26/04/2024
Green election 2024
പ്രിയപ്പെട്ടവരെ..
സഹജീവികളോട് കാരുണ്യമുള്ള ഒരു പ്രകൃതി സ്നേഹിക്ക് എങ്ങനെയാണ് സ്വന്തം നാടിനെ കച്ചവടവസ്തുവായി മാത്രം കാണാൻ കഴിയുക.. കേവലം അധികാരത്തിന്റെ കോട്ടയായി മാത്രം കാണാൻ കഴിയുക.. ഇല്ല അതൊന്നും എന്റെ ലക്ഷ്യമല്ല.. ഇത് നാടിന്റെ നിലനിൽപ്പിന്റെ സമരമാണ്.. ചെറുത്തു നിൽപ്പിന്റെ പോരാട്ടമാണ്.. ഞാൻ അതിന് ആദ്യം മുന്നേ നടക്കുന്നു.. അത്രമാത്രം..
ദശാബ്ദങ്ങളായി നാഥനില്ലാ കളരിപോലെ പുരോഗതിയില്ലാതെ നിരാശയിലാണ്ടുപോയ തിരുവനന്തപുരത്തിന് വികസനത്തിന്റെ പ്രത്യാശ നൽകുന്ന നല്ലകാലം വരാനുണ്ട് എന്ന് പറയാൻ ഈ നാടിനെ മാലിന്യ കൂമ്പാരമാക്കുന്ന പോസ്റ്ററും ബാനറും ഫ്ലെക്സും വേണ്ട.. അസ്സഹനീയതയുടെ ആർത്തലച്ചുള്ള അട്ടഹാസം വേണ്ട.. ശബ്ദമലിനീകരണം വേണ്ട.. ആൾക്കൂട്ട അടിമകൾ വേണ്ട..
ഞാനും ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തന്നെയാണ്.. ഈ നാടിന്റെ സമ്പൂർണ സ്വതന്ത്ര സ്ഥാനാർത്ഥി.. എന്നുകരുതി നിസ്സാരനാണെന്ന് കരുതേണ്ട..
ആൾക്കൂട്ടം പച്ചില കാണിച്ചു വഴി നടത്തുന്ന ആടിനെ പോലെയാണ്.. രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന പച്ചപ്പുൽ തേടി എത്ര ദൂരെ പോയാലും തിരികെ കൂടണയുന്നത് സ്വന്തം കൂട്ടിൽ തന്നെയാവും.. നാടിനു ഉപയോഗമില്ലാത്ത രാഷ്ട്രീയ നിർജീവ മാലിന്യങ്ങൾ ഈ നാടിനു പുറത്തുകളയാൻ ഇതൊരു തുടക്കമാവട്ടെ
ഹരിതാഭവും പച്ചപ്പും വാക്കുകളല്ല.. പ്രവൃത്തിയിൽ തന്നേ വരട്ടെ..
2024 ഏപ്രിൽ 26ന് നടക്കാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയത്തിൻ്റെ ചങ്ങലകളിൽ പെട്ട് മരവിച്ച മനസുമായി നിൽക്കുന്ന നമുക്ക് ഒന്നിച്ച് മോചനം നേടാം. നമുക്ക് ഒത്തുചേർന്ന് തിരുവനന്തപുരത്തിൻ്റെ താൽപ്പര്യങ്ങളെ യഥാർത്ഥമായി പ്രതിനിധീകരിക്കുന്ന നിങ്ങളിലൊരുവനായ സമ്പൂർണ സ്വതന്ത്ര സ്ഥാനാർത്ഥി എം എസ് സുബിയെ നാടിനുവേണ്ടി ജാതിമത സ്വജന പക്ഷപാതചിന്തകൾക്കതീതമായി ഇന്ത്യയുടെ ജനാധിപത്യത്തിന് ഉതകുന്ന നിർണായകമായ ആശയങ്ങളെയും വീക്ഷണങ്ങളെയും, ജനോപകാരപ്രദമായ വികസനത്തിന്റെ വൈവിധ്യമാർന്ന ആശയങ്ങളെയും പ്രതിനിധീകരിക്കുന്നതിന് ഇത്തവണ തിരഞ്ഞെടുക്കാമെന്ന് നമുക്ക് മനസ്സിൽ ഉറച്ച തീരുമാനം എടുക്കാം.
മാറ്റം നമ്മിൽ നിന്ന് തുടങ്ങട്ടെ..!
ഇനിയെന്നും തിരുവനന്തപുരം വിജയിക്കട്ടെ..!
എന്ന് സ്നേഹത്തോടെ
എം എസ് സുബി
സമ്പൂർണ സ്വതന്ത്ര സ്ഥാനാർത്ഥി
തിരുവനന്തപുരം
നന്ദി
നമസ്കാരം