
01/07/2025
14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56-കാരൻ അറസ്റ്റിൽ.
അറസ്റ് ചെയ്ത പ്രതിക്ക് വൈദ്യ പരിശോധനയിൽ ഈ സി ജി വ്യതിയാനം കണ്ടു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആര്യനാട്:-14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56-കാരൻ അറസ്റ്റിൽ.
അറസ്റ് ചെയ്ത പ്രതിക്ക് വൈദ്യ പരിശോധനയിൽ ഈ സി ജി വ്യതിയാനം കണ്ടു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആര്യനാട് - അന്തിയറ സ്വദേശി ഇൻവാസ് (56) ആണ് അറസ്റ്റിൽ ആകുകയും പിന്നീട് വൈദ്യ പരിശോധനയിൽ ഈ സി ജി വ്യതിയാനം കണ്ടു പൊലിസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇവിടെ റിമാൻഡ് ചെയ്യുകയും ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി
നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് പരിശോധനയിൽ രണ്ടു മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.