28/06/2025
നാസ സ്പേസ് സെന്ററിൽ നിന്നുള ചിത്രങ്ങളുമായി നടി ലെന .
ഭർത്താവിനോട് നന്ദി പറഞ്ഞ് നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രിയ നടി ലെന .. ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ ആക്‌സിയോം 4 ദൗത്യത്തിന്റെ ബാക്കപ്പ് പൈലറ്റ് ആയിരുന്നു ..ഇന്ത്യയുടെ അഭിമാനമായി ശുഭാൻശു ശുക്ല അടക്കം 4 പേര് ഇക്കഴഞ്ഞ ദിവസമാണ് ബഹിരാകാശ ദൗത്യത്തിന് പറന്നുയർന്നത് . ഏതെങ്കിലും കാരണവശാൽ ശുഭാൻശു ശുക്ലയ്‌ക്ക് പോവാൻ സാധിച്ചില്ലെങ്കിൽ പോവേണ്ടിയിരുന്നത് പ്രശാന്തായിരുന്നു ..
ബുധനാഴ്ച വിക്ഷേപണം പൂർത്തിയാകുന്നത് വരെ പ്രശാന്തും കെന്നഡി സ്പേസ് സെന്ററിൽ ഉണ്ടായിരുന്നു .. ഇപ്പോഴിതാ നാസ സ്പേസ് സെന്റര് ചിത്രങ്ങൾ പങ്കുവെച്ച് ഭർത്താവിനോട് നന്ദി പറഞ്ഞ് പോസ്റ്റ് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലെനയിപ്പോൾ .