമയിൽ തന്നെ ഇത്തരം റെക്കോർഡുകളിൽ പ്രധാനപ്പെട്ടത്, 2012 ൽ പുറത്തിറങ്ങിയ "ചൈനീസ് സോഡിയാക് " എന്ന ചലച്ചിത്രത്തിൽ, 15 വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ജാക്കിചാൻ ഇട്ട റെക്കോർഡ് ആണ്.
തുടർന്ന് 2021ൽ ഡൽഹി സ്വദേശിയായ പ്രഭാത കുമാര്‍ മിശ്ര "ഫദ്ഫദ"
എന്ന ഹിന്ദി സിനിമയിലൂടെ ഇരുപത്തിയൊന്ന് വിഭാഗങ്ങൾ സ്വന്തമായി കൈകാര്യം ചെയ്തു കൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനെ മറികടന്നു കൊണ്ടാണ് 30 വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പുതിയ വേൾഡ് റെക്കോർഡിലേക്ക് ആന്റണി എബ്രഹാം എത്തുന്നത്.

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേlടിയിട്ടുള്ള ആൻറണി എബ്രഹാം, 2020 ൽ റിലീസായ ഓനാൻ എന്ന ചലച്ചിത്രത്തിലൂടെ, സംഗീത സംവിധായകൻ എന്ന നിലയിൽ, തമിഴ് ഫിലിം ഇൻഡസ്ട്രിയിലും സുപരിചിതനാണ്. കൂടാതെ,നിരവധി പരസ്യ ചിത്രങ്ങളിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും,എഴുത്തുകാരനും കമ്പോസറും സംവിധായകനുമായും പ്രവർത്തിച്ചുവരുന്നു.

എറ്റ്സാ ക്രിയേഷന്റെ ബാനറിൽ സുഹൃത്തുക്കൾ ചേർന്ന് നിർമ്മിക്കുന്ന സത്യം നിങ്ങളെ സ്വതന്ത്രരാക്കും. എന്ന ചലച്ചിത്രത്തിൽ ഓപ്പൺ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അൻപതോളം പുതുമുഖങ്ങൾ ആണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിച്ചത്. മെയ് 23 - ന് മലയാളം ഉൾപ്പെടെ പ്രമുഖ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നോട്ട് കുതിക്കുന്നു.

അയ്മനം സാജൻ

"പുഷ്പ 2 "നായിക ശ്രീലീലയുടെ തമിഴ് ചിത്രം "കിസ് മീ ഇഡിയറ്റ്". തീയേറ്ററിലേക്ക്* പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായ...
26/06/2025

"പുഷ്പ 2 "നായിക ശ്രീലീലയുടെ തമിഴ് ചിത്രം "കിസ് മീ ഇഡിയറ്റ്". തീയേറ്ററിലേക്ക്*

പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കിസ് മീ ഇഡിയറ്റ്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമ്മാണ, വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്‌ച്ചേഴ്സാണ് നിർമ്മിക്കുന്നത്. എ.പി.അർജുൻ ചിത്രം സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയനായ നടൻ വീരത് നായകനായി അഭിനയിക്കുന്നു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ച "കിസ് മീ ഇഡിയറ്റ് "ആഗസ്റ്റ് ഒന്നിന്, തമിഴ് നാട്ടിലും, കേരളത്തിലുമായി നാഗൻ പിക്ച്ചേഴ്സ് റിലീസ് ചെയ്യും.

കോളേജിലെ സുന്ദരിയായ പെൺകുട്ടി.(ശ്രീലീല ) ക്ലാസ് സമയത്ത് സഹപാഠികളോട് സംസാരിച്ചതിന് അവളെ, കോളേജ് പ്രിൻസിപ്പൽ, ഒരു ദിവസം ക്ലാസ്സിന് പുറത്ത് നിർത്തി. പെട്ടന്ന് അരിശം തോന്നിയ അവൾ, പ്രിൻസിപ്പാളിന്റെ ബാനറിന് നേരെ കല്ലെറിഞ്ഞു. കല്ല് ബാനറിൽ തട്ടി, അത് വഴി വന്ന ചെറുപ്പക്കാരന്റെ ( വീരത് ) കാറിൽ വീണ്, ചില്ല് പൊട്ടി. നഷ്ടപരിഹാരമായി, ചെറുപ്പക്കാരൻ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെങ്കിൽ, ഒരു ചുംബനം തരുക. അല്ലെങ്കിൽ, രണ്ട് മാസം സഹായിയായി പ്രവർത്തിക്കണമെന്നും ചെറുപ്പക്കാരൻ പറഞ്ഞു. സഹായിയായി പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെ ചെറുപ്പക്കാരനൊപ്പം അവൾ യാത്രയായി. ഓഫീസിൽ വെച്ച് അയാളോട് അവൾ പല തവണ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചു.ചെറുപ്പക്കാരൻ അതൊന്നും ശ്രദ്ധിച്ചില്ല. ഒടുവിൽ തന്റെ പ്രണയം അറിയിക്കാൻ അവൾ തീരുമാനിച്ചു.അപ്പോഴാണ് അയാൾ പെൺകുട്ടിയെ ഓഫീസിൽ നിന്ന് തിരിച്ചയച്ചത്. അവൾ പോയ ശേഷമാണ്, അവന് മനസ്സിലായത്, അവളില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന്. പിന്നെ, അവളെ സ്വന്തമാക്കാൻ അവൻ ശ്രമമാരംഭിച്ചു. തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

