01/11/2025
പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
https://chat.whatsapp.com/LeLmkVc9jzMBd2XD4dZ1iW കാസര്‍ഗോഡ് വിഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
01-11-2025
മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക 'സിംഗിള്‍ യൂസ് വാട്‌സ് ആപ് നമ്പര്‍' പുറത്തിറക്കി. മാലിന്യം അനധികൃതമായി നിക്ഷേപിക്കല്‍, കത്തിക്കല്‍ തുടങ്ങി പരിസ്ഥിതിക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യക്തികള്‍ക്ക് തെളിവുകള്‍ (ഫോട്ടോ/വീഡിയോ) സഹിതം 9446700800 എന്ന വാട്ട്സ് ആപ് നമ്പറിലേക്ക് നേരിട്ട് അയയ്ക്കാം. പരാതി സ്വീകരിക്കപ്പെട്ട ശേഷം നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍, പരാതി നല്‍കിയ വ്യക്തിക്ക് പിഴ ഈടാക്കിയ തുകയുടെ നിശ്ചിത ശതമാനം പാരിതോഷികമായും ലഭിക്കും.