Cinema Company

  • Home
  • Cinema Company

Cinema Company An institution for cinema dreamers..

പരീക്ഷത്തിനും, തക്ഷകനുമിടയിൽ കോമൺ ആയിട്ടുള്ളത് മരണമാണ്. ഒരാൾ മരിക്കാതിരിക്കാൻ തയാറെടുപ്പുക്കൾ നടത്തുന്നു, മറ്റൊരാൾ എങ്ങന...
12/01/2024

പരീക്ഷത്തിനും, തക്ഷകനുമിടയിൽ കോമൺ ആയിട്ടുള്ളത് മരണമാണ്. ഒരാൾ മരിക്കാതിരിക്കാൻ തയാറെടുപ്പുക്കൾ നടത്തുന്നു, മറ്റൊരാൾ എങ്ങനെയും അയാളെ കൊല്ലാനും. ആ കഥയിലെ സത്തയും , മരണം എന്നതിനേ തടുക്കാൻ ആവില്ല എന്നതാണ്. സിനിമയിലേക്ക് വന്നാൽ താൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ത് എന്ന് ആദ്യം തന്നെ ഓസ്‌ലരുടെയും, മകളുടെയും തക്ഷകനെ കുറിച്ചുള്ള സംഭാക്ഷണത്തിൽ സംവിധായകൻ പറഞ്ഞു പോകുന്നുണ്ട്. കൂടുതലായി സിനിമയിലേക്ക് കടക്കാൻ ഈ പറഞ്ഞതിനപ്പുറം ഞാൻ ധൈര്യപെടുന്നില്ല.

മമ്മൂക്കയും, ലാലേട്ടനോമൊക്കെ അത്ഭുതമായി മാറി നിൽക്കുന്നതിന് ഒരു പ്രധാന കാരണം അവർ ഏതെങ്കിലും ഒരു ഇമേജിന്റെ കള്ളിയിൽ ഒതുങ്ങിയില്ല എന്നതാണ്. അത്രമാത്രം അവർ ഇന്നോളം സ്വയം അടിച്ചു പരത്തി, നവീകരിച്ചു കൊണ്ടേയിരിക്കുന്നു. അഭിനയത്തിനൊപ്പം ആ അടിച്ച് പരത്തൽ കഥപാത്രം തിരഞ്ഞെടുപ്പിലും അവർ പുലർത്തി പോന്നത് കൊണ്ടാണ് എത്ര പരാജയങ്ങൾ ഉണ്ടായാലും ആ രണ്ട് പേരുടെ, പേരുകൾക്ക് പിന്നിൽ മലയാളി ഇങ്ങനെ വട്ടം കൂടുന്നത്.ഓരോ പ്രാവശ്യവും അവൻ ആ പേരുകൾക്ക് പിറകെ തേടിപോകുന്നത് അവരുടെ പുതിയ സ്വത്വത്തിലേക്ക് പരകായം നടത്താനാണ്.

എന്നാൽ ആ രണ്ട് പേരുകൾക്ക് അപ്പുറം, അവർക്കായി ഒരു സിംഹാസനം ഉണ്ടെങ്കിൽ അതിൽ മറ്റൊരാൾ വരാത്തതും ഇമേജാണ് കാരണം.. ബാക്കി ഉള്ളവർ ഏറെകുറേ ഒരു ഇമേജിൽ അടയ്ക്ക പെട്ടുപോയവരാണ്. അതിൽ നിന്നും കുറച്ചൊക്കെ പുറത്ത് ചാടിയത് ഒരുപക്ഷെ ദിലീപ് മാത്രമാണ്. ജയറാം എന്നാ നടൻ മലയാളിയെ ആസ്വദിപ്പിച്ചത് അയാൾക്ക് മാത്രം ഉള്ള ചില കുട്ടിത്തങ്ങളും, കോമഡികളും കൊണ്ടാണ്. എന്റെ ഓർമ്മയിൽ ഞാൻ തിയറ്ററിൽ വലിയ സ്ക്രീനിൽ ആദ്യം കണ്ട മുഖം അയാളുടേതായിരുന്നു.അപ്പയ്ക്കും, അമ്മയ്ക്കും ഒപ്പം.പക്ഷേ അയാൾ എടുത്തണിഞ്ഞ ഈസി ഗോയിങ് വേഷങ്ങളിൽ അയാൾ പെട്ട് പോയിരുന്നു. മാറി മറഞ്ഞ ആസ്വാതക തലമുറകൾക്ക് ഒപ്പം ആയാൾക്ക് റീ ഇൻവെന്റെ ചെയാനായില്ല.പൊട്ടിച്ച് മാറ്റാൻ നോക്കിയാ സർക്കാർ ദാദ പോലുള്ള സിനിമയൊക്കെ ആ ഇമേജിനുള്ളിൽ കോമഡി പീസായി മാത്രം പോയി, പതിയെ പതിയെ ആയാൾ തിരക്ഷീലയ്ക്ക് പിന്നിൽ പോയപോലെ തോന്നി.സുരേഷ് ഗോപിക്കും ഈ ഗതികേട് ഉണ്ട്, ആക്ഷൻ ഹീറോ പരിവേഷങ്ങൾക്ക് ഇപ്പുറം അദ്ദേഹം പുറത്ത് കടന്നില്ല.കളിയാട്ടമൊക്കെ ഒരു തുരുത്തായി അവിടെ ഉണ്ട് എന്ന് മാത്രം.