മനോഹരമായ ഗാന രംഗങ്ങളും, സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

നാഗൻ പിക്ചേഴ്സിനു വേണ്ടി നാഗൻ പിള്ള നിർമ്മിക്കുന്ന "കിസ് മീ ഇഡിയറ്റ്" എ.പി.അർജുൻ സംവിധാനം ചെയ്യുന്നു. ക്യാമറ - ജയ് ശങ്കർ രാമലിംഗം, ഗാന രചന - മണിമാരൻ, സംഗീതം - പ്രകാശ് നിക്കി, കോ. ഡയറക്ടേഴ്സ് - നാഗൻ പിള്ള, എലിസബത്ത്, പി.ആർ.ഒ - അയ്മനം സാജൻ.

ശ്രീലീല, വീരത്, റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

പി.ആർ.ഒ
അയ്മനം സാജൻ

25/06/2025
*അംഗീകാരങ്ങളുമായി "നീലി" എത്തുന്നു.* എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന "നീലി "എന്ന ചി...
25/06/2025

*അംഗീകാരങ്ങളുമായി "നീലി" എത്തുന്നു.*

എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന "നീലി "എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്,സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു.

നീലി എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ, നീലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ബാംഗ്ലൂർ സ്വദേശിനിയായ അഖില പ്രഭാകർ ആണ്. ഇബ്രാഹിം കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുന്ദരിയും, ശുശീലയുമായ പെൺകുട്ടിയായിരുന്നു നീലി. ഒരു മാതൃക നേഴ്സായ നീലി, അപകടത്തിൽ പെട്ട് ഹോസ്പിറ്റലിലെത്തുന്ന രവിശങ്കറുമായി പരിചയത്തിലാകുന്നു. പിന്നീട് അത് പ്രണയത്തിൽ കലാശിക്കുന്നതോടെ, ഓരോ ദുരന്തങ്ങൾ നീലിയെ വേട്ടയാടാൻ തുടങ്ങി. ഒടുവിൽ അവൾ പ്രതികാര ദുർഗയായി മാറുകയായിരുന്നു.

വ്യത്യസ്തമായ കഥാ അവതരണം കാഴ്ചവെച്ച നീലി നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. "നീലി" അണിയിച്ചൊരുക്കിയതിന്, സംവിധായകൻ ഗജേന്ദ്രൻ വാവയ്ക്ക് സത്യജിത്റേ അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.മലബാർ ഫെസ്റ്റ് 2025 ൽ മികച്ച ചിത്രമായും നീലി തിരഞ്ഞെടുത്തിരുന്നു.

നന്ദനം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം, ഗജേന്ദ്രൻ വാവ, എഡിറ്റിംഗ് സംവിധാനം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം - കമലാലയം കുമാർ, ക്യാമറ - സദൻ ടോപ്, പ്രേംശങ്കർ, ജി.സി, അസോസിയേറ്റ് ഡയറക്ടർ - ശാന്തി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ - അനു വിജയാ ശ്രീകുമാർ, കല-ബിനു കെ.ആർ, മേക്കപ്പ് - സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ - ടി.കെ.സജീവ് കുമാർ, സൗണ്ട് റെക്കാർഡിംങ് - കിരൺ, വിശ്വ, സ്റ്റുഡിയോ - ബൻസൺ ക്രീയേഷൻ, പി.ആർ.ഒ - അയ്മനം സാജൻ

ഇബ്രാഹീം കുട്ടി, അഖില പ്രഭാകർ, സനൽ, വഞ്ചിയൂർ പ്രവീൺ കുമാർ, സെലസ്റ്റീൻ മാസ്റ്റർ, സുധൻ രാജ്, സുധീഷ് കാലടി, ശ്രീകുമാർ കൊല്ലം, ശിവദാസ് നെടുമങ്ങാട്, നിപിൻ, ജേക്കബ് ശ്യാം, രതീഷ് കാട്ടാക്കട,സുറുമി സുഹാസ്, ബീന പട്ടം എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Address


Alerts

Be the first to know and let us send you an email when Boolokam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Boolokam:

  • Want your business to be the top-listed Media Company?

Share