26/07/2025
*മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം*
*ദ്വിതീയ വജ്ര ജൂബിലി സൺഡേ സ്കൂൾ അധ്യാപക കൺവെൻഷൻ*
മാർത്തോമ്മാ സഭയുടെ ക്രിസ്തീയ വിദ്യാഭ്യാസ വിഭാഗമായ സൺഡേ സ്കൂൾ സമാജം 120 വർഷം പിന്നിട്ടു. 1905 ൽ മാരാമൺ കൺവെൻഷനിൽ ആരംഭിച്ച സൺഡേ സ്കൂൾ സമാജം ദ്വിതീയ വജ്ര ജൂബിലിയോട് ചേർന്ന് സൺഡേ സ്കൂൾ അധ്യാപകരുടെ കൂടിവരവ് 2025 ജൂലൈ മാസം 26 നു കോഴഞ്ചേരി മാർ തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 3000 അധ്യാപകർ പങ്കെടുത്തു.
സൺഡേ സ്കൂൾ സമാജം പ്രസിഡന്റ് ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷനായിരുന്നു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ ലോകം കണ്ട ഏറ്റവും വലിയ ഗുരു യേശു ക്രിസ്തു എന്നും നമ്മുടെ ചുറ്റുപാടുകളെ പറ്റി ചിന്തിക്കുന്ന കരുതലിൻ്റെ വിദ്യാഭ്യാസം ആണ് ഇന്നിൻ്റെ ആവശ്യം എന്നും തിരുമേനി ഉദ്ബോധിപ്പിച്ചു.
സൺഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യൂസ് എല്ലാവരെയും സ്വാഗതം ചെയ്തു.
സൺഡേ സ്കൂളിന്റെ ദ്വിതീയ വജ്ര ജൂബിലി ലോഗോ അനാച്ഛാദനം ചെയ്തതും മീറ്റിംഗ് ഉദ്‌ഘാടനം നിർവഹിച്ചതും അഭിവന്ദ്യ ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനിയാണ്. കുഞ്ഞുങ്ങളെ സഭയോടും സമൂഹത്തോടും ഉത്തരവാദിത്വ ബോധത്തോടും കൂടി വളർത്തിണമെന്ന് ആഹ്വനം ചെയ്തു.
കൺവെൻഷൻ മുഖ്യ അഥിതിയായെത്തിയത്, ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയായിരുന്നു. മതബോധനം ഒരു തൊഴിൽ അല്ല. അപരന് വേണ്ടി ജീവിതം സമർപ്പിക്കുന്നതാണ്. ദാനമായും സൗജന്യ വുമായി ലഭിച്ച വിശ്വാസം പകർന്നു നൽകുന്നതായിരിക്കണം ജീവിതം. ക്രിസ്തു വിനോട് ചേർന്നുള്ള യാത്ര യായിരിക്കണം ഓരോ അധ്യാപകൻ്റേയും ലക്ഷ്യം. സനാതനസത്യം നമ്മെ അനുദിനം നവീകരണത്തിലേക്ക് നയിക്കും. ആ സത്യത്തെ ക്രുശിൽ ദർശിക്കാൻ സാധിക്കും. ദർശനം നഷ്ടപെടാതെ മുൻപിൽ ലഭിച്ച കുഞ്ഞുങ്ങളെ ക്രിസ്തു വിലേക്ക് നയിക്കാൻ ഇടയാവട്ടെ എന്ന് ഉദ്ബോധിപ്പിച്ചു.
റവ. ഡോ. ഐപ്പ് ജോസഫ്, റവ ഡോ ജി സാമുവേൽ, റവ. എബ്രഹാം തോമസ്, റവ ജോർജ് ചെറിയാൻ, റവ. ഡോ. കെ. വി. തോമസ്, ശ്രീ ടി ജി ജോൺസൻ (വൈസ് പ്രസിഡന്റ്). ശ്രീ മാത്യൂസൺ പി തോമസ് (ട്രീഷറർ), ശ്രീമതി, പ്രീയ സൂസൻ ബിനു എന്നിവർ പ്രസംഗിച്ചു.