Nattu Vishesham

  • Home
  • Nattu Vishesham

Nattu Vishesham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nattu Vishesham, Media/News Company, .

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിഇടുക്കി : മുല്ലപ്പെരി...
08/08/2024

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം’: ഡീൻ കുര്യാക്കോസ് എം പി; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇടുക്കി : മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1
#ഇടുക്കി #മുല്ലപ്പെരിയാർഡാം #ഡീകമ്മീഷൻ #ഡീൻകുര്യാക്കോസ്

നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽതൊടുപുഴ : വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്...
08/08/2024

നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

തൊടുപുഴ : വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മണിമല കാരിത്തറ അൽത്താഫിനെയാണ് (28) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ജൂൺ 12ന് അർദ്ധരാത്രിയിലായിരുന്നു മോഷണം. 13ന് രാവിലെ അഞ്ചിന് നടതുറക്കാനെത്തിയ മേൽശാന്തി സിജോഷാണ് മോഷണം നടന്നതായി ആദ്യം മനസിലാക്കിയത്. നടപ്പന്തലിൽ ഉണ്ടായിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്നിരുന്നു. ഏകദേശം 2000 രൂപ നഷ്ടപെട്ടതായാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ മുൻഭാഗത്തുനിന്നും വശത്തുനിന്നുമുള്ള സിസി ടിവികളിൽ രണ്ടുപേരുടെ ദൃശ്യങ്ങളുണ്ട്. ഓഫീസ് മുറിയിൽനിന്നും മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരളടയാളങ്ങളും ലഭിച്ചിരുന്നു. പ്രതിയുമായി സ്ഥലത്തെത്തി പോലീസ് തെളിവെടുത്തു. ശേഷം പ്രതിയെ കൊടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1
#തൊടുപുഴ #നടയിൽക്കാവ്

കാണ്മാനില്ല പൂഞ്ഞാർ : പെരിങ്ങളം സെന്റ്.അഗസ്റ്റിൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശിവഹരി പി.എം (15 ) നെയാണ് കാണ...
08/08/2024

കാണ്മാനില്ല

പൂഞ്ഞാർ : പെരിങ്ങളം സെന്റ്.അഗസ്റ്റിൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശിവഹരി പി.എം (15 ) നെയാണ് കാണാതായിരിക്കുന്നത്. വടക്കേടത്ത് വീട്ടിൽ ആർ.മണികണ്ഠന്റെ മകനാണ് ശിവഹരി. ഇന്ന് രാവിലെ 8:45ന് പൂഞ്ഞാർ അടിവാരത്തു നിന്നും സ്കൂളിലേക്ക് പോകുന്നതിനായി 'കുഴിത്തോട്ട്' എന്ന സ്വകാര്യ ബസ്സിൽ കയറിയതാണ്. എന്നാൽ സ്കൂളിൽ എത്തിയില്ല. കാണാതാവുമ്പോൾ കുട്ടി കളർ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്.

കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Mob: 9495928241, 9061793340

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

എസ്. കെ. പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു.ഈരാറ്റുപേട്ട: സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്. കെ. പൊറ്റക്കാടിന്റെ നാൽപ്പ...
07/08/2024

എസ്. കെ. പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട: സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്. കെ. പൊറ്റക്കാടിന്റെ നാൽപ്പത്തി രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനന്ത സാധ്യമായ സഞ്ചാര പാതയുടെ വായനാ സുഖം പകർന്നു നൽകിയ മഹാനായ എഴുത്തുകാരൻ ഇന്നും ഒരോ സഞ്ചാരിക്കും വഴി കാട്ടിയാണ്.

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട
(ഫെയ്സ്) സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, റഫീഖ് പട്ടരുപറമ്പിൽ, ചരിത്രകാരൻ കെ.എം. ജാഫർ, ഹാഷിം ലബ്ബ, മുഹ്സിൻ. പി.എം, പി.പി.എം. നൗഷാദ്, ബിജിലി സെയിൻ, ഷബീർ കെ.എം, സലിം കുളത്തിപ്പടി എന്നിവർ സംസാരിച്ചു

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച്  നഗരസഭയിൽ അടിയന്തര കൗൺസിൽ ചേർന്നു 2024-25 വാർഷിക പദ്ധതി വാലിഡേഷൻ ക്രമപ്പെടു...
07/08/2024

പദ്ധതി വിഹിതം വെട്ടികുറക്കുന്നത് സംബന്ധിച്ച് നഗരസഭയിൽ അടിയന്തര കൗൺസിൽ ചേർന്നു

2024-25 വാർഷിക പദ്ധതി വാലിഡേഷൻ ക്രമപ്പെടുത്തുന്നത് സംബന്ധിച്ചും, ജില്ലാതലത അദാലത്ത് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത് സംബന്ധിച്ചും ചർച്ചകൾ ആണ് കൗൺസിലിൽ നടന്നു.