ഓസ്ലറിൽ എത്തുബോൾ, ജയറാം എന്ന നടൻ, ആരെയും ഇമിറ്റേറ്റ് ചെയാൻ നോക്കുന്നില്ല എന്നതാണ് ഒരു പ്ലസ് പോയിന്റ് , പാത്രസൃഷ്ടിക്ക് അനുയോജ്യമായി മാറാൻ അദ്ദേഹം നന്നേ കഷ്ട്ട പെട്ടിട്ടുണ്ട്. ഒരു പരുതി വരെ ഒരു ഒക്കെ ഫീലും തോന്നും, എല്ലാം നഷ്ടപെട്ടാളുടെ ആ ദൈന്യതയൊക്കെ, ആ നടത്തത്തിൽ, പ്രത്യകിച്ച് ജീവിതർത്ഥങ്ങൾ ഒന്നുമില്ലാതെ ജീവിക്കേണ്ടി വരുന്നവന്റെ മടുപ്പും, അലസതയുമൊക്കെ ആ ശരീര ഭക്ഷയിലും കടത്തി വിടാൻ കഴിഞ്ഞിട്ടുമുണ്ട്. എങ്കിലും അയാളെ ഭൂതകാല കഥാപാത്രങ്ങൾ വേട്ടയാടുന്നുണ്ട്. അത് അയാള്ളിലെ പ്രശ്നമാണോ, പ്രേക്ഷകൻ എന്ന എന്റെ കാഴ്ചയിലെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും ജയറാം അയാൾക്ക് ചേർന്ന വേഷമാണിത്. ഇനിയും ഇമേജുകൾക്ക് അപ്പുറം പോകാൻ അദ്ദേഹത്തിനു കഴിയട്ടെ.ആ ജയറാമിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്.

സിനിമയിലേക്ക് വന്നാൽ മിഥുൻ പറഞ്ഞത് പോലെ ഇതൊരു അഞ്ചാം പാതിരാ ആകാംഷ വച്ച് കാണരുത്. ഇതൊരു ഡ്രാമ്മയാണ്. പറയുന്ന കഥ അത്രമേൽ കോംപ്ലികേറ്റായത് കൊണ്ട്, പറഞ്ഞു അവതരിപ്പിക്കാനും പാടാണ്. എന്നാൽ അത് പ്രേഷകനെ ഡൈജസ്റ്റക്കാൻ അയാളിലെ ക്രഫ്റ്റ്മാന് പറ്റിയിട്ടുണ്ട്.

കുറേ കൂടി എഴുതണം എന്നുണ്ട് ,പക്ഷേ സ്പോയിലാറുകൾ സംഘ നൃത്തം നടത്തും. നഷ്ടങ്ങൾളുടെ ഭൂതകാലത്തിന്റെ പൊടിനിറഞ്ഞ പ്രേതാലയത്തിന് വെളിയിൽ പ്രതീക്ഷയുടെ ഒരു വെട്ടവും, ശുദ്ധ ശ്വാസത്തിന്റെ ഒരു തരിയും കിട്ടിയാൽ ഏതൊരാളിലും ജീവിക്കാനുള്ള ഒരു കാരണം മുതലെടുക്കും, അത് ഓസ്‌ലറിന്റെ മുഖത്ത് അവസാനം വിരിയുന്നുണ്ട്. അയാൾ ആ ഇൻവെസ്റ്റിഗേഷന് ഒപ്പം റീ ഇൻവെന്റ്റ് ചെയ്യപ്പെടുന്നുണ്ട്.പരാജയത്തിന്റെ തക്ഷക ഭയം ഇവിടെ തീർന്ന് അയാൾ ഇനിയും സ്വയം പുതുക്കി പണിയട്ടെ.

Jittin Jacob

22/08/2023
14/08/2023













*സംവിധായകൻ സിദ്ദിഖ് അന്തരിച്ചു*സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്...
08/08/2023

*സംവിധായകൻ സിദ്ദിഖ് അന്തരിച്ചു*

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ചയോടെയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.

1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്കർ ദ റാസ്കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.

Address


Telephone

+919809057144

Website

Alerts

Be the first to know and let us send you an email when Cinema Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Company:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share