
10/07/2025
ഹനീൻ നൗഷാദിന് ഗോൾഡൻ വിസ:
വീണ്ടും കരൂപ്പടന്നക്ക് അഭിമാനം....
യു എ ഇ സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയായ ഗോൾഡൻ വിസ കരസ്ഥമാക്കിയ ഹനീൻ നൗഷാദ് കരൂപ്പടന്നക്ക് അഭിമാനമായി.
ദുബൈയിൽ ബിസിനസുകാരനും മൂന്നുപീടിക എലഗൻസ് കൺവെൻഷൻ സെൻ്റർ ഉടമയുമായ മതിലകം കൂളിമുട്ടം നെടുമ്പറമ്പ് പണിക്കവീട്ടിൽ നൗഷാദിൻ്റെയും കരൂപ്പടന്ന ഹൈസ്ക്കൂൾ ജംഗ്ഷനിൽ ചുണ്ടേക്കാട്ടിൽ ഷൈനിയുടേയും മകനാണ് ഹനീൻ നൗഷാദ്.
ദുബായിൽ B TECH COMPUTER SCEINE വിഭാഗത്തിൽ 95 % ത്തിൽ അധികം മാർക്ക് നേടിയ ഹനീൻനൗഷാദിനെതേടിയാണ് യു എ ഇ സർക്കാരിന്റെ ഔദോഗിക ബഹുമതി എത്തിയത്....ഹനീൻ ഇപ്പോൾ ദുബായിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.
ഇവരുടെ രണ്ടാമത്തെ മകൻ നഹലിന് രണ്ട് വർഷം മുമ്പ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്...നഹൽ wollongong university യിൽ രണ്ടാം വർഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥി യാണ്.
ഹനീന് അഭിനന്ദനങ്ങൾ....
( റഊഫ് കരൂപ്പടന്ന )