കട്ടപ്പന നഗരസഭ പഴയ ബസ്റ്റാൻഡുമായി ബന്ധപ്പെട്ട് കേസിൻ്റെ വിധി പകർപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായി.

സ്പിൽ ഓവർ പദ്ധതികളുടെ 20 ശതമാനം തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണന്ന് കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.

20 ശതമാനം കുറവു വരുമ്പോൾ നഗരസഭയുടെ 34 വാർഡുകളിലും 5 ലക്ഷം രൂപ വീതമാണ് കുറയുന്നത്. ഇത് നഗരസഭയുടെ വികസനത്തെ കാര്യമായി ബാധിക്കുമെന്നും ചെയർ പേഴ്സ‌ൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി എന്നിവർ പറഞ്ഞു.

കട്ടപ്പന നഗരസഭയിൽ ഒരു കോടി എഴുപതു ലക്ഷം രൂപായുടെ കുറവാണ് നിലവിൽ ഉണ്ടാകുന്നത്. ഇത് ഗ്രാമീണ മേഖലയുടെ വികസനത്തെ ബാധിക്കും.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശിപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടന...
07/08/2024

തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശിപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിലവില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനം നല്‍കണം. അത് ഇന്ന് നല്‍കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സ്‌കൂള്‍ കലോത്സവം എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്താന്‍ തീരുമാനിക്കുക. അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഇടയാക്കും. കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാക്കി ഇതിനെ വളര്‍ത്തിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലം രണ്ടുവര്‍ഷം മുമ്പേ പ്രഖ്യാപിച്ചാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംസ്ഥാന ഉത്സവങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സാധിക്കും. പല സ്‌കൂളുകള്‍ക്കും ഇതിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങളടക്കം നിര്‍മ്മിക്കാനും മറ്റുക്രമീകരണങ്ങള്‍ വരുത്താനും കഴിയും. ഇതുവഴി ഓരോ വര്‍ഷവും താല്‍ക്കാലിക പന്തലുകള്‍ക്കായുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും നിര്‍ദേശിക്കുന്നു.

സംസ്ഥാനതല ഉത്സവങ്ങളുടെ സാമ്പത്തിക വിനിയോഗം അടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തങ്ങളും അതത് റവന്യൂ ജില്ലാ ഓഫീസുകള്‍ക്ക് നല്‍കണം. കലോത്സവ നടത്തിപ്പിനായി രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളുടെ ചുമതല അധ്യാപക സംഘടനകള്‍ക്ക് വീതിച്ചു നല്‍കുന്ന നിലവിലെ അവസ്ഥ മാറണമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

ഓൾ പാസില്ല, 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണംസംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 1...
07/08/2024

ഓൾ പാസില്ല, 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും. നേരത്തെ സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു. ഇത് മന്ത്രി സഭ അം​ഗീകരിക്കുകയും ചെയ്തിരുന്നു.

കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം.പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചിരുന്നു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

റോഡരികിൽ മദ്യപ സംഘത്തിൻ്റെ അഴിഞ്ഞാട്ടംഇടുക്കി: വണ്ടിപ്പെരിയാർ വാളാർഡി പന്തടിക്കളം റോഡരികിൽ മദ്യപാന സംഘത്തിൻ്റെ അഴിഞ്ഞാട്...
07/08/2024

റോഡരികിൽ മദ്യപ സംഘത്തിൻ്റെ അഴിഞ്ഞാട്ടം

ഇടുക്കി: വണ്ടിപ്പെരിയാർ വാളാർഡി പന്തടിക്കളം റോഡരികിൽ മദ്യപാന സംഘത്തിൻ്റെ അഴിഞ്ഞാട്ടം സാമൂഹിക വിരുദ്ധശല്യമായി മാറുന്നതായി പരാതി. മദ്യപാനശേഷം കുപ്പികൾ പൊട്ടിച്ച് റോഡിലും, തോട്ടങ്ങളിലും ഇടുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും തോട്ടം തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്യാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തണമെന്നും സാമൂഹിക വിരുദ്ധ ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും സോജൻ വള്ളിപ്പറമ്പിൽ ആവശ്യപ്പെട്ടു. ജോലിക്കാരുമായെത്തുന്ന വാഹനങ്ങളുടെ ടയറിൻ്റെ കാറ്റ് അഴിച്ചു വിടുന്ന പ്രവണത കണ്ടുവരുന്നതായും വാഹന ഉടമകൾ പറയുന്നു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

☑️ *കേടാകുമെന്ന പേടി ഇനി വേണ്ട!* 🔘 തൊടുപുഴ പിട്ടാപ്പിള്ളിയില്‍ OLYMPICS TO OLYMPICS Peace of mind 4 വര്‍ഷ വാറന്റി ഓഫറിലൂ...
07/08/2024

☑️ *കേടാകുമെന്ന പേടി ഇനി വേണ്ട!*

🔘 തൊടുപുഴ പിട്ടാപ്പിള്ളിയില്‍ OLYMPICS TO OLYMPICS Peace of mind 4 വര്‍ഷ വാറന്റി ഓഫറിലൂടെ ചെറിയ തുക മുടക്കി 4 വര്‍ഷ ഫുള്‍ വാറന്റി നേടാന്‍ സുവര്‍ണാവസരം.*

♾️ *LED TV, ഗൃഹോപകരണങ്ങള്‍ അടുക്കള ഉപകരണങ്ങള്‍ തുടങ്ങി Mobile Phone & Laptop ഒഴികെയുള്ള ഏത് ഉല്‍പന്നം വാങ്ങിയാലും 4 വര്‍ഷം വാറന്റി സ്വന്തമാക്കാം.*

🔰 *കൂടാതെ മികച്ച ഫിനാന്‍സ് ഓഫറുകളും 💵 ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും 💳 ഗിഫ്റ്റുകളും 🎁 കാത്തിരിക്കുന്നു*

📍 *മികച്ച വില്‍പ്പനാനന്തരസേവനമുള്ള പിട്ടാപ്പള്ളി ഏജന്‍സീസിന്റെ 80 ബ്രാഞ്ചുകളിലും ഈ ഓണത്തിന് കസ്റ്റമേഴ്‌സിനായി തകര്‍പ്പന്‍ ഓഫറുകള്‍.*

ഉടന്‍ സന്ദര്‍ശിക്കൂ.
*പിട്ടാപ്പള്ളില്‍ ഏജന്‍സീസ്
KKR Junction
മങ്ങാട്ടുകവല
തൊടുപുഴ..

# 8086250999
8086251999

ബാങ്കിൽ പണയത്തിൽ ഇരിക്കുന്നതോ,വീടുകളിൽ ഇരിക്കുന്നതുമായ പഴയ സ്വർണാഭരണങ്ങൾ  മുണ്ടക്കയത്തുള്ള ആലപ്പാട്ട് ഗോൾഡിൽ  വിൽക്കാം, ...
07/08/2024

ബാങ്കിൽ പണയത്തിൽ ഇരിക്കുന്നതോ,വീടുകളിൽ ഇരിക്കുന്നതുമായ പഴയ സ്വർണാഭരണങ്ങൾ മുണ്ടക്കയത്തുള്ള ആലപ്പാട്ട് ഗോൾഡിൽ വിൽക്കാം, അതും മാർക്കറ്റ് വിലയിൽ വേഗമാകട്ടെ,....
വിശദവിവരങ്ങൾക്ക് ഉടൻ വിളിക്കുക.
☎️ 86 06 10 00 15

ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക്കോട്ടയം: ജില്ലയിൽ ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക് ജില്ലയിൽ മഴ മുന്ന...
07/08/2024

ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക്

കോട്ടയം: ജില്ലയിൽ ഖനനപ്രവർത്തനത്തിന് ഓഗസ്റ്റ് 10 വരെ വിലക്ക് ജില്ലയിൽ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നു വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് 10 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

പ്രളയ പുനരധിവാസത്തിൽ പോരായ്മകളുണ്ടെങ്കിൽ അത് പരിശോധിക്കും ; മന്ത്രി റോഷി അഗസ്റ്റിൻഇടുക്കി: ഇടുക്കിയിലെ പുനരധിവാസ പദ്ധതിയ...
07/08/2024

പ്രളയ പുനരധിവാസത്തിൽ പോരായ്മകളുണ്ടെങ്കിൽ അത് പരിശോധിക്കും ; മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കിയിലെ പുനരധിവാസ പദ്ധതിയിൽ പോരായ്‌മകളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചതിൽ വീഴ്ച പറ്റിയെന്ന പ്രതികരിക്കുകയായിരുന്നു മന്ത്രി.പെരിങ്കാല,മുളകുവള്ളി,കമ്പളികണ്ടം,പ നംകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പതിമൂന്ന് കുടുംബങ്ങളെയായിരുന്നു മന്ത്രിയുടെ മണ്ഡലമായ മണിയാറൻ കുടിയിൽ പുനരധിവസിപ്പിച്ചത്. സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ പത്ത് ലക്ഷം രൂപയിൽ നാല് ലക്ഷം രൂപയാണ് സർക്കാർ സഹായമായി ഇവർക്ക് ലഭിച്ചത്. വെള്ളവും വഴിയും വൈദ്യുതിയുമെത്താത്ത മലഞ്ചെരുവിൽ വീടൊരുക്കാനായത് മൂന്ന് പേർക്ക് മാത്രം. വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ജില്ലാതല അവലോകന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/message/FJXDNGIRM3KGN1

Address


Telephone

+918075476938

Website

Alerts

Be the first to know and let us send you an email when Nattu Vishesham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